Month: January 2026

  • Breaking News

    വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 400ലധികം പാലസ്തീനികൾ!! ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു ഹമാസ് നേതാക്കളടക്കം 14 പേർ കൊല്ലപ്പെട്ടു, ബോർഡ് ഓഫ് പീസ്’ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

    ഗാസ സിറ്റി: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലി പ്രതിരോധ സേന. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായി വിശേഷിപ്പിക്കപ്പെട്ട കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ഹമാസ് നേതാക്കളും കുട്ടികളുമുൾപെടെ 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഗാസയിൽനിന്ന് ഇസ്രയേലി സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് നടന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്‌ (ഐഡിഎഫ്) അവകാശപ്പെട്ടു. അതേസമയം, മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസിയായ വഫ സ്ഥിരീകരിച്ചു. എന്നാൽ, മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ല സാധാരണ പൗരനാണെന്നാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക്…

    Read More »
  • Breaking News

    ഇറാന്‍ പ്രക്ഷോഭം കനക്കുന്നു, പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റിനു തീകൊളുത്തി സ്ത്രീകള്‍; ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; എല്ലാം ഇറാനിലെ ഗുരുതര കുറ്റകൃത്യങ്ങള്‍; ഇപ്പോഴും ഖമേനി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തി പ്രതിഷേധങ്ങള്‍ക്ക് ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

    ടെഹ്‌റാന്‍: ഇറാന്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് അതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പുകവലിക്കുന്നത് വര്‍ഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട അധികാരത്തെയും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. 2022ല്‍ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടര്‍ച്ചയാണിത്. മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍…

    Read More »
  • Breaking News

    കമ്പനിയുടെ വാഗ്ദാനങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ ഉത്തരവാദിയല്ല, മോഹന്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; മറ്റു കേസുകളിലും നിര്‍ണായകമായേക്കും

    കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പരാതിക്കാരും ബ്രാന്‍ഡ് അംബാസിഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കില്‍ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതില്‍ ഹര്‍ജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയില്‍ അധികൃതര്‍ പരസ്യം കാണിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാന്‍ഡ് അംബാസഡര്‍…

    Read More »
  • Breaking News

    അറസ്റ്റ് ദു:ഖകരം, പക്ഷേ അനിവാര്യം; കണ്ഠര് രാജീവരുടെ അറസ്റ്റില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍; ‘നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചു, കുടുംബ തന്ത്രികളുടെ ജീര്‍ണതയുടെ ഉദാഹരണം’

    തൃശൂര്‍: ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നില്‍ക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാല്‍ 2019 മുതല്‍ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വര്‍ണ പാളികള്‍ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികള്‍ മാറ്റുന്നു? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവര്‍ ഇഹലോകത്തില്‍ ആസക്തരാകുമ്പോള്‍ ഇങ്ങനെയെല്ലാം ഭവിക്കും. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ. സാധാരണ ഭക്തരല്ല തന്ത്രികള്‍. അവര്‍ ഏറ്റവും ഉയര്‍ന്ന ആത്മീയത പുലര്‍ത്തേണ്ടവരാണ്. ഞാന്‍ ദൈവതുല്യനൊന്നുമല്ലെന്നും വെറുമൊരു തന്ത്രിയാണെന്നുമാണ്…

    Read More »
  • Breaking News

    ക്യാപ്റ്റനും ഇരട്ടച്ചങ്കനും കെ-ബ്രാന്‍ഡിയുമൊന്നും ഉടനില്ല; ബെവ്‌കോയുടെ നീക്കത്തിന് മന്ത്രിയുടെ വിലക്ക്; ബ്രാന്‍ഡിക്ക് ഉടന്‍ പേരിടില്ല

    തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ബവ്കോ എം.ഡിക്ക് നിർദേശം നൽകി. പാലക്കാട് മേനോൻപാറയിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്ക്  പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ, സഖാവ് , പോറ്റിയെ കേറ്റി തുടങ്ങി ആയിരക്കണക്കിന് പേരുകൾ ജനങ്ങൾ നിർദേശിച്ചെങ്കിലും ബവ്കോയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കെ.സി.ബി.സി യുടെ മദ്യവിരുദ്ധ സമിതിയും വിവിധ സാംസ്കാരിക സംഘടനകളും പരസ്യ വിമർശനവുമായെത്തി. മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി. ഈ സാഹചര്യത്തിലാണ് പേരിടലും പാരിതോഷികം നൽകുന്നതും നീട്ടിവയ്ക്കാൻ മന്ത്രി നേരിട്ട് നിർദേശിച്ചത്. ബവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബവ്കോയുടെ തീരുമാനം.

    Read More »
  • Breaking News

    ആദ്യം മോഹനര്, ഇപ്പോള്‍ രാജീവര്: കേരളത്തിലെ ഏറ്റവും പ്രബലമായ തന്ത്രി കുടുംബത്തില്‍ നിന്ന് വിവാദത്തിലാകുന്ന രണ്ടാമത്തെയാള്‍; താഴമണ്‍ കുടുംബം കരുത്താര്‍ജിച്ചത് ശബരിമല തീപിടിത്തത്തോടെ; വിവാദത്തിലാകുന്നതും അതേ ക്ഷേത്രംവഴി

    പത്തനംതിട്ട: താഴമണ്‍ കുടുംബത്തിലെ കണ്ഠര് രാജീവരെ അറസ്റ്റുചെയ്തതോടെ വിവാദത്തിലാകുന്ന രണ്ടാമത്തെയാളായി മാറി. ഇദ്ദേഹത്തിന്റെ താന്ത്രികാവകാശവും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇരുപതുവര്‍ഷം മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ശോഭാ ജോണുമായുള്ള ബന്ധത്തിലാണ് വിവാദത്തിലായ കണ്ഠര് മോഹനരെ ശബരിമല താന്ത്രികാവശാലത്തില്‍ നിന്ന് നീക്കിയിരുന്നു. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനത്താണ് തന്ത്രി എന്നാണ് സങ്കല്‍പ്പം. ആനിലയ്ക്കുള്ള ആദരം വിശ്വാസികള്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ക്ക് നല്‍കിവരുന്നു. ഭക്തരുടെ ആ വികാരത്തിനാണ് വീണ്ടും മങ്ങലേറ്റത് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ. 2006 ല്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രി കണ്ഠര് മോഹനര് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായിരുന്നു. അന്ന് വാദിസ്ഥാനത്തായിരുന്നു മോഹനര്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ശോഭാ ജോണും ബെച്ചു റഹ്‌മാനും ഉള്‍പ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്ത്. ശോഭാ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലുമായി. ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്‌കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്ന് വ്യക്തമായതും വലിയ നാണക്കേടായി. പിന്നെ ശബരിമലയില്‍ തന്ത്രിയായി…

    Read More »
  • Breaking News

    ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല; തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; കട്ടിളപ്പാളി ഇളക്കാന്‍ മൗനാനു വാദം നല്‍കി; ഇളക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും രാജീവര് സന്നിധാനത്ത്‌

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേ വിശ്വാസവഞ്ചന , വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമ്മാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമ്മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. 2019 മേയില്‍ കട്ടിളപ്പാളികൾ ശബരിമല ശ്രീകോവിൽ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നൽകി എന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിള പാളികൾ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠര് രാജീവർ സന്നിധാനത്ത് ഉണ്ടായിരുന്നു. ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ല. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി വാദിക്കുന്നു. രണ്ടു പതിറ്റാണ്ടിന്‍റെ സൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട്…

    Read More »
  • Breaking News

    ‘കനഗോലുവിന്റെ കണക്കു ശരിയാകുന്നില്ലല്ലോ സതീശാ’ എന്നു സോഷ്യല്‍ മീഡിയ; സതീശന്‍ പറഞ്ഞ 300 വീടില്‍ 100 വീട് ഡിവൈഎഫ്‌ഐ നല്‍കിയ 20 കോടി കൊണ്ട് നിര്‍മിക്കുന്നത്! ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടി സ്വന്തം അക്കൗണ്ടിലാക്കി; ഇനി വീടുവച്ചാല്‍ ആര്‍ക്കു കൊടുക്കും? ഗുണഭോക്താക്കളുടെ പട്ടിക എവിടെ?

    തൃശൂര്‍: സര്‍ക്കാര്‍ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പില്‍ ടി. സിദ്ധിഖ് എംഎല്‍എയുടെ സന്ദര്‍ശനവും തൊട്ടുപിന്നാലെ മുന്നൂറു വീടുകള്‍ നിര്‍മിക്കുന്നതു കോണ്‍ഗ്രസ് ആണെന്നുമുളള വി.ഡി. സതീശന്റെയും പ്രസ്താവന ജനത്തെ കണക്കുകൊണ്ടു കബളിപ്പിക്കാനുള്ള കനഗോലു തന്ത്രം. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് എല്ലാ പ്രതിരോധങ്ങളും പാളിയതോടെയാണു ടൗണ്‍ഷിപ്പിലെ വീടുകള്‍ ഞങ്ങളുടേതാണെന്ന പരിഹാസ്യ നിലപാടുമായി രംഗത്തുവന്നത്.   വയനാട് ദുരിതബാധിതര്‍ കടുത്ത ദുരിതത്തില്‍ നില്‍ക്കുന്ന സമയത്ത് ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കിയ രമേശ് ചെന്നിത്തലയെ വിലക്കുകയായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ആപ്പ് വഴി പണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ രമേശ് ചെന്നിത്തല 2024 ഓഗസ്റ്റ് ആറിനു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. കഴിയാവുന്നവരെല്ലാം പണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നൂറുവീടുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ടി. സിദ്ധിഖ് അടക്കമുള്ളവര്‍…

    Read More »
  • Breaking News

    കോടതി നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരി തേയ്ക്കുക; ബന്ധുവായതു കൊണ്ടല്ല പറയുന്നത്: രാഹുല്‍ ഈശ്വര്‍

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഹൈക്കോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീര്‍ പരാമർശമില്ലെന്നും, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുകയെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, തന്ത്രിക്കു ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നിവയുള്ളത്. 15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ, സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല. പക്ഷെ, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക.…

    Read More »
  • Movie

    “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ലളിതവും രസകരവുമായ ട്രെയിലർ എത്തി..

    ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” എന്ന ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ ആണ് മലയാളത്തിന്റെ പ്രിയ താരം സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളും നമുക്ക് ഈ ട്രെയിലറിൽ കാണാൻ സാധിക്കും. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ…

    Read More »
Back to top button
error: