Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

‘വയര്‍കീറി കുട്ടികളെ പുറത്തെടുത്ത് വില്‍ക്കും’; ഷീ ഡെവിള്‍ പിടിയില്‍; ലക്ഷ്യമിട്ടത് ദരിദ്രരായ ഗര്‍ഭിണികളെ; പൊളിച്ചത് ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ കണ്ണികളെ

ന്യയോര്‍ക്ക്: ദരിദ്രരായ ഗര്‍ഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്‌സിക്കന്‍ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. മാര്‍ത്ത അലീഷ്യ മെന്‍ഡെസ് അഗ്യുലാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്.

ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗര്‍ഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്‌സിക്കന്‍ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

Signature-ad

മെക്‌സിക്കന്‍ ഫെഡറല്‍ പൊലീസും യുഎസ് ഏജന്‍സികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാര്‍ത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്‌സിക്കന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു ശേഷമുള്ള നടപടികള്‍ക്കായി മാര്‍ത്തയെ യുഎസിലേക്ക് കൊണ്ടുവന്ന് ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനായി അധികാരികള്‍ കൈമാറല്‍ നടപടികള്‍ തുടരുകയാണ്. കൂടാതെ മാര്‍ത്തയുടെ സംഘത്തിലുള്ള മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനുമായി അന്വേഷണം തുടരുകയാണ്.

2025 ജനുവരിയില്‍ കാര്‍ട്ടലുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായി ദുര്‍ബലരായ ജനങ്ങളെ ലക്ഷ്യം വച്ചും ഭയത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തിയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് വഴി യുഎസ് ഏജന്‍സികള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ നടപടിയെടുക്കാന്‍ കൂടുതല്‍ അധികാരം ഉറപ്പാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: