Month: January 2026

  • Movie

    ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് ഫെബ്രുവരി 6 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 6 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ഷൈലോക്കിന്റെ തിരക്കഥാകൃത്തായ ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ജയ് വിഷ്ണുവും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം രചിച്ച മധുവിധുവിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രം കൂടിയാണ് “മധുവിധു”. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ…

    Read More »
  • Breaking News

    തന്ത്രിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍; തന്ത്രിക്കായി ഒറ്റക്കെട്ടായി സംഘപരിവാര്‍ സംഘടനകള്‍; ‘നിരീക്ഷകന്‍’മാര്‍ക്കും ആവേശം പോയി; യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനെന്നു കെ. സുരേന്ദ്രന്‍; കരുതലോടെ പ്രതികരിച്ച് ഇടതു നേതാക്കള്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. കുടുക്കിയതെന്ന് തന്ത്രി കണ്ഠര് രാജീവരോട് മാധ്യമങ്ങളോട് പറഞ്ഞതിനുള്ള കൂട്ടി ച്ചേര്‍ക്കലാണ് അഭിഭാഷകന്‍ പറഞ്ഞത്.സ്വര്‍ണപ്പാളിയില്‍ തീരുമാനം എടുത്തതും ഉത്തരവാദിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടന്നത്. വിഷയം പരിശോധിച്ച് നിലപാടെന്നാണ് പന്തളം കൊട്ടാരം,ശബരിമല കര്‍മ സമിതി, ഹിന്ദുഐക്യവേദി, തന്ത്രിസമാജം, യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ നിലപാട്. പക്ഷേ തന്ത്രിയെ കുടുക്കി എന്നാണ് വിലയിരുത്തല്‍. 1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ പതിനെട്ടാം പടിയും ശ്രീകോവിലും അടക്കം കരിങ്കല്ലായിരുന്നു. ചെമ്പുപാളിയും സ്വര്‍ണം പൊതിയലുമെല്ലാം പിന്നീട് വന്ന ആഡംബരമാണ്. ഇതില്‍ ആചാരങ്ങളില്ല. ബോര്‍ഡ് തീരുമാനിച്ച് കൊണ്ടുപോയതില്‍ തന്ത്രിക്ക് ഇടപെടാനാവില്ല. തന്ത്രി കണ്ഠര് രാജീവരെ…

    Read More »
  • Breaking News

    തന്ത്രി ഐസിയുവില്‍; വീട്ടില്‍ എസ്‌ഐടി പരിശോധന; സ്വര്‍ണപ്പണിക്കാരനെയും വീട്ടില്‍ എത്തിച്ചു; മരുമകളെ വിലക്കി, അകന്ന ബന്ധുക്കളെ പുറത്താക്കി; ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണ കേസിലും അറസ്റ്റ് ചെയ്യും

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡി.കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. സ്വര്‍ണപ്പണിക്കാരനെയും വീട്ടിെലത്തിച്ചു.  ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് പരിശോധന നടത്തുന്നത്. ഫൊട്ടോഗ്രഫറും ഫൊറന്‍സിക് വിദഗ്ധനും സംഘത്തിലുണ്ട്. തന്ത്രിയുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ പുറത്താക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍ ആരോപിച്ചു. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ്  ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്‍റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് നിർഭാഗ്യകരമാണെന്നും അറസ്റ്റ് ചെയ്യാനുള്ള കാരണമില്ലെന്നും അഖില കേരള തന്ത്രിസമാജം ജോയന്റ് സെക്രട്ടറി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് പ്രതികരിച്ചു. അനുജ്ഞ രേഖാമൂലം നൽകണമെന്ന് ചട്ടമില്ല. ദേവസ്വം…

    Read More »
  • Breaking News

    ശിവനെ പൊക്കിളിനു ചുറ്റും 14 ഇൻജക്ഷൻ, ജസ്റ്റ് മിസ്!! ആരാധികയുടെ കയ്യിലിരിക്കുന്ന നായയെ ഒന്നു കൊഞ്ചിക്കാൻ പോയതാ, കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ശ്രേയസ് അയ്യർ- വീഡിയോ

    മുംബൈ: വിമാനത്താവളത്തിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോൾ ആരാധികയുടെ കയ്യിൽ നല്ല വെളുത്തുതുടുത്ത ഒരു പോമറേനിയൻ നായ… ഒന്നു കൊഞ്ചിക്കാൻ കൈ നീട്ടിയതേയുള്ളു, പണിയായേനെ… പട്ടിയെ കൊഞ്ചിക്കാൻ പോയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. വെള്ളിയാഴ്ച വഡോദര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിനായി വഡോദരയിലെത്തിയതായിരുന്നു താരം. വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഓട്ടോഗ്രാഫിനായി ആരാധകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ആരാധികയുടെ കൈയിലുണ്ടായിരുന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കൊഞ്ചിക്കാൻ ശ്രേയസ് ശ്രമിച്ചു. തൊടാൻ ശ്രമിച്ച ശ്രേയസിന്റെ കൈയിൽ കടിക്കാൻ നായ ചാടുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് കൈ വലിച്ച ശ്രേയസ് തലനാരിഴയ്ക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരുക്കേറ്റ ശ്രേയസ് ദീർഘകാലം ടീമിന് പുറത്തായിരുന്നു. ഒടുവിൽ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കിവീസിനെതിരായ പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരുക്ക് മാറി എത്തിയ താരത്തിന് വീണ്ടും ‘പണി’കിട്ടാനുള്ള അവസരമാണ്…

    Read More »
  • Breaking News

    മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം!! 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോ​ഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി

    പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനമുണ്ടാവുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം. അതുപോലെ മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

    Read More »
  • Movie

    ജോൺ പോൾ ജോർജിൻ്റെ ആശാനെ സ്വന്തമാക്കി ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന “ആശാൻ” എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ:…

    Read More »
  • Breaking News

    വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 400ലധികം പാലസ്തീനികൾ!! ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു ഹമാസ് നേതാക്കളടക്കം 14 പേർ കൊല്ലപ്പെട്ടു, ബോർഡ് ഓഫ് പീസ്’ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

    ഗാസ സിറ്റി: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലി പ്രതിരോധ സേന. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായി വിശേഷിപ്പിക്കപ്പെട്ട കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ഹമാസ് നേതാക്കളും കുട്ടികളുമുൾപെടെ 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഗാസയിൽനിന്ന് ഇസ്രയേലി സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് നടന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്‌ (ഐഡിഎഫ്) അവകാശപ്പെട്ടു. അതേസമയം, മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസിയായ വഫ സ്ഥിരീകരിച്ചു. എന്നാൽ, മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ല സാധാരണ പൗരനാണെന്നാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക്…

    Read More »
  • Breaking News

    ഇറാന്‍ പ്രക്ഷോഭം കനക്കുന്നു, പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റിനു തീകൊളുത്തി സ്ത്രീകള്‍; ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; എല്ലാം ഇറാനിലെ ഗുരുതര കുറ്റകൃത്യങ്ങള്‍; ഇപ്പോഴും ഖമേനി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തി പ്രതിഷേധങ്ങള്‍ക്ക് ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

    ടെഹ്‌റാന്‍: ഇറാന്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് അതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പുകവലിക്കുന്നത് വര്‍ഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട അധികാരത്തെയും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. 2022ല്‍ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടര്‍ച്ചയാണിത്. മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍…

    Read More »
  • Breaking News

    കമ്പനിയുടെ വാഗ്ദാനങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ ഉത്തരവാദിയല്ല, മോഹന്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; മറ്റു കേസുകളിലും നിര്‍ണായകമായേക്കും

    കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പരാതിക്കാരും ബ്രാന്‍ഡ് അംബാസിഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കില്‍ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതില്‍ ഹര്‍ജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയില്‍ അധികൃതര്‍ പരസ്യം കാണിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാന്‍ഡ് അംബാസഡര്‍…

    Read More »
  • Breaking News

    അറസ്റ്റ് ദു:ഖകരം, പക്ഷേ അനിവാര്യം; കണ്ഠര് രാജീവരുടെ അറസ്റ്റില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍; ‘നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചു, കുടുംബ തന്ത്രികളുടെ ജീര്‍ണതയുടെ ഉദാഹരണം’

    തൃശൂര്‍: ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നില്‍ക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാല്‍ 2019 മുതല്‍ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വര്‍ണ പാളികള്‍ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികള്‍ മാറ്റുന്നു? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവര്‍ ഇഹലോകത്തില്‍ ആസക്തരാകുമ്പോള്‍ ഇങ്ങനെയെല്ലാം ഭവിക്കും. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ. സാധാരണ ഭക്തരല്ല തന്ത്രികള്‍. അവര്‍ ഏറ്റവും ഉയര്‍ന്ന ആത്മീയത പുലര്‍ത്തേണ്ടവരാണ്. ഞാന്‍ ദൈവതുല്യനൊന്നുമല്ലെന്നും വെറുമൊരു തന്ത്രിയാണെന്നുമാണ്…

    Read More »
Back to top button
error: