Month: January 2026
-
Movie
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ രൂപപ്പെടുന്നത് അതിഗംഭീരമായി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ ജിംഷി ഖാലിദ്
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിൻ്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തൻ്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. തൻ്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന ചിത്രമാണ് ഐ ആം ഗെയിം എന്നും, അമ്പരപ്പിക്കുന്ന മികവോടെയാണ് ചിത്രം രൂപം കൊള്ളുന്നതെന്നും ജിംഷി ഖാലിദ് വെളിപ്പെടുത്തി. ഇപ്പൊൾ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ…
Read More » -
Movie
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം “ജോക്കി” ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്
പി.കെ സെവൻ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഡോ.പ്രഗഭാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ജോക്കി ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തിക്കും. ഇന്ത്യയിൽ ആദ്യമായി മഴക്കാടുകളിൽ നടക്കുന്ന മഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ മഡിയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡോക്ടർ പ്രഗാഭാൽ, തന്റെ പുതിയ ചിത്രമായ ജോക്കിയുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജോക്കി മധുരൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ്. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു. മഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം കേരളത്തിലെ…
Read More » -
Movie
പ്രേക്ഷക ശ്രദ്ധ നേടി “രഘുറാമി”ലെ ആദിവാസി ഗാനം; ‘ആദകച്ചക്ക’ പാട്ട് പുറത്ത്…
തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘രഘുറാ’മിലെ പുതിയ പാട്ട് പുറത്ത്. ‘ആദകച്ചക്ക’ എന്ന പാട്ടിന്റെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദിവാസി ജീവിതങ്ങൾക്കിടയിൽ ഏറെ ശ്രദ്ധയാർന്ന “ആദകച്ചക്ക” എന്ന വരികളടങ്ങിയ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജു സാജൻ വരികൾ എഴുതി സായ് ബാലൻ സംഗീതം നൽകിയ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. സോണിമ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം ജനുവരി 30ന് റിലീസിന് എത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ ആണ്. ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത്…
Read More » -
Breaking News
ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്‌പോൺസർ ചെയ്തയാളാണ്, എനിക്ക് സ്വർണം കവർന്നെടുക്കേണ്ട ആവശ്യമില്ല- ഗോവർധൻ, ഭരണപരമായ തീരുമാനം എടുത്ത് നടപ്പാക്കുക മാത്രമാണ് ചെയ്തത്- മുരാരി ബാബുവും പത്മകുമാറും- മൂവരുടേയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. അതേസമയം ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വർണക്കൊള്ളയിൽ തങ്ങൾക്കു പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്‌പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണ്ണം കവർന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവർധൻ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുത്, പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. കൂടാതെ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ…
Read More » -
Breaking News
ദീപക്കിന്റെ ആത്മഹത്യ, ഷിംജിത മുസ്തഫ അറസ്റ്റില്‍, പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്നും
കോഴിക്കോട്: ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷിംജിത അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. ഷിംജിതയെ ഉടന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. രാജ്യം വിട്ട് പോകാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് വടകരയിലെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.
Read More » -
Breaking News
‘ഇറങ്ങാന്‍ നേരം അറിയാതെ കൈ എന്റെ നേരെയും വന്നു’; വീഡിയോയ്ക്കു താഴെയുള്ള യുവതിയുടെ കുറിപ്പ് തിരിച്ചടിയാകും; വിവാദത്തിനു പിന്നാലെ ഷിജിംത സംസ്ഥാനം വിട്ടു; മംഗലാപുരത്തേക്ക് കടന്നെന്ന് സൂചന; ബസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും
കൊച്ചി: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ടി.പി. ഗോപാലന്‍ റോഡിലെ ഉള്ളാട്ട്‌തൊടി ‘ദീപക്കി’ല്‍ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ ആദ്യ റീല്‍ പിന്‍വലിച്ച യുവതി വിഡിയോയ്‌ക്കൊപ്പം…
Read More » -
Movie
“മന ശങ്കര വര പ്രസാദ് ഗാരു” നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാർ ചിരഞ്ജീവി
ആഗോള തലത്തിൽ 300 കോടി കളക്ഷൻ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടർന്ന്, തെലുങ്ക് പ്രേക്ഷകർക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വർഷങ്ങളായി തകർക്കാനാവാത്ത ബന്ധം താൻ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും “മന ശങ്കര വര പ്രസാദ് ഗാരു” മാറി. ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, വടക്കേ അമേരിക്കയിൽ 3 മില്യൺ ഡോളർ മറികടന്നു കൊണ്ടും ഇരുവരുടെയും കരിയറിൽ പുതിയ ചരിത്രം കുറിച്ചു. റിലീസ് ചെയ്ത് ഒൻപതാം ദിവസവും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി റെക്കോർഡുകൾ തകർത്ത ചിത്രം, ഇപ്പോൾ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നതിന്റെ വക്കിലാണ്. ചിത്രം ബോക്സ്…
Read More » -
Movie
300 കോടി ആഗോള ഗ്രോസിലേക്ക് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’; ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ പുതിയ ബോക്സ് ഓഫീസ് റെക്കോർഡ്
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടുന്നത് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, 7 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുന്നു. 292 കോടിയാണ് ചിത്രം ഇതിനോടകം നേടിയ ആഗോള ഗ്രോസ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. എട്ടാം ദിനം തന്നെ ചിത്രം 300 കോടി ആഗോള ഗ്രോസ് മറികടക്കും. റിലീസ് ആയി ഏഴാം ദിവസവും ചിത്രം നേടിയത് 31 കോടിയുടെ ആഗോള ഗ്രോസ് കളക്ഷനാണ്. മാത്രമല്ല, സംക്രാന്തികി വസ്തുന്നത്തെ മറികടന്ന് അനിൽ രവിപുടിയുടെ കരിയറിലെ ഏറ്റവും…
Read More » -
Movie
നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്
നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തി മൂന്നിന് പ്രദർശനത്തിനെ ത്തുന്നു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ഈ ചിത്രം നിർമ്മിക്കുന്നു. കഞ്ഞിക്കുഴി എന്നമലയോര കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ അയോൺ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ ചിത്രമാണിത്. പ്രത്യേക സ്വഭാവ വിശേഷങ്ങളുടെ ഉടമയായ അയോണിൻ്റെ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകം പകരും വിധത്തിലാണ് നദിർഷാ അവതരിപ്പിക്കുന്നത്. ഈ കൗതുകങ്ങൾ ക്കൊപ്പം ജീവിത ഗന്ധിയായ നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോൺ എന്ന കഥപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. അമർ അക്ബർ അന്തോനി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും, കട്ടപ്പനയിലെ ഋഥിക് റോഷനിലൂടെ അഭിനേതാവായും വിഷ്ണു ഉണ്ണികൃഷ്ണനെ അഭ്രപാളികളിൽ അവതരിപ്പിച്ച നാദിർഷയും, വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. അൽത്താഫ്…
Read More » -
Movie
ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മോഹൻലാൽ; 22ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിച്ചു.
മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിന് പിന്നാലെ മോഹൻലാലിന്റെ ആശംസകളും; ആവേശം വാനോളമുയർത്തി ‘ചത്താ പച്ച’യുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു._ മെഗാസ്റ്റാർ മമ്മൂട്ടി “ചത്താ പച്ച”യുടെ ഭാഗമാണെന്ന ആവേശത്തിലായിരുന്ന ആരാധകർക്ക് മുന്നിലേക്ക് മറ്റൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ‘ചത്താ പച്ച’യുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളത്തിന്റെ മോഹൻലാൽ സിനിമയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി. ഇതോടെ എം ടൗണിലെ ‘ബിഗ് എം’ സ് ചത്താ പച്ചയുടെ വാർത്തകളിൽ നിറയുകയാണ്. താരം സിനിമയ്ക്ക് പിന്തുണ അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ‘സുഹൃത്തും’ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് വീഡിയോയിൽ മോഹൻലാൽ സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ എന്നും ആഘോഷിക്കുന്ന ആ വലിയ സൗഹൃദം ദൃശ്യമായപ്പോൾ അത് പ്രേക്ഷകരിലും വലിയ ആവേശം പകർന്നു. ജനുവരി 22-ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ബുക്കിംഗ് ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി…
Read More »