Month: February 2026
-
Breaking News
ഒരിടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളി വീണ്ടും അരങ്ങത്ത്!! കെപിസിസി പ്രസിഡന്റ് ഈഴവനായിട്ടു കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ആകെ ഒരു ഈഴവ എംഎൽഎ മാത്രം…ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്…ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവർ
ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും, ‘കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ 10 വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണെന്ന് വെള്ളാപ്പള്ളി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗം. ‘ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു’ വെള്ളാപ്പള്ളി പറയുന്നു. അതുപോലെ ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന്…
Read More » -
Breaking News
പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദർശനമാണിത്. ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ചെലവഴിക്കുന്ന മാക്രോൺ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ നിർമ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതൽ മുന്നോട്ടുകൊണ്ടുപോകാൻ മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക…
Read More » -
Breaking News
ടാക്സി കാറിന്റെ പിൻ സീറ്റിൽ കിടന്നുറങ്ങുന്ന നാലുവയസുകാൻ മകനെ എടുക്കാൻ മറന്ന് മാതാപിതാക്കൾ!! ലക്ഷ്യസ്ഥലം എത്തിയതോടെ കാശുകൊടുത്ത് ടാക്സി പറഞ്ഞുവിട്ടു, പിന്നാലെ ടാക്സി കണ്ടെത്താനുള്ള ശ്രമം, ഒരു മണിക്കൂറിൽ കുട്ടിയെ കണ്ടെത്തി കൈമാറി പോലീസ്, കുട്ടി സീറ്റിൽ കിടന്നുറങ്ങുന്നത് ഡ്രൈവർ അറിഞ്ഞത് പോലീസ് വിളിക്കുമ്പോൾ
ബെംഗളൂരു: സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന നാലുവയസുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. മിനിറ്റുകൾക്കുള്ളിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഒരുമണിക്കൂറിനു ശേഷം കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം. യാത്രകഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്‌സിയിൽനിന്നിറങ്ങുമ്പോൾ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല. ദമ്പതിമാർ ഇറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഉടൻതന്നെ Namma 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പോലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിൽത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. പോലീസ് വിളിക്കുമ്പോഴാണ് കുട്ടി കാറിൽ ഉണ്ടെന്ന കാര്യം ഡ്രൈവറും അറിയുന്നത്. പിന്നാലെ വണ്ടിയുമായി ഉടൻതന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലെത്തണമെന്ന നിർദേശവും നൽകി. ബെംഗളൂരു പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ ഒരു…
Read More » -
Breaking News
എംഎൽഎ ഗോമാംസം കഴിക്കുന്ന ആൾ, ഹജ്ജിന് പോയത് അടുത്തയിടെ!! ശിവരാത്രി ദിനത്തിൽ മുൻ മന്ത്രി അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ഗോമൂത്രം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ
മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്. ‘‘ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്’’ – സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു. അതേസമയം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തേ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്‌നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ.
Read More » -
Breaking News
യുവതിക്ക് മറ്റു വ്യക്തകളുമായി ബന്ധമുണ്ടെന്ന സംശയം, കാമുകൻ എംബിഎ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ കത്തി നെഞ്ചിൽ കുത്തിയിറക്കി, മൃതദേഹത്തെ ബലാത്സംഗം ചെയ്തു, ആത്മാവിനെ വിളിക്കാൻ താന്ത്രിക ക്രിയകൾ ചെയ്തതായി അറസ്റ്റിലായ പ്രതി
ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 24-കാരിയായ എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ആത്മാവിനെ വിളിക്കാൻ പ്രതി താന്ത്രിക ക്രിയകൾ നടത്തിയതായി പോലീസ്. ജനുവരി 13-നാണ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റിനുള്ളിൽ നിന്നും നഗ്നവും പുഴുകുതിന്ന നിലയിലുമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കയറുമ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ കയർ പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകനും സഹപാഠിയുമായ പിയുഷ് ധാമ്നോഡിയയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പിന്തുടർന്ന പോലീസ് മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടി. ഫെബ്രുവരി 11-ന് യുവതിയുടെ പിതാവ് മകളെ കാണാതായതായി പരാതി നൽകിയിരുന്നു. കളക്ടറേറ്റിന് സമീപം ഇറക്കി വിട്ടതിനു ശേഷമാണ് അവസാനമായി മകളെ കണ്ടതെന്ന് അദ്ദേഹം മൊഴി നൽകി.…
Read More » -
Breaking News
ഭക്ഷ്യവിഷബാധ? വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണപ്പെട്ടു, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടി, ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാവൂ- പോലീസ്
തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവർ മരണപ്പെടുകയായിരുന്നു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.
Read More » -
Breaking News
‘ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’; നെതന്യാഹുവിന്റെ പ്രഖാപനം; ‘ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം അതിശക്തം, മോദിയുടെ വരവിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നു ‘
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read More » -
Breaking News
ഇന്നേയ്ക്ക് ഒൻപതു വർഷം; 2017 ഫെബ്രുവരി 17, കേരളം മറക്കാത്ത ദിനം, നടി ആക്രമിക്കപ്പെട്ടു; ഇതുവരെയുള്ള പോരാട്ടത്തിലൂടെ നീതി നടപ്പായോ? അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി ഡബ്യു സി സി
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുന്നതിൻ്റെ പശ്ചാത്തലത്തിൽ അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമ കളക്ടീവ് കൂട്ടായ്മ. 2017 ഫെബ്രുവരി 17 ആയിരുന്നു കേരളം നടുങ്ങിയ സംഭവം. 9 വർഷം പിന്നിടുമ്പോഴും നീതി എത്രത്തോളം എന്ന ചോദ്യമുയർത്തിയാണ് ഡബ്യു സി സി അവൾക്കൊപ്പം ക്യാമ്പെയിൻ വീണ്ടും സജീവമാകുന്നത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നാളെ വൈകിട്ട് 6 മണിക്ക് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അനീതിക്കെതിരെ പ്രതികരിച്ച് സധൈര്യം പോരാടിയ നടിയുടെ ഇനിയുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് വുമൺ കളക്ടീവ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുട്ടിൻ്റെ മറ നീക്കി വെളിച്ചത്തിൻ്റെ തിരി തെളിക്കാൻ ഏവരും മുന്നോട്ട് വരണമെന്നും ഡബ്യു സിഐ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9…
Read More »

