Month: February 2026
-
Breaking News
‘സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടിയും അഹങ്കാരവും, സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നു, അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈയെടുത്ത വാസവൻ കൊള്ള പുറത്തു വന്നപ്പോൾ അന്യൻ കളിക്കുന്നു, പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തി’- ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുപോലെ സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. കൊള്ള പുറത്തു വന്നതോടെ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല എന്നുപറഞ്ഞ് വിഎൻ വാസവൻ അന്യൻ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയംതന്നെ ശബരിമല വിഷയത്തിൽ എസ്ഐടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെൻറ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങൾ അവിശ്വാസം പാസാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങൾ അവിശ്വാസം കൊണ്ട് വന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ടു മണിക്കൂർ പ്രസംഗിക്കും. അത്…
Read More » -
Breaking News
കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും സ്തംഭിച്ച് യുഎസ് ; സ്കൂളുകളും സ്ഥാപനങ്ങളും അടച്ചു, വൈദ്യുതി മുടങ്ങി, പുറത്തിറങ്ങാൻ നിർവ്വാഹമില്ല; 5,000ൽ അധികം വിമാനങ്ങളും റദ്ദാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതമാക്കി കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞുകാറ്റിനെയും തുടർന്ന് അയ്യായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച മാത്രം അമേരിക്കയിലുടനീളം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ഗാതഗത സംവിധാനങ്ങൾ താറുമാറാകുകയും സ്കൂളുകളും സ്ഥാപനങ്ങളും അടക്കുകയും ചെയ്തു. ഹിമപാത മുന്നറിയിപ്പിനെ തുടർന്ന് ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മെട്രോപൊളിറ്റൻ വടക്കുകിഴക്കൻ ഭാഗങ്ങളിൽ 2 അടിയിൽ (60 സെന്റീമീറ്റർ) കൂടുതൽ മഞ്ഞ് വീഴ്ച്ചയുണ്ടായി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യോഗം പോലും മാറ്റിവെച്ചു. ഉദ്യോഗസ്ഥർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി തടസ്സങ്ങൾ മൂലം നഗരങ്ങൾ വലഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഈ മേഖലയിലേക്ക് കൂടുതൽ മഞ്ഞ് വീഴാൻ സാധ്യതയുള്ള മറ്റൊരു കൊടുങ്കാറ്റിനെ നിരീക്ഷിക്കുന്നുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ 19 ഇഞ്ചിലധികം മഞ്ഞ് വീണതായി…
Read More » -
Breaking News
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുകയും ചെയ്യും, വിജയിക്കുകയും ചെയ്യും!! നല്ല കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്, കേരളത്തിൽ പിണറായി വീണ്ടും മുഖ്യമന്ത്രി ആകും, ഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട- വെള്ളാപ്പള്ളി
കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ ഒരിക്കലും അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനേയും വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം ഉള്ളത്. വിഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. സതീശനെ പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ്…
Read More » -
Breaking News
സ്വർണവില ഉയരുന്നു; ഇന്ന് ആയിരത്തിലേറെ രൂപയുടെ വർധന; പവന് 1,18,640 രൂപയായി
തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് . 22 കാരറ്റ് സ്വർണം ഒരു പവന് 1,18,640 രൂപയായി ഉയർന്നു. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 എന്ന നിലയിലെത്തി. 18 കാരറ്റിന് 12,185 രൂപയാണ് ഗ്രാമിന് വില. ഒരു പവന് 97,480 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 9,485 രൂപയും പവന് 75,880 രൂപയുമാണ് വില. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 285 രൂപ. കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ്…
Read More » -
Breaking News
വരാന്തയിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കെ മുറ്റത്തേക്കിറങ്ങിയ മൂന്നു വയസുകാരന്റെ ചെറുവിരൽ തെരുവുനായ കടിച്ചുപറിച്ചെടുത്തു, അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രക്തംവാർന്ന കൈയുമായി നിൽക്കുന്ന കുഞ്ഞിനെ
ഹരിപ്പാട് : മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചുപറിച്ചെടുത്തു. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങി. ഇതിനിടെ എവിടെനിന്നോ ഓടിവന്ന തെരുവുനായ കുഞ്ഞിനെ കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രക്തംവാർന്ന കൈയുമായി നിൽക്കുന്ന കുഞ്ഞിനെയാണ്. ഉടനേ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനു പ്രതിരോധ വാക്സിൽ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദേശിച്ചു.
Read More » -
Breaking News
ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലയെന്ന് എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ; പരാമർശം ഏരിയാ സമ്മേളന വേദിയിൽ
ആലപ്പുഴ: വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീമോൾ പറഞ്ഞു. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകൾ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയിൽ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമർശം ഉണ്ടായതെന്നാണ് സൂചന.
Read More » -
Breaking News
യുഎസിനെ കൊള്ളയടിക്കുന്ന രാജ്യങ്ങൾ കോടതി വിധിയെ കൂട്ടുപിടിച്ച് കളിക്കാൻ ശ്രമിച്ചാൽ, അവർക്ക് മുൻപ് ഉള്ളതിനെക്കാൾ ഉയർന്ന തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.. ജാഗ്രതൈ…’ ഭീഷണിയിറക്കി ട്രംപ്
വാഷിങ്ടൻ: ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, ചില വിദേശ രാജ്യങ്ങൾക്കു കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘‘വർഷങ്ങളായി യുഎസിനെ കൊള്ളയടിക്കുന്ന രാജ്യങ്ങൾ കോടതി വിധിയെ കൂട്ടുപിടിച്ച് കളിക്കാൻ ശ്രമിച്ചാൽ, അവർക്ക് മുൻപ് ഉള്ളതിനെക്കാൾ ഉയർന്ന തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ജാഗ്രത പാലിക്കുക’’ – എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടി 6-3 ഭൂരിപക്ഷത്തിൽ തീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കകം, തന്റെ വ്യാപാര പദ്ധതികൾ സംരക്ഷിക്കുന്നതിനായി വിദേശ ഉൽപന്നങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു.
Read More » -
Breaking News
പരീക്ഷ എഴുതി ഡോക്ടറാകാൻ നിർബന്ധിച്ചു, മകൻ പിതാവിനെ വെടിവെച്ചു കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ വീടിനുള്ളിലെ ബാരലിൽ സൂക്ഷിച്ചു,, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, 21 കാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. കരിയറിനെ ചൊല്ലിയുണ്ടായ കടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 49 വയസുകാരനായ മന്വേന്ദ്ര സിംഗ് വെള്ളിയാഴ്ച മുതൽ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പോലീസ് അശിയാന മേഖലയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ നീല ബാരലിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മകൻ അക്ഷത് പ്രതാപ് സിംഗ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിതാവും മകനും തമ്മിൽ ഭാവിയെക്കുറിച്ച് കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യ വ്യാപാരവും നടത്തി വന്നിരുന്ന മന്വേന്ദ്ര സിംഗ് മകനെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കി മെഡിക്കൽ രംഗത്ത് കരിയർ നേടണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ…
Read More » -
Breaking News
സുരേഷ് ഗോപിയെ ബിജെപി തിരുത്തണം, ജനാധിപത്യമെന്താ കുട്ടിക്കളിയോ? കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരൻ, ഇപ്പോൾ വോട്ട് ഗുരുവായൂര്… പരിഹസിച്ച് ജോസഫ് ടാജറ്റ്
തൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്ത്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണ് സുരേഷ് ഗോപി കാണിക്കുന്നതെന്നും ജനാധിപത്യത്തെ കുട്ടിക്കളിയായാണ് കാണുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനുമായി തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്. ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. അതേസമയം പുതുക്കിയ വോട്ടർപട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് അദ്ദേഹത്തിൻറെ വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. അതേസമയം ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ…
Read More »
