Month: January 2026
-
Kerala
ജി.പി.എസ് ഇന്റർനാഷണലിന് കേംബ്രിഡ്ജ് പുരസ്കാര തിളക്കം
കൊച്ചി: കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ നൽകുന്ന 2026-ലെ ‘ഔട്ട്സ്റ്റാൻഡിങ് കേംബ്രിഡ്ജ് ലേണർ’ പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണലിന്. 2024 നവംബറിൽ നടന്ന പരീക്ഷയിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസിൻ ഷഫീഖ് അഹമ്മദാണ് ‘ഹൈ അച്ചീവ്‌മെന്റ്’ പുരസ്‌കാരത്തിന് അർഹനായത്. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലെ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 2011 മുതൽ മിക്കവാറും എല്ലാ വർഷങ്ങളിലും ജി.പി.എസ് ഇന്റർനാഷണലിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കാറുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സെന്റർ ഹെഡ് ശ്രീദേവി എൻ.ആർ പറഞ്ഞു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ ഉന്നത വിജയങ്ങളിലേക്ക് നയിക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
Read More » -
Movie
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി
അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ അസ്സൽ സിനിമാ എന്ന ഗാനം റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും…
Read More » -
Breaking News
ശ്വാന വീരന്മാർ കുരച്ചു കൊള്ളുക: സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും:എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ: ബേബിയെ അഭിനന്ദിച്ച് ചെറിയാൻ ഫിലിപ്പും
തൃശൂർ : ഒരു പാത്രം കഴുകി വെച്ചതിന്റെ പേരിൽ സഖാവ് ബേബിയെ കൂട്ടം ചേർന്ന് ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചാൽ സിപിഎമ്മുകാർ നോക്കിയിരിക്കില്ല. ഒന്നിന് പുറകെ ഒന്നായി ബേബിക്കുവേണ്ടി നേതാക്കളും സാധാരണക്കാരും പാത്ര പരിഹാസത്തിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും ബേബിയുടെ ഭാര്യ ബെറ്റിക്കും പിന്നാലെ മന്ത്രി ആര് ബിന്ദു ഫേയ്സ്ബുക്കിലൂടെ പരിഹസിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്തു. ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ…
Read More » -
Breaking News
പാത്ര വിവാദം കഴുകി തീരുന്നില്ല : ബേബിയെ അഭിനന്ദിച്ച് സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി : ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്: നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്… നിങ്ങൾ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു
തിരുവനന്തപുരം:ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസങ്ങളും ട്രോളുകളും തുടരുമ്പോൾ ബേബിക്ക് പൂർണ്ണ പിന്തുണയുമായി സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തി.തന്റെ പ്രിയതമനെ പരിഹസിക്കുന്നവർക്കെതിരെ ചുട്ട മറുപടിയാണ് ബെറ്റി ഫേയ്സ്ബുക്കിലൂടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി നൽകിയ വിശദീകരണത്തോട് സാമ്യമുള്ള മറുപടി തന്നെയാണ് ബെറ്റിയും നൽകിയിരിക്കുന്നത്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ്…
Read More » -
Movie
പ്രകമ്പനം ജനുവരി മുപ്പതിന്ന്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ച്
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി മുപ്പതിന് പ്രദർശനത്തിനെ ത്തുന്നു. നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ. എസ്.,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസേർസ് – വിവേക് വിശ്വം, ഐ.എം. പി.. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിജിത്ത് സുരേഷ്.- ഒരുകാംബസ്സും, ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം, അടിപൊളി ച്ചിത്രമാണിത്. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി…
Read More » -
Movie
തെരേസ സാമുവലായി ലെന! ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളനിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. തെരേസ സാമുവൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലെന എത്തുന്നത്. ചിത്രത്തിൽ ജോജു ജോര്‍ജ്ജ് അവതരിപ്പിക്കുന്ന സാമുവൽ ജോസഫിന്‍റെ ഭാര്യയുടെ വേഷത്തിലാണ് ലെന എത്തുന്നതെന്നാണ് സൂചന. ആന്‍റണി സേവ്യർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും. ‘വലതുവശത്തെ കള്ളൻ’ തന്‍റെ തിരിച്ചുവരവ് ചിത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നരവർഷത്തെ ബ്രേക്ക് ഉണ്ടായിരുന്നെന്നും ഇനി തുടർന്ന് സിനിമയിൽ സജീവമാകുമെന്നും ലെന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം…
Read More » -
Kerala
CCL 2026-ൽ വിജയകരമായ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്
കൊച്ചി, ജനുവരി 21, 2026: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026-ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ, കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. മുംബൈ ഹീറോസിനെതിരെ നേടിയ നിർണായകമായ 5 വിക്കറ്റ് വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനും ടൂർണമെന്റിലെ തുടർന്നുള്ള പദ്ധതികൾ വിശദീകരിക്കുന്നതിനുമായിരുന്നു ഈ പത്രസമ്മേളനം. ടീം ക്യാപ്റ്റനും അഭിനേതാവുമായ ഉണ്ണി മുകുന്ദൻ, സിഇഒ ബിന്ദു ദിജേന്ദ്രനാഥ്, വൈസ് ക്യാപ്റ്റൻ ബിനീഷ് കൊടിയേരി, ടീം കോച്ച് സിന്ദോ എം. മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയും സീസണിലെ ടീമിന്റെ മികച്ച തുടക്കത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവും നിറഞ്ഞ അന്തരീക്ഷത്തിൽ, കേരളം മുഴുവനുമുള്ള ആരാധകരുടെ തുടർച്ചയായ പിന്തുണയ്ക്ക് ടീം നന്ദി രേഖപ്പെടുത്തി. ജനുവരി 18-ന് വിശാഖപട്ടണത്തെ എ.സി.എ-വി.ഡി.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തെക്കുറിച്ച് സംസാരിക്കവെ, മത്സരത്തിന്റെ കടുപ്പവും സമ്മർദ്ദ സാഹചര്യങ്ങളിൽ ടീം പുലർത്തിയ ആത്മവിശ്വാസവും നേതൃത്വം ചൂണ്ടിക്കാട്ടി. ടോസ്…
Read More » -
Movie
‘ഇനി പ്രേക്ഷകരും സ്തുതി പാടും’; ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ സംഗീതം നൽകിയ “അറ്റി”ലെ ലിറിക്കൽ ഗാനമെത്തി..
