Month: February 2026

  • Breaking News

    ഏതുനിമിഷവും യുഎസ് ഇറാനെ ആക്രമിച്ചേക്കാം…ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഉടൻ ഇറാനിൽ നിന്ന് പുറത്തുകടക്കുക, പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം… ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ അടിയന്തര നിർദേശം നൽകി എംബസി

    ന്യൂഡൽഹി: യുഎസ് ആക്രമണ ഭീഷണി ഓരോഘട്ടത്തിലും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. രാജ്യത്തിനു പുറത്തുകടക്കാൻ വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഏതു മാർഗങ്ങളിലൂടെയും എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥികൾ, തീർത്ഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ഇന്ത്യൻ എംബസിയുടെ പ്രധാന നിർദേശങ്ങൾ: ∙ ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കുക ∙ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക ∙ പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക ∙ പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക ∙ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം അടിയന്തര സഹായത്തിനു ബന്ധപ്പെടേണ്ട നമ്പറുകൾ – +989128109115; +989128109109; +989128109102; +989932179359…

    Read More »
  • Movie

    സീ മ്യൂസിക് കമ്പനി, കെവിഎൻ പ്രൊഡക്ഷൻസ്, യഷ് എന്നിവർ ടോക്സിക്കിനായി ഒന്നിക്കുന്നു; സിനിമയുടെ സംഗീത അവകാശത്തിനായി 2026-ലെ വമ്പൻ കരാർ

    യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ടോക്‌സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാൻ-ഇന്ത്യൻ, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം…

    Read More »
  • Breaking News

    വലിയങ്ങാടി ദുരന്തം, മരണം നാലായി!! മരണപ്പെട്ടത് ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​രമായി പ​രു​ക്കേറ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്ന തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി

    കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ൻറെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ. വിനോദ് അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​രമായി പരുക്കേറ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലായിരുന്നു. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൻറെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാണ്.

    Read More »
  • Breaking News

    കഴിഞ്ഞ 50 വർഷമായി കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, പലപ്പോഴും കെട്ടിടം പൊളിച്ചുകളയണമെന്ന ആവശ്യം ഉയർന്നിട്ടും മുഖവിലയ്ക്കെടുത്തില്ല, കോർപ്പറേഷന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത് കടുത്ത അനാസ്ഥ- ചെന്നിത്തല

    കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ച സംഭവത്തിൽ കോർപ്പറേഷന്റെ ഭാ​ഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്. 50 വർഷമായി കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പൊളിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉയർന്നുവന്നിട്ടുള്ളതാണ്. അതൊന്നും വകവെക്കാതെ ഇത് പൊളിക്കാതിരുന്നത് കൊണ്ടാണ് ഈ കെട്ടിടം താഴെ വീഴുകയും മൂന്ന് പേർ മരിക്കുകയും ചെയ്ത ദാരുണമായ സംഭവം ഉണ്ടായത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അതിനൊപ്പം വിശദമായ ഒരു അന്വേഷണവും അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ ഗവൺമെൻ്റ് ശ്രമിക്കുകയാണ്. പ്രതികൾക്ക് ഓരോരുത്തർക്കും ജാമ്യം കിട്ടി പുറത്തുവരുന്നു. ഇനി പത്മകുമാറിന് മാത്രമേ ജാമ്യം കിട്ടാനുള്ളൂ, അദ്ദേഹത്തിന് ഉടനെ ജാമ്യം കിട്ടും. 90 ദിവസത്തിനകം കുറ്റപത്രം കൊടുക്കാതിരിക്കുന്നത് കൊണ്ട് സ്വാഭാവിക ജാമ്യം ലഭിച്ച പ്രതികൾ…

    Read More »
  • Breaking News

    ഇന്ത്യയ്ക്ക് വൻ വാ​ഗ്ദാനവുമായി ഇസ്രയേൽ! ‘ബ്രഹ്മോസിനെക്കാൾ വേ​ഗതയും 2000 കിമീ പരിധിയുമുള്ള മാരക മിസൈൽ ‘ഗോൾഡൻ ഹൊറൈസൺ’ നൽകാം’

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഗോൾഡൻ ഹൊറൈസൺ’ എന്ന മിസൈൽ ആണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നല്കാനുള്ള സന്നദ്ധത പ്രകടമാക്കിയിക്കുന്നത്. ഏകദേശം 1,000 മുതൽ 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർസോണിക് വേഗം ( മാക് 5) കൈവരിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയുക എന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്. സൂപ്പർസോണിക് ക്രൂസ് മിസൈൽ വിഭാഗത്തിൽ ലോകത്തിലേറ്റവും വേഗമേറിയ നിലവിലെ ബ്രഹ്‌മോസ് മിസൈലിനേക്കാൾ വേഗതയേറിയതാണ് ഗോൾഡൻ ഹൊറൈസൺ. ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് ( മാക് 3) വേഗമാണുള്ളത്. യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്നവയാണ് ഗോൾഡൻ ഹൊറൈസൺ മിസൈൽ. ഇസ്രയേലുമായുള്ള കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിലാകും ഇവയെ ഘടിപ്പിക്കുക. ഇസ്രായേലിന്റെ ഈ വാഗ്ദാനം ഇന്ത്യ ഗൗരവകരമായി…

