Month: September 2025

  • Breaking News

    അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്‍ മറുപടി പറയട്ടെ ; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം ; സിപിഐ മതത്തിനൊപ്പമാണ്, പക്ഷേ ഭ്രാന്ത്രിനൊപ്പമില്ല

    തിരുവനന്തപുരം: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണമെന്നും സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും അക്കാര്യത്തില്‍ സിപിഐയ്ക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നാല്‍ മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ്…

    Read More »
  • Breaking News

    സെബാസ്റ്റിയന്‍ ബിന്ദുവിനെ പള്ളിപ്പുറത്തെ വീട്ടിലിട്ട് കൊലപ്പെടുത്തി ; മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് പരിസരത്ത് സംസ്‌ക്കരിച്ചു ; ശേഷം അസ്ഥിക്കഷ്ണങ്ങള്‍ എടുത്ത് തണ്ണീര്‍മുക്കം ബണ്ടില്‍ കൊണ്ടിട്ടു

    ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റിയന്റെ മൊഴി. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. പള്ളിപ്പുറത്തെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ടു. മാസങ്ങള്‍ കഴിയുമ്പോള്‍ അസ്ഥിക്കഷ്ണങ്ങള്‍ മാന്തിയെടുത്ത് കത്തിച്ച ശേഷം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കളയുന്നതായിരുന്നു സെബാസ്റ്റിയന്‍ ചെയ്തിരുന്നത്. ബിന്ദുപത്മനാഭനെയും പള്ളിപ്പുറത്തെ വീട്ടിലിട്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സംസ്‌ക്കരിക്കുകയും പിന്നീട് അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് കത്തിച്ച ശേഷം തണ്ണീര്‍മുക്കം ബണ്ടില്‍ കൊണ്ടുപോയി കളയുകയായിരുന്നെന്നാണ് നല്‍കിയിട്ടുള്ള മൊഴി. ഇതേ തുടര്‍ന്ന് സെബാസ്റ്റിയനെ പള്ളിപ്പുറത്തെ വീട്ടിലും തണ്ണീര്‍മുക്കം ബണ്ടിലും എത്തിച്ച്് തെളിവെടുക്കും. സെബാസ്റ്റിയനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാ യിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ഉള്ളത്. ജെയ്നമ്മ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ്് ബിന്ദു തിരോധാനക്കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ്…

    Read More »
  • Breaking News

    മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത് ; ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പവും തങ്ങളില്ല സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍

    കോട്ടയം: ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും തങ്ങളില്ലെന്നും സമദൂര നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമദൂരത്തില്‍ ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്ക് സൗഹൃദ സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരിയിലേക്ക് വരാമെന്നും പറഞ്ഞു. മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത്. ശബരിമല വിഷയത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ശബരിമലവിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് ഇന്നത്തെ പൊതുയോഗത്തില്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രതിനിധിസഭ ഇക്കാര്യം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലായൊന്നും പറയാനില്ലെന്നും യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും നേരിടുമെന്നും പറഞ്ഞു.

    Read More »
  • Breaking News

    ബിജെപിയുമായി ഒരു കാലത്തും സഖ്യമുണ്ടാക്കാനില്ലെന്ന് വിജയ് ; ഡിഎംകെയ്ക്ക് വോട്ടുചെയ്താല്‍ അത് കിട്ടുക ബിജെപിയ്ക്ക് ; ശനിയാഴ്ച മാത്രം ഇറങ്ങുന്ന നേതാവെന്ന് ഉദയനിധിയുടെ പരിഹാസം

    ചെന്നൈ: ബിജെപിയുമായി ഒരിക്കലും ടിവികെ സഖ്യം ഉണ്ടാക്കാനില്ലെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും നടനും ടിവികെ നേതാവുമായ വിജയ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്താല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന് സമാനമാണെന്നും 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് പറഞ്ഞു. ബിജെപി തമിഴ്നാടിന് എന്തുചെയ്‌തെന്ന് വിജയ് ചോദിച്ചു. നീറ്റ് ഒഴിവാക്കിയോ? തമിഴ്നാടിന് അര്‍ഹമായ ഫണ്ടുകള്‍ തരുന്നുണ്ടോയെന്നും വിജയ് ചോദിച്ചു. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. നാമക്കലില്‍ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്യുടെ പരാമര്‍ശം. കഴിഞ്ഞയാഴ്ച വിജയ് യെ ലക്ഷ്യമിട്ട് വലിയ വിമര്‍ശനം ഡിഎംകെ യുടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയിരുന്നു. താന്‍ ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവ ര്‍ത്തനം നടത്തുന്നയാളല്ലെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പ മായിരിക്കു മെന്നും ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വിജയ് ശനിയാഴ്ച മാത്രം നടത്തുന്ന ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനി ധിയുടെ…

    Read More »
  • Breaking News

    ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പോലീസ്; കമന്റിട്ട അഞ്ചുപേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; ഒന്നാം പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; ഷാജഹാനെതിരേ കരുതലോടെ നീങ്ങും

    കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. അപകീര്‍ത്തികരമായ കമന്റ് ഇട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചുപേരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റുകള്‍ ഇട്ടവരുടെ ഫോണാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസില്‍ ഒന്നാംപ്രതി ഗോപാലകൃഷ്ണനെതിരെ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഈ തെളിവുകള്‍ കൂടി ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതോടെ യൂട്യൂബര്‍ കെ.എം. ഷാജഹാനെതിരായ കേസുകളില്‍ കരുതലോടെ നീങ്ങാനാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ തീരുമാനം. കെ.ജെ. ഷൈനിന്റെ രണ്ടാമത്തെ പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഷാജഹാന്റെ തിടുക്കപ്പെട്ട അറസ്റ്റെന്നാണ് സൂചന. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്തത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പോലും പറയാതെയായിരുന്നു ഷാജഹാന്റെ പോസ്റ്റുകള്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത…

    Read More »
  • Breaking News

    ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്

    ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി. ALSO READ   ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ…

    Read More »
  • Breaking News

    ‘വയര്‍കീറി കുട്ടികളെ പുറത്തെടുത്ത് വില്‍ക്കും’; ഷീ ഡെവിള്‍ പിടിയില്‍; ലക്ഷ്യമിട്ടത് ദരിദ്രരായ ഗര്‍ഭിണികളെ; പൊളിച്ചത് ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ കണ്ണികളെ

    ന്യയോര്‍ക്ക്: ദരിദ്രരായ ഗര്‍ഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്‌സിക്കന്‍ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. മാര്‍ത്ത അലീഷ്യ മെന്‍ഡെസ് അഗ്യുലാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗര്‍ഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്‌സിക്കന്‍ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. മെക്‌സിക്കന്‍ ഫെഡറല്‍ പൊലീസും യുഎസ് ഏജന്‍സികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാര്‍ത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്‌സിക്കന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു…

    Read More »
  • Breaking News

    ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് സുകുമാരന്‍ നായര്‍; ‘ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരേണ്ടതില്ല’; എന്‍എസ്എസ് യോഗത്തില്‍ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍

    കോട്ടയം: എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍…

    Read More »
  • Breaking News

    ധോണിയെയും മറികടന്ന് സഞ്ജു സാംസണ്‍; നേട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നമ്പര്‍ വണ്‍; ശ്രീലങ്കയ്ക്ക് എതിരായ വെടിക്കെട്ടില്‍ പിറന്നത് റെക്കോഡ്

    ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്‌സര്‍ വേട്ടയിലും റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ മൂന്ന് സിക്‌സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 52 സിക്‌സുകളുമായി സഞ്ജുവും സാക്ഷാല്‍ ധോണിയും ഒപ്പത്തിനൊപ്പമായിരുന്നു. പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്‌സര്‍ പറത്തിയാണ് ധോണിയെ മറികടന്ന് 53 സിക്‌സുകളുമായി സഞ്ജു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ സിക്‌സര്‍ വേട്ടക്കാരില്‍ നമ്പര്‍ വണ്ണായത്. ഹസരങ്കയുടെ അടുത്ത ഓവറിലും സിക്‌സ് നേടിയ സഞ്ജു ഷനകയ്‌ക്കെതിരെയും സിക്‌സ് അടിച്ചാണ് മൂന്ന് സിക്‌സുകള്‍ തികച്ചത്. ഷനകയെ സിക്‌സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്‌സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. 48 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സഞ്ജു 53 സിക്‌സ് പറത്തി ധോണിയെ മറികടന്നത്.…

    Read More »
  • Breaking News

    വാസ്തുവിദ്യാപരമായ പൈതൃകം സംരക്ഷിക്കാനും മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം. ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും. ഗുരുകുല മാതൃകയിൽ…

    Read More »
Back to top button
error: