Month: January 2026
-
Movie
ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു.. റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി
കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നടനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനിയാരെ’ എന്ന ചിത്രത്തിന്റെ മലയാളം റിലീസ് തീയതി പ്രഖ്യാപിച്ചു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മലയാളത്തിൽ ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ എന്ന പേരിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ജനപ്രീതി നേടുകയും ചെയ്‌ത ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കി കൊണ്ടാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റെഷ് രാജ് ഫിലിംസിനാണ് ചിത്രത്തിൻ്റെ ഓവർസീസ് അവകാശം. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ,…
Read More » -
Breaking News
സമ്മര്‍ദമില്ലെന്ന് റോയ് എഴുതി നല്‍കി; പരിശോധന നിയമപരം; മൊഴി രേഖപ്പെടുത്തിയത് സാക്ഷിയുടെ സാന്നിധ്യത്തില്‍; വിശദീകരണവുമായി ആദായനികുതി വകുപ്പ്; ഡയറി കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘം
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണ്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു അതേസമയം സി.ജെ.റോയിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്തേണ്ടതിനാല്‍ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. . സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് കര്‍ണാടക പൊലീസിന്റെ നീക്കം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന നടക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി. ജെ. ജോസഫ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഐടി ഉദ്യോഗസ്ഥര്‍…
Read More » -
Movie
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി ‘സ്പാ ‘ യിലൂടെ മിൻമിനിയുടെ തിരിച്ചുവരവ്…
എബ്രിഡ് ഷൈൻ ചിത്രം ‘ സ്പാ ‘യിലെ ഹൃദയവതി…. എന്നു തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ഒരിടവേളയ്ക്കുശേഷം മിൻമിനിയും മധു ബാലകൃഷ്ണനും ചേർന്നാണ്. 80 കളിലെ ചിത്രങ്ങളിലെ പാട്ടുകളെ ഓർമിപ്പിക്കുന്ന വിധമുള്ള ഒരു പാട്ടാണ് പുറത്തിറങ്ങിയത്. ബി കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്ര സംഗീതം ഒരുക്കിയിരിക്കുന്നു. വിനീത് തട്ടിലും രാധികാ രാധാകൃഷ്ണനുമാണ് ഗാനരംഗത്തിൽ ഉള്ളത്. ചിത്രത്തിലെ പ്രണയത്തിന്റെ വൈകാരിക തലങ്ങൾ പ്രകടമാക്കുന്നതാണ്ഈ പാട്ട്.തന്റെ എല്ലാ സിനിമകളിലും മികച്ച ഗാനങ്ങൾ ഉൾപ്പെടുത്തുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ചിത്രത്തോട് ചേർന്ന് നിൽക്കുന്ന പാട്ടുകൾ എബ്രിഡ് ഷൈൻ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ താരനിര ഇങ്ങനെയാണ് സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ,…
Read More » -
Breaking News
ലക്ഷ്യം ഇസ്രയേൽ സൈന്യത്തിനുള്ള മറുപടി!! ചെങ്കോട്ട സ്ഫോടന കേസ് ഡോക്ടർമാർ ജൂത പൗരൻ ഉടമയായ ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ തകർക്കാൻ പദ്ധതിയിട്ടു, നാലു വർഷമായി ‘വൈറ്റ് കോളർ. ഭീകരസംഘം ഇന്ത്യയിൽ സജീവം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡൽഹിയിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ, ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ സന്ദേശം നൽകാനാണു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു കശ്മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതിൽ ഒതുക്കണമെന്ന് സംഘത്തിലെ ചിലർ ആഗ്രഹിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതുപോലെ കഴിഞ്ഞ 4 വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ലക്ഷ്യം സംബന്ധിച്ച്, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ഉമർ ഉൻ നബിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നു മറ്റു പ്രതികളായ മുസമിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ, ഉത്തർപ്രദേശ് സ്വദേശിയായ ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
Read More » -
Movie
ജീത്തു ജോസഫിന്‍റെ വേറിട്ട സിനിമാനുഭവമായി ‘വലതുവശത്തെ കള്ളൻ’; ഉള്ളുലയ്ക്കുന്ന പ്രകടനവുമായി ജോജു, കരിയർ ബെസ്റ്റ് പെർഫോമൻസുമായി ബിജു മേനോൻ!
കാഴ്ചയിൽ തിരയടങ്ങിയ കടൽ പോലെ ശാന്തനാണ് സാമുവൽ ജോസഫ്. പക്ഷേ അയാളുടെ ഉള്ളിൽ അലയടിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അനാഥാലയത്തിൽ വളർന്ന അയാളുടെ ഭൂതകാലം മുതൽ വർത്തമാന കാലത്തിൽ ഇപ്പോൾ അയാള്‍ ആയിരിക്കുന്ന സമയം വരെയുള്ള സംഭവങ്ങളോരോന്നും അയാളെന്ന മനുഷ്യനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. ജോജു ജോർജ്ജ് എന്ന അഭിനേതാവിൽ സാമുവൽ ജോസഫിന്‍റെ എല്ലാ അടരുകളും ഭദ്രമാണ്. ജീത്തു ജോസഫിന്‍റെ ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയിലെ ആദ്യ പകുതി ജോജു ജോര്‍ജ്ജ് എന്ന അഭിനേതാവിന്‍റെ തഴക്കം വന്ന പ്രകടനം അടിവരയിടുന്നതാണ്. ആന്‍റണി സേവ്യർ എന്ന സർക്കിള്‍ ഇൻസ്പെക്ടറായി സിനിമയുടെ ആദ്യം മുതൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായാണ് ബിജു മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ ബിജു മേനോന്‍റെ അസാധ്യ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രം വരച്ചുകാണിക്കുന്നത്. താരത്തിന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയെന്ന് ഉറപ്പിച്ച് പറയാവുന്ന വേഷമാണ് ചിത്രത്തിലേത്. ബിജു മേനോനും ജോജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ഇമോഷണൽ ക്രൈം ഡ്രാമ സമ്മാനിച്ചിരിക്കുകയാണ്. ഒരു…
Read More » -
Breaking News
കണ്ണുകൾ ചൂഴ്ന്നെടുത്തു, തല തല്ലിത്തകർത്തു, ചെവി അറുത്തും വിരലുകൾ മുറിച്ചും മാറ്റി, ആ 12 കാരെനെ കുറ്റിക്കാട്ടിലെറിഞ്ഞു, ഇതുകൊണ്ടൊന്നും തീർന്നില്ല രണ്ടാനച്ഛന്റെ പ്രതികാരം!! മകനെ കാണാതെ അലഞ്ഞ അമ്മയ്ക്ക് മുന്നിലേക്ക് കുട്ടിയെ ക്രൂരമായി കൊന്ന ഫോട്ടോകൾ ഇട്ടുകൊടുത്തു… കൊടുപാതകം നടന്നത് ഡൽഹിയിൽ
ന്യൂഡൽഹി: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ 12 വയസുകാരനെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു, പിന്നാലെ തല തല്ലിത്തകർത്തു ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി, പിന്നാലെ 12വയസുകാരനെ കുറ്റിക്കാട്ടിലെറിഞ്ഞു രണ്ടാനച്ഛൻ. വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത പറത്തുവന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പോലീസ് പാർക്ക് പോലീസിന് പാർക്കിന് സമീപത്തായി 12 വയസായ ആൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്ത് എത്തി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് ശാസ്ത്രി പാർക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആത്മാംശ് ആണെന്ന് തിരിച്ചറിയുന്നത്. ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായാണ് 12കാരൻ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ്…
Read More » -
Breaking News
ഇന്ത്യയില്‍ കുപ്പിവെള്ളം ഇനി വെറും ദാഹശമനിയല്ല; സമ്പന്നരുടെ പുതിയ ‘സ്റ്റാറ്റസ് സിംബല്‍’; അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ബ്രാന്‍ഡുകള്‍ക്ക് ഒപ്പം ഇന്ത്യന്‍ പ്രീമിയം ബ്രാന്‍ഡുകളും കുതിക്കുന്നു; പ്രതിവര്‍ഷം 400 ദശലക്ഷം ഡോളറിന്റെ ബിസിനസ്; കുപ്പി ഒന്നിന് വില 80 രൂപ മുതല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു പ്രീമിയം ഫുഡ് സ്റ്റോറില്‍ അവന്തി മേത്ത ഒരു രുചിപരിശോധന ( blind tasting) സംഘടിപ്പിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പാനീയങ്ങളാണ് അവിടെയുള്ളത്. പക്ഷേ, ഇത് വൈനല്ല, മറിച്ച് വെറും വെള്ളമാണ്! പങ്കെടുക്കുന്നവര്‍ ചെറിയ ഷോട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ഫ്രഞ്ച് ആല്‍പ്സിലെ ‘എവിയാന്‍’ (Evian), തെക്കന്‍ ഫ്രാന്‍സിലെ ‘പെരിയര്‍’ (Perrier), ഇറ്റലിയിലെ ‘സാന്‍ പെല്ലഗ്രിനോ’ (San Pellegrino), ഇന്ത്യയിലെ ആരവല്ലി നിരകളില്‍ നിന്നുള്ള ‘ആവ’ (Aava) എന്നിവയിലെ ലവണാംശവും (minerality, carbonation and salinity) കാര്‍ബണേഷനും ഉപ്പുരസവും പരിശോധിക്കുന്നു. ‘ഇവയെല്ലാം വ്യത്യസ്ത രുചിയുള്ളവയാണ്. പോഷകഗുണമുള്ള വെള്ളം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍’ 32 കാരിയായ മേത്ത പറയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘വാട്ടര്‍ സോമെലിയര്‍’ (water sommelier: വെള്ളത്തിന്റെ രുചിയിലും ഗുണത്തിലും വൈദഗ്ധ്യമുള്ളയാള്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ കുടുംബത്തിന്റേതാണ് ‘ആവ’ എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്. വളരുന്ന വിപണി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രീമിയം…
Read More » -
Breaking News
ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി
ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ ഇന്നു നടത്താൻ തീരുമാനിച്ച സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. റോയിയുടെ മൃതദേഹം സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്‌കാരിക്കുക. പോസ്റ്റുമോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സിജെ റോയിയുടെ സന്തത സഹചാരി അബിൽ ദേവ് പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ലെന്നും അബിൽ ദേവ് പറഞ്ഞു. അതേസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അന്വേഷണ ഏജൻസിയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സിജെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല.…
Read More » -
Breaking News
“നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി… കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”…
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ രംഗത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരെന്നു സി.ജെ. ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ. ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ. ബാബു മാധ്യമങ്ങളോടു പറഞ്ഞു. റോയ് യുടെ മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല… കുടുംബത്തെ കണ്ട…
Read More » -
Breaking News
മഡൂറോയെ തടവിലാക്കിയപ്പോള്‍ നയവും മാറ്റി; ഉന്നം റഷ്യയെന്നു വ്യക്തം; റഷ്യക്കു പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഡോണള്‍ഡ് ട്രംപ്; വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കും
ന്യൂയോര്‍ക്ക്: റഷ്യന്‍ എണ്ണയ്ക്കു പകരം വെനസ്വേലയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങണമെന്ന് ഇന്ത്യയോട് അമേരിക്ക. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്ന് നിരന്തരം അമേരിക്കയും ട്രംപും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്ക് എടുക്കാത്തതിന്റെ പ്രതികാരമെന്നോണമാണ് വന്‍ തുക നികുതിയും ചുമത്തിയത്. നിലവില്‍, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ആവശ്യത്തിനുള്ള എണ്ണ വെനസ്വേലയില്‍നിന്ന് വാങ്ങാമെന്നുമാണ് ട്രംപ് പറയുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് വാഷിംഗ്ടണ്‍ താരിഫ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു. വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഉപയോഗം പ്രതിദിനം ലക്ഷക്കണക്കിന് ബാരലുകളായി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. 2025 മാര്‍ച്ചില്‍, ഇന്ത്യയുള്‍പ്പെടെ വെനസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 3ന് യുഎസ് സൈന്യം പിടികൂടിയ വെനസ്വേലന്‍…
Read More »