Month: February 2026

  • Movie

    കാട്ടാളൻ ഫുൾ പായ്ക്കപ്പ്.

    ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നു. വ്യത്യസ്ഥലൊക്കേഷനുകളിലായി നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരി ക്കുന്നത്. തായ്ലാൻ്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്. അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസ്റ്റാണ് ഈ ചിത്രത്തിലെ നായകൻ. ഇതിലെ ആൻ്റെണി എന്ന കഥാപാത്രം ആൻ്റെണി പെപ്പെയെ മുൻനിരയിലേക്കു നയിക്കുവാൻ ഏറെ സഹായകരമാക്കുന്നു. സമീപകാല മലയാള മ്പിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ. മുടക്കുമുതലിലും ഇപ്പോൾ നിർമ്മാണത്തിലരി ക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ചിത്രമാണിത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ,…

    Read More »
  • Movie

    ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർഎത്തി.

    ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ ഗറ്റപ്പിലാണ് എത്തിയത്. സെക്കൻ്റ് ലുക്ക് പോസ്റ്ററിലും ഇതേ രീതി തന്നെയാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ വ്യത്യസ്ഥമായ ശറ്റപ്പിലാണ് സെക്കൻ്റ് ലുക്ക് പോസ്റ്ററും എത്തിയിരിക്കുന്നത്. അഭിനേതാക്കൾ ക്കെല്ലാം തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സമീപനം ഏറെ ശ്ളാഘനീയമാണ്. ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ചിരിയും ചിന്തയും നൽകിയാണ് മാർത്താണ്ഡൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്ന തെങ്കിലും അത് ആ നാടിൻ്റെ തന്നെ മൊത്തം പ്രശ്നമായി മാരുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേ. കതയും.’ പ്രദർശനശാലകളിൽ കൂട്ടച്ചിരിക്കുള്ള വകയുമായിട്ടാണ് ചിത്രമെത്തുന്നതെങ്കിലുംഅതിനിടയിലൂടെ ഗൗരവമുള്ള ഒരു വിഷയവും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം. ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാ ട്ടാണ്…

    Read More »
  • Movie

    പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി . ജോർജുകുട്ടിയുടെ പുതിയ ലുക്ക് ദൃശ്യം – 3 ക്ക് പുതിയ പോസ്റ്റർ എത്തി

    ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 യുടെ പുറത്തുവിട്ട പുതിയ പോസ്റ്റർ” ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ദൃശ്യംസീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടാ യാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ…ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്. ദൃശ്യത്തിൽ നിന്നും ദൃശ്യം – 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ്…

    Read More »
  • Breaking News

    2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ

    ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ഭീഷണിയുയർത്തി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സെയ്ഫുള്ള കസൂരി പുറത്തുവിട്ട വീഡിയോയിലാണ് പുതിയ ഭീഷണി. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി വീഡിയോയിൽ അവകാശപ്പെടുന്നു. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ കസൂരി അങ്ങേയറ്റം പ്രകോപിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നടപടിയെ അതിക്രമം എന്ന് വിശേഷിപ്പിച്ച ഇയാൾ, പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും വീഡിയോയിൽ പറയുന്നു. ഭീകര സംഘടനകൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വാക്കുകൾ .…

    Read More »
  • Breaking News

    വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകം, നിർണായകമായത് സിസി‌ടിവി ദൃശ്യങ്ങൾ, വൈറ്റില റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചിങ്ങവനം സ്വദേശി സുധ ബേബി, പ്രതി കസ്റ്റഡിയിൽ,

    കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണിലെ സിം സുധ ബേബിയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം അമൃത എക്‌സ്പ്രസിൻറെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും…

    Read More »
  • Breaking News

    ജസീലയെ കള്ളിയാക്കിയത് കടംവാങ്ങിയ രണ്ടുപവൻ തിരികെ ചോദിക്കുമോയെന്ന സംശയത്തിൽ? ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും

    വിദ്യാനഗർ (കാസർകോട്): അയൽവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് പോലീസ് മൊഴിയെടുത്തു. കൂടാതെ വിദേശത്തുനിന്നെത്തിയ ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും. കഴിഞ്ഞദിവസമാണ് ആലംപാടി നാലത്തടുക്കയിലെ ജസീല(24)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അയൽവീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ ജസീലയെ ആദൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടുകാർക്കും ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരേ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്ത ശേഷം വിഷം കഴിക്കുകയായിരുന്നു. ഇതിനിടെ ഫാൻസി കടയുടെ ആവശ്യത്തിന് രണ്ടുപവൻ സ്വർണം ജസീലയുടെ പക്കൽനിന്ന് ഒരാൾ വാങ്ങിയിരുന്നതായും അത് തിരികെ ചോദിക്കുമെന്ന് ഭയന്നാണ് സ്വർണമോഷണക്കഥ മെനഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ജസീലയെ മോഷ്ടാവായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ചിലർ ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി ഇതുസംബന്ധിച്ച് പ്രശ്‌നമുണ്ടാക്കിയതും മാനസികസംഘർഷത്തിനിടയാക്കിയതായാണ് വിവരം. അതേസമയം വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി.ഷൈൻ തിങ്കളാഴ്ച ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി മാതാവ് മുംതാസ്,…

    Read More »
  • Breaking News

    ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സു​ഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകും. അല്ലെങ്കിൽ സഭയിൽ നിസഹകരണം തുടരുമെന്നും പ്രതിപക്ഷത്തിനായി സംസാരിച്ച കെ ബാബു പറഞ്ഞു. അതേസമയം പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ചാണ് സംസാരിക്കുന്നതെന്ന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും വിമർശിച്ചു. ബാനറും പ്ലക്കാർഡുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധിച്ചതിനിടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കോടതി പറഞ്ഞ കാര്യം മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും കെ ബാബു ചോദിച്ചു. ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും സർക്കാർ വീഴ്ച കൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തെ എതിർത്തതിന് തന്ത്രിയോട് പ്രതികാരം തീർക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.

    Read More »
  • Breaking News

    സുരേഷ് ​ഗോപിയുടെ ​ഗുരുവായൂരിലേക്കുള്ള വോട്ട് മാറ്റം പലതും മുന്നിൽ കണ്ട്!! ലക്ഷ്യം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ്?

    തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പ്ലാനോടും പദ്ധതികളോടും കൂടിയെന്ന് വിലയിരുത്തൽ. ബിജെപിയുടെ തന്ത്രത്തിന്റെ ഭാ​ഗമാണ് തിരുവനന്തപുരത്തുനിന്ന് ​ഗുരുവായൂരിലേക്കുള്ള ചുവടുമാറ്റം എന്നാണ് വിലയിരുത്തൽ. ലക്ഷം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ഗുരുവായൂർ മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാ​ഗമാണെന്നും വിലയിരുത്തലുണ്ട്. നിലവിൽ തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി 2029ൽ അവസാനിക്കും. അതുകൊണ്ടുതന്നെ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാക്കാനും, അതുവഴി ക്ഷേത്രനഗരി പിടിക്കാനും ഒപ്പം നിയമസഭയിൽ അക്കൗണ്ട് തുറക്കാനുമാണ് ബിജെപി ലക്ഷ്യം എന്ന് ചിന്തിച്ചാലും സംശയിക്കാനാവില്ല. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യുക. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എംപിക്ക് വോട്ടുള്ളത്. 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഇതിനിടെ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തത്തിൽ…

    Read More »
  • Breaking News

    സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നത് ഒറ്റനോട്ടത്തിൽ വ്യക്തം; മേലാൽ ഇതാവർത്തിക്കരുത്; രൂക്ഷവിമർശനവുമായി ഹൈക്കോടതി

    കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ് വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്ക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ്സ് വാട്‌സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരൻ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാനവാദം.…

    Read More »
  • Breaking News

    പശുവിൻ പാല് കുടിക്കുന്ന രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധി ഭയങ്കരം തന്നെ….പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും… പുതിയ കണ്ടുപിടിത്തവുമായി ബാബരി മസ്ജിദ് തകർത്ത ദിനം ‘ശൗര്യ ദിവസ്’ആയി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട അതേ മദൻ ദിലാവർ

    ജയ്പൂർ: നല്ല നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസന്മാരുമാക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രം​ഗഞ്ച് മണ്ഡിയിൽ നടന്ന ​ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം. മദൻ ദിലാവർ നടത്തിയ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികളെ സജീവരാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണമെന്നും മന്ദത വരുത്തണമെങ്കിൽ എരുമയുടെ പാൽ നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. “പശുവിന്റെ കിടാവിന് പശുവിന്റെ പാൽ തന്നാൽ അത് സജീവവും കളിയുള്ളതുമാകും. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകും. എന്നാൽ എരുമയുടെ കിടാവിന് പാൽ കൊടുത്താൽ അതിന് മന്ദതയാകും. അവർക്ക് കാര്യങ്ങൾ വേ​ഗത്തിൽ ​ഗ്രഹിക്കാൻ കഴിയില്ല, അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികളെ ഉത്സാഹികളാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണം,” എന്നാണ് ദിലാവറിന്റെ വാദം. പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് വിട്ടാൽ പശുക്കിടാവ് വേ​ഗത്തിൽ അതിൻ്റെ അമ്മയെ…

    Read More »
Back to top button
error: