മന്നത്ത് പത്മനാഭന് സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത് ; ഒരു രാഷ്ട്രീയപാര്ട്ടികള്ക്കൊപ്പവും തങ്ങളില്ല സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍

കോട്ടയം: ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും തങ്ങളില്ലെന്നും സമദൂര നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമദൂരത്തില്‍ ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്ക് സൗഹൃദ സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരിയിലേക്ക് വരാമെന്നും പറഞ്ഞു.
മന്നത്ത് പത്മനാഭന് സ്വീകരിച്ച നിലപാടാണ് സംഘടന ഇപ്പോഴും തുടരുന്നത്. ശബരിമല വിഷയത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ശബരിമലവിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് ഇന്നത്തെ പൊതുയോഗത്തില്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രതിനിധിസഭ ഇക്കാര്യം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലായൊന്നും പറയാനില്ലെന്നും യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും നേരിടുമെന്നും പറഞ്ഞു.






