Month: January 2026
-
Breaking News
പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല- ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത്
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് മുൻപാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹ മാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കുന്നു. അതേസമയം രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിൻറെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിൻറെ വാദവും കോടതി അംഗീകരിച്ചു. പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ്…
Read More » -
Breaking News
മുസ്ലീം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവർ, എന്നെ മുസ്ലീം വിരോധിയാക്കി കത്തിച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ട്, എന്നെ കത്തിച്ചാൽ അങ്ങനെയൊന്നും കത്തില്ല!! സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല, സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോൾ- വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യം നീക്കം തകർന്നതിൽ സുകുമാരൻ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, നായർ സമുദായം സഹോദര സമുദായമാണെന്നും സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമാണെന്നും പറഞ്ഞു. കേവലം നായർ ഈഴവ ഐക്യമില്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല. മുസ്ലീം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തല എസ്എൻ കോളേജിൽ വെച്ച് നടന്ന എസ് എൻ ട്രസ്റ്റ് ഡയറക്റ്റർ ബോർഡ് വിശേഷാൽ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തനാക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്ത് നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം…
Read More » -
Breaking News
ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുടരുന്നു
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ വാദം തുടരുന്നു. കോടതിക്കു മുന്നിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് മനസിലാകുന്നതെന്ന് കോടതി. പരാതിയിൽ പറഞ്ഞ പ്രകാരം സംഭവം നടന്നതിനു ശേഷവും യുവതി പാലക്കാട് പോയതായി കാണുന്നുണ്ട്. ഇതിൽ നിന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്. അതുപോലെ ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഉച്ചയ്ക്കു മുൻപ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ…
Read More » -
Breaking News
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി വേദന സഹിച്ച് ഹർഷിന നടന്നത് 5 വർഷം, ആദ്യം സമരവുമായിറങ്ങിയപ്പോൾ കെട്ടിപ്പിടിത്തവും ഉമ്മവെക്കലുമായി ആരോഗ്യമന്ത്രിയെത്തി, പിന്നെ ആ ഭാഗത്തേക്ക് കണ്ടില്ല!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്. സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആകെ പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിൽസ നടത്തുന്നത്. ഇപ്പോൾ ആ പണവും തീർന്നെന്നും ജീവിക്കാൻ നിർവാഹമില്ലെന്നും ഹർഷിന പറഞ്ഞു 2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയത്. അഞ്ച് വർഷത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച ഹർഷിനയുടെ വയറ്റിൽ നിന്ന്…
Read More » -
Breaking News
രക്ഷസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും!! 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരിൽ പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം ടി. രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മുക്കി, പാർട്ടി തരംതാഴ്ത്തിയ ആളെ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തിയത് വി ശിവൻകുട്ടി ഇടപെട്ട്… വിഷ്ണുവിന്റെ സഹോദരൻ
തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും. 2008ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബമാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുൻ ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ നായരെ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിൽ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിലേക്ക് അവരോധിച്ചെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു. രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി ഒരിക്കലും നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ വിനോദ് പറഞ്ഞു. 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്പോർട്ട് ഓഫിസിനു മുന്നിലാണു വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. ആ കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീം കോടതിയും ശരിവച്ചു. തുടർന്നു വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പാർട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്. 5 ലക്ഷം…
Read More » -
Breaking News
ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി
കൊച്ചി: യൂട്യൂബർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു പോലീസിനോടുള്ള കോടതിയുടെ ചോദ്യം. ഇതിനു മറുപടിയായി ഷാജൻ സ്കറിയ ഒളിവിലെന്ന പോലീസ് വാദത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജൻ സ്കറിയ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു. ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിമർശനം. കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജൻ സ്കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
Read More » -
Breaking News
രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് പ്രതിഭാഗം!! രണ്ടാഴ്ചയ്ക്കു ശേഷം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം!! ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നവാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ഈ വാദം പരിഗണിച്ചുള്ള വിധിയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ഇന്ന് വിശദമായ വാദം കേൾക്കുക.
Read More » -
Breaking News
22-ാമത്തെ വയസിൽ പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം!! 44 വർഷത്തെ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത ജൈത്രയാത്ര, 2023ൽ എൻസിപി പിളർത്തി ശിവസേന- ബിജെപി സർക്കാരിനൊപ്പം ചേർന്നത് 53 ൽ 29 എംഎൽഎമാരേയും ഒപ്പംകൂട്ടി വൻ അട്ടിമറിയിലൂടെ, നഷ്ടമായത് ബാരാമതി ഒരിക്കലും തോൽപിക്കാതെ കൊണ്ടുനടന്ന അവരുടെ ‘പവറി’നെ
മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ. 1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ…
Read More » -
Breaking News
മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അജിത് പവാറിനൊപ്പം അംഗരക്ഷകരും പൈലറ്റുമടക്കം 6 പേർക്ക് ദാരുണാന്ത്യം, അപകടം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റിൽ പോകവേ- ദൃശ്യങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓൺ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങളിൽ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയം അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മുംബൈയിൽനിന്ന്…
Read More »