മലയത്തിലെ പ്രമുഖ എഡിറ്ററും സംവിധായകനുമായ ഡോണ്‍ മാക്സ്, പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനമെത്തി. ‘ഹേയ് രുദ്രശിവ’ എന്ന് പേരുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ എന്നിവർ ചേർന്നാണ്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കല്ലാട്ടം, ഫിൽറ്റർ ഗോൾഡ്, ജന്ധമട്ടാൻ എന്നീ മ്യൂസിക് വീഡിയോ ആൽബങ്ങളിലൂടെ പ്രമുഖരായവരാണ് ഉമറും ഷാജഹാനും. മരണവും ജീവിതവും അതിനിടയിലെ പോരാട്ടവും പ്രമേയമാകുന്ന ഗാനത്തിന്റെ വരികളിൽ, കരിയറിലെ വേറിട്ട വേഷത്തിലെത്തുന്ന ഷാജുവിനെയും ആകാശിനും ഒപ്പം പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന ശിവനെയും ആണ് വീഡിയോയിൽ കാണാനാകുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണ്. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് വേൾഡ് വൈഡ്…
Read More » -
Breaking News
കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് പൊട്ട ശീലമല്ല: പാത്രം കഴുകി വെച്ചതുകൊണ്ട് വോട്ട് പാത്രത്തിൽ വീഴില്ല : ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുന്നത് ഞങ്ങളുടെ ശീലം എന്ന് മന്ത്രി ശിവൻകുട്ടി: അത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്
തിരുവനന്തപുരം : അവനവൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് ഒരിക്കലും ഒരു പൊട്ട ശീലമല്ല.ഇവിടെ സ്ത്രീകൾക്കു മാത്രമായി ഒരു പണിയും പതിച്ചു കൊടുത്തിട്ടുമില്ല. ഒരു സ്ത്രീ ചെയ്യുന്ന ഏത് ജോലിയും പുരുഷനും ചെയ്യാവുന്നതാണ്.അതുകൊണ്ടുതന്നെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.ബേബി പാത്രം കഴുകി എന്നതുകൊണ്ട് ആ പാത്രത്തിലേക്ക് സിപിഎമ്മിന് വോട്ടുകളും വീഴാൻ പോകുന്നില്ല. അത് മറ്റാരെക്കാളും നന്നായി സിപിഎമ്മിന് അറിയാം. കാരണം ബേബി ആ പാത്രം കഴുകിയത് വോട്ട് കിട്ടാനോ കയ്യടിക്കോ സിംപതിക്കോ വേണ്ടിയല്ല. ഇക്കാര്യം വളരെ വിശദമായി മന്ത്രി വി ശിവൻകുട്ടി ഫേയ്സ്ബുക്കിൽ സുദീർഘമായ ഒരു കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. ബേബിയുടെ പാത്രം കഴുകലിനെ പരിഹസിച്ചവർ നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്. ഒരു രാഷ്ട്രീയ മറുപടി എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ശിവൻകുട്ടിയുടെ കുറിപ്പിൽ ഉണ്ട്. ‘പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്…
Read More » -
Movie
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ രൂപപ്പെടുന്നത് അതിഗംഭീരമായി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ ജിംഷി ഖാലിദ്
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിൻ്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തൻ്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. തൻ്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഐ ആം ഗെയിം എന്നും, അമ്പരപ്പിക്കുന്ന മികവോടെയാണ് ചിത്രം രൂപം കൊള്ളുന്നതെന്നും ജിംഷി ഖാലിദ് വെളിപ്പെടുത്തി. ഇപ്പൊൾ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ…
Read More »