Month: January 2026

  • Breaking News

    ഗർഭാശയത്തിന് ഉൾപ്പെടെ ​ഗുരുതര പരുക്ക്, അണുബാധ… നീതിക്കായി പോരാടിയ രണ്ടര വർഷം, ഒടുവിൽ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, തനിക്കു നിഷേധിച്ച നീതി ഇനിയും നേടിയെടുക്കാനാകാതെ…

    ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരുക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിഞ്ഞിരുന്ന 20കാരിയാണ് രണ്ടര വർഷത്തെ ദുരിത ജീവിതത്തിനു ശേഷം മരണത്തിനു കീഴടങ്ങിയത്. മണിപ്പൂർ കലാപത്തിനിടെയാണ് മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തിൽ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. കൂട്ട ബലാത്സം​ഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോൾ പെൺകുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബർ 15ന് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രണ്ടര വർഷക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മണിപ്പൂരിൽ തന്നെ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ പരുക്കും തുടർച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന്…

    Read More »
  • Movie

    ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ മാർച്ചിൽ റിലീസിന്

    മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രം മാർച്ചിലാണ് റിലീസിനായി ഒരുങ്ങുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കുഴിനിലം എന്ന പ്രദേശത്തെ ചില സംഭവങ്ങളും അതിന് പിന്നാലെ നടക്കുന്ന കേസന്വേഷണവും മറ്റുമൊക്കെയായി ദുരൂഹമായൊരു കഥാപശ്ചാത്തലമാകും സിനിമയെന്നാണ് റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. മാർച്ചിലാണ് സിനിമയുടെ റിലീസ്. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി…

    Read More »
  • Movie

    വിഎഫ്എക്സ് അല്ല, ഇത് മലയാളത്തിൽ ആദ്യം! ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി വൈറലായ ‘കാട്ടാളൻ’ ടീസറിൻ്റെ ബിടിഎസ് വീഡിയോ പുറത്ത്, വേൾഡ് വൈഡ് റിലീസ് മെയ് 14ന്

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ടീസർ മേക്കിങ് ബിടിഎസ് വീഡിയോ പുറത്ത്. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ചകളുമായെത്തിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. ‘മാർക്കോ’ പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാമെന്നുറപ്പിക്കാം. സിനിമയുടെ ടീസർ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ഇപ്പോഴിതാ ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരിക്കുകയാണ്. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ…

    Read More »
  • Breaking News

    തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

      ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന്…

    Read More »
  • രാഹുലിന് ജാമ്യമില്ല, ഹർജി കോടതി തള്ളി, സെഷൻസ് കോടതിയെ സമീപിക്കാന്‍ നീക്കം

    പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

    Read More »
  • Breaking News

    ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്…

    വാഷിങ്ടൺ: നൂറുകണക്കിന് രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ നടപ്പാക്കാതിരുന്നതിന് ഇറാൻ സർക്കാരിനോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ 800-ലധികം പേരുടെ വധശിക്ഷ റദ്ദാക്കിയതായി ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു പ്രതികരണം. “അവർ തൂക്കശിക്ഷകൾ റദ്ദാക്കി. ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും 800-ലധികം പേരുടെ വധശിക്ഷ നടക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഇറാനിലുണ്ടായ വ്യാപക പ്രതിഷേധങ്ങൾക്കിടെ കൂട്ട വധശിക്ഷകൾ നടപ്പാക്കിയാൽ യുഎസ് സൈനിക നടപടി സ്വീകരിക്കാമെന്ന ട്രംപിന്റെ മുൻകാല മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ പരാമർശങ്ങൾ. എന്നാൽ വധശിക്ഷകൾ നടപ്പാക്കിയില്ലെന്ന അവകാശവാദത്തോടെ ഇറാനെതിരായ യുഎസ് സൈനിക നടപടി സാധ്യത ഇപ്പോൾ മങ്ങുന്നതായി ട്രംപ് സൂചന നൽകി. അതേസമയം, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മരണസംഖ്യ ഉയരുന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പ്രകാരം, പ്രതിഷേധങ്ങളിൽ…

    Read More »
  • Breaking News

    സ്കൂൾ വിട്ടെത്തിയ വിദ്യാർഥിനിയോട് പോലീസ് കെഡേറ്റ് യൂണിഫോം തരാൻ ആവശ്യപ്പെട്ടു, തരില്ലെന്നു പറഞ്ഞതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് 14 കാരിടെ ദേ​ഹത്തേക്ക് ഒഴിച്ചു, ​ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ, കുട്ടിയുടെ കാഴ്ചയ്ക്ക് ​ഗുരുതര തകരാർ!! അയൽവാസിയായ 53 കാരൻ അറസ്റ്റിൽ

    പുല്പള്ളി: അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ 14 കാരിക്ക് ഗുരുതര പൊള്ളലേറ്റു. പുല്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മഹാലക്ഷ്മി. സംഭവ ദിവസം സ്‌കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പോലീസ് കെഡേറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വീട്ടിൽ വരുകയായിരുന്നു. കുട്ടി നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് രാജു ജോസ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്ത് സാരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

    Read More »
  • Breaking News

    വിമാനങ്ങളെ വെല്ലും വന്ദേഭാരത്; യാത്ര ഇനി മടുപ്പല്ല അടിപൊളി; രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് സൂപ്പറാട്ടോ; ഹൈടെക് ട്രെയിന്‍; മധ്യവര്‍ഗത്തിന് ഇനി ശുഭയാത്ര

      ന്യൂഡല്‍ഹി: വിമാനങ്ങളെ വെല്ലും ഇന്ത്യയുടെ പുതിയ വന്ദേഭാരത് സ്ലീപ്പറെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. രാജ്യത്തെ ആദ്യ സ്ലീപ്പര്‍ വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ പുതിയൊരു അധ്യായം കുറിക്കുന്നതോടൊപ്പം ഇന്ത്യന്‍ ട്രെയിന്‍ യാത്രകളുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിന്‍ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റര്‍ ദൂരം 14 മണിക്കൂറിനുള്ളില്‍ സഞ്ചരിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. ഇതുവരെ ഹൗറയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്ര മടുപ്പിക്കുന്നതും യാത്രാക്ഷീണം ഏറെയുണ്ടാക്കുന്ന ദീര്‍ഘദൂര യാത്രയുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് വന്ദേഭാരതിലുളള ഹൗറ – ഗുവാഹത്തി യാത്ര ഒരനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തറപ്പിച്ചു പറയുന്നു. 958 കിലോമീറ്റര്‍ ദൂരം വെറും 14 മണിക്കൂറിനുള്ളില്‍ പിന്നിടുന്ന് വന്ദേഭാരത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒന്നാണ്. അതിവേഗ ട്രാക്കുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ട്രെയിന്‍. മെച്ചപ്പെട്ട ടോര്‍ക്ക്,…

    Read More »
  • Movie

    ജപ്പാനിലും ‘പുഷ്പ’ തരംഗം; ഐക്കൺ സ്റ്റാർ അല്ലു അർജുന് വൻ വരവേൽപ്പ്!

    ഇന്ത്യയിൽ ചരിത്രം കുറിച്ച ‘പുഷ്പ’ തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദ റൂൾ’ ഇന്ന് ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർ‍ത്തുവിളിച്ചാണ് ചിത്രത്തെ അവർ‍ വരവേറ്റിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ. ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്‍റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർ‍പ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.…

    Read More »
  • Breaking News

    ജനങ്ങളോട് തര്‍ക്കിക്കരുത്; അവര്‍ പറയുന്നത് കേള്‍ക്കുക; ഇടയില്‍ കയറി ഉടക്കരുത്; ക്ഷമയോടെ മറുപടി പറയുക; സഖാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനം

      തിരുവനന്തപുരം: ജനമാണ് രാജാവെന്നോര്‍മ്മ വേണം, എല്ലായ്‌പ്പോഴും. അവര്‍ വിചാരിച്ചാല്‍ മറ്റവരെ പത്തുകൊല്ലം അപ്പുറത്തിരുത്തിയ പോലെ വേണമെങ്കില്‍ നമ്മളേയും അപ്പുറത്തിരുത്താം. അതുകൊണ്ട് ജനങ്ങളെ കേള്‍ക്കുക – ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന സകല നേതാക്കളോടും അണികളോടും സിപിഎമ്മിന്റെ ഉപദേശമാണിത്. വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ സകല സഖാക്കള്‍ക്കും സിപിഎം കൊടുത്തുകഴിഞ്ഞു. പാര്‍ട്ടിക്കെതിരെ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാലുടന്‍ ചൂടായി പൊട്ടിത്തെറിക്കുന്ന സഖാക്കളെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ രഹസ്യനിര്‍ദ്ദേശമുള്ളതായി സൂചനയുണ്ട്. ജനങ്ങള്‍ നിശ്ചയമായും സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ച് എതിര്‍ത്ത് രോഷാകുലരായി സംസാരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഒരു കാരണവശാലും അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ തുടക്കത്തിലേ പറയുന്നു. കീഴ്ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളേയും ജനങ്ങളുടെ കുറ്റപ്പെടുത്തലുകളേയും എതിര്‍പ്പുകളേയും സമചിത്തതയോടെ മാത്രം കേള്‍ക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. എതിര്‍ക്കാനോ തര്‍ക്കിക്കാനോ പോയാല്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ക്കുള്ള ആയുധമാകുമെന്ന് സഖാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് നേതൃത്വം. ഗൃഹസന്ദര്‍ശനത്തിന് പോകുമ്പോള്‍ വനിതാസഖാക്കളെയും പ്രവര്‍ത്തകരേയും യുവതലമുറയില്‍ പെട്ടവരെയും…

    Read More »
Back to top button
error: