Month: January 2026
-
Breaking News
കണ്ടന്റ് കവർന്നെടുത്ത ജീവൻ : ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം : മുഖ്യമന്ത്രിക്കും ഡിജിപി ക്കും കോഴിക്കോട് സിറ്റി പോലീസിനും പരാതികൾ കിട്ടി : സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഒഴുകുന്നു. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ…
Read More » -
Breaking News
ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു : വളർത്തുമകളുടെ നാലുവയസ്സുകാരന് ഗുരുതര പരിക്ക് : ഒരാൾ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത് കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.
Read More » -
Breaking News
ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം
ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ,…
Read More » -
Breaking News
‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി. നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍…
Read More » -
Breaking News
‘കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രൂവീകരണമുണ്ടോ എന്ന്’; വിവാദ പരാമര്‍ശവുമായി വീണ്ടും സജി ചെറിയാന്‍
വിവാദപരാമര്‍ശവുമായി വീണ്ടും മന്ത്രി സജി ചെറിയാന്‍. കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്ന് മന്ത്രി. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അതേസമയം, സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവൽക്കരിക്കാനാണ് ശ്രമം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ല നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും മുന്നണിയെയും നയിക്കും. എന്നാൽ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. രണ്ട് ടൈം വ്യവസ്ഥ ഒഴിവാക്കുന്നത് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിട്ടില്ല എന്നും പി ബിയിൽ നിന്ന് ആരൊക്കെ മത്സരിക്കാം എന്നതിൽ പിബി തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു
Read More » -
Breaking News
ഇന്ത്യയുടെ വിജയത്തുടര്‍ച്ചയ്ക്ക് ബ്രേക്ക്; 41 റണ്‍സിനു തോല്‍പിച്ച് പരമ്പര; കോലിയുടെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ആറുവര്‍ഷത്തെ ചരിത്രത്തിനും അന്ത്യം
ഇന്‍ഡോര്‍: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവി വഴങ്ങി ഇന്ത്യ. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്. ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങിൽ 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. 91 പന്തുകളിൽനിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുൻനിര താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്) എന്നിവർക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തിൽ…
Read More » -
Breaking News
ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേഗം നടന്നുപോയി… വീഡിയോ ചിത്രീകരിച്ച യുവതി
കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ച യുവതി. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണ വിധേയനായ ആൾ മറ്റൊരു യുവതിക്കു സമീപം മോശം രീതിയിൽ പെരുമാറുന്നതായി കണ്ടെന്നും തുടർന്ന് തന്റെ സമീപമെത്തിയപ്പോൾ വീഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി ഒരു ടിവി ചാനലിനോട് വിശദീകരിച്ചു. തന്റെ അടുത്തും ഇത്തരത്തിൽ പെരുമാറുന്നതായി തോന്നിയതോടെ ‘എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചു, അതോടെ അയാൾ വേഗം നടന്നു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ ചിത്രീകരിച്ച ശേഷം വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളെ ഇതറിയിച്ചെന്നും സമൂഹമാധ്യമത്തിൽ വീഡിയോ ഇടുന്ന വിവരം സൂചിപ്പിച്ചെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവാവ് ജീവനൊടുക്കിയ വിവരം അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നുമാണ് യുവതി പ്രതികരിച്ചത്. അതേസമയം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി…
Read More »