    Read More »
  • Breaking News

    കുമ്പിടി (സുരേഷ്​ ​ഗോപി)ക്ക് വോട്ട് ഗുരുവായൂരിൽ… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, ഇത്തവണ കുടുംബസമേതമല്ല വരുന്നത്- പരിഹസിച്ച് അനിൽ അക്കര

    തൃശൂർ: ലോക്സഭാ എംപി സുരേഷ് ഗോപി ഇത്തവണ വോട്ട് ചെയ്യുക ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. അതേസമയം ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്തതും. എന്നാൽ രണ്ടുമാസം മുൻപു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു. അതേസമയം, വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കരെ രം​ഗത്തെത്തി. കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിലാണെന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ…

    Read More »
  • Breaking News

    കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ

    ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല, സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. അതുപോലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണ്. ജീവനക്കാരുടെ ഡാറ്റകൾ മോഷ്ടിച്ചതിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു. എന്തുപറഞ്ഞാലും വർഗീയതയോട് നോ കോംപ്രമൈസ് നയമാണ് തങ്ങൾക്കുള്ളതെന്നും സതീശൻ പറഞ്ഞു. ചിലർ കയ്യിൽ വോട്ടുബാങ്കുണ്ടെന്ന് പറയും. അങ്ങനെ ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗീയത പറയാൻ വരണ്ട എന്ന് തിരിച്ച് പറയുമെന്നും സതീശൻ പറഞ്ഞു. ഇതിനിടെ, സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി…

    Read More »
  • Breaking News

    ആദ്യം പാക്കിസ്ഥാന്റെ വെള്ളംകുടി ആദ്യം മുട്ടിച്ചു, ഇനി ഷോക്ട്രീറ്റ്മെന്റ്!! ഇന്ത്യ സിന്ധു നദീജല കരാറിലൂടെ മുടങ്ങിക്കിടന്ന പല പദ്ധതികളും പൊടിതട്ടിയെടുത്ത് ഇന്ത്യ…ചെനാബിൽ ഡ്രെഡ്ജിംഗ്, ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്ക് 5,703 കോടിയുടെ അനുമതി

    ശ്രീന​ഗർ: കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെ പാക്കിസ്ഥാന് തുടരെത്തുടരെ തുടരെത്തുടരെ തിരിച്ചടി. ഉടമ്പടിയുടെ പേരിൽ കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും ഇന്ത്യ പൊടിതട്ടിയെടുത്തുതുടങ്ങി. മുൻപ് കരാർ നിലവിലുണ്ടായിരുന്നപ്പോൾ സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും രവി, ബിയാസ്, സത്‍ലജ് നദികളുടേത് ഇന്ത്യയ്ക്കുമായിരുന്നു. എന്നാൽ കരാർ പിൻവലിച്ചതോടെ ചെനാബ് നദിയിൽ അടക്കം ഇന്ത്യ അണക്കെട്ടുകൾ നിർമിക്കാൻ ആരംഭിച്ചു. പിന്നാലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിൽ നിന്ന് ചെളി നീക്കാൻ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്പിസി) ആരംഭിച്ചു. ഇതിലൂടെ അണക്കെട്ടിൻറെ ശേഷിയും വൈദ്യുതി ഉൽപാദനവും വർധിപ്പിക്കാൻ കഴിയും. സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിലെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നത്. അണക്കെട്ടിലെ ആറ് ഗേറ്റുകൾ തുറക്കുകയും ചെളി നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള ടെൻഡർ നടപടികൾ…

    Read More »
  • Breaking News

    ട്രംപിന്റെ ഉദ്ദേശം നടന്നില്ല ; ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി ; നാളെ മുതൽ ഇറക്കുമതി നികുതി പിരിവ് നിർത്തലാക്കും

    വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി. ഇതേതുടർന്ന് ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 12:01 മുതൽ ഈ നികുതിപിരിവ് നിർത്തലാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനായി അറിയിച്ചു. 1977ലെ ഇൻറർനാഷണൽ ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന വിധിയെത്തുടർന്നാണ് ഈ നടപടി. ഈ കോടതി വിധി അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. റദ്ദാക്കപ്പെട്ട ഈ നികുതികളിലൂടെ പ്രതിദിനം അഞ്ചുകോടി അധിക വരുമാനമാണ് ലഭിച്ചിരുന്നത്. ഏകദേശം 17,500 കോടി അധിക നികുതി വരുമാനം ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ പ്രമുഖ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയും ആഗോള ഉൽപ്പാദന ചൈന വിതരണ ശൃംഖലയെയും ഈ വിധി നേരിട്ട് ബാധിക്കും. കോടതി വിധിയുണ്ടായതിന് പിന്നാലെ തന്നെ ട്രംപ് 15 ശതമാനം പുതിയ…

    Read More »
  • Breaking News

    പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്ര കേസ്: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

    തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽവെച്ച് കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് നടപടി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി…

    Read More »
Back to top button
error: