Month: September 2025
-
Breaking News
മഹാനവമിയും വിജയദശമിയും!! ആയില്യംകാർക്ക് കാർഷിക മേഖലയിൽനിന്നു നേട്ടങ്ങളുണ്ടാകും
28-09 മുതൽ 05 -10 വരെ അശ്വതി: സാമ്പത്തിക ക്ലേശത്തിന് പരിഹാരമാകും, മുൻകോപശീലമുണ്ടാകും, എല്ലായിടത്തും വിജയമുണ്ടാകുമെങ്കിലും മനഃക്ലേശമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും. ഭരണി: പൂർവകാല സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടാകും, കാര്യനിർവഹണ ശേഷി വർധിക്കും. കാർത്തിക: മാനസിക സമ്മർദം വർധിക്കും, വ്യാപാര രംഗങ്ങളിൽ നവീന മാർഗങ്ങൾ അവലംബിക്കും, ഭൂമി ഇടപാടുകളിൽ നേട്ടങ്ങളുണ്ടാകും. രോഹിണി: ആരോഗ്യക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം, ദൂരയാത്രകൾ, തീർഥാടനങ്ങൾ എന്നിവയുണ്ടാകും. മകയിര്യം: സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകും, വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടി വരും, വാസഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടി വരും. തിരുവാതിര: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും, സാഹിത്യകാരന്മാർക്ക് രചനകളിൽ മികവു പ്രകടിപ്പിക്കാനാകും, സമൂഹത്തിൽ ആദരവ് ലഭിക്കും. പുണർതം: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളിൽ അനുയോജ്യ ബന്ധങ്ങൾ വരും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും. പൂയം: ഏകപക്ഷീയമായ പ്രവർത്തനമെന്ന് ആരോപണം ഉയരും, എതിർശക്തികളെ തൃണവത്കരിക്കും, വിവിധങ്ങളായ പദ്ധതികളിൽനിന്നു നേട്ടങ്ങളുണ്ടാകും. ആയില്യം: കാർഷിക മേഖലയിൽനിന്നു നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളിൽനിന്നു ഗുണാനുഭവങ്ങളുണ്ടാകും, വാസഗൃഹം വിപുലീകരിക്കും. മകം: വാക്കുകൾ തീഷ്ണമാകും, കടബാധ്യത വർധിക്കാതെ ശ്രദ്ധിക്കണം, പിതൃതുല്യരുടെ…
Read More » -
Breaking News
കേരളത്തിലെ വിദ്യാലയങ്ങൾ സ്മാർട്ടായെന്ന് സർക്കാർ, വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താൻ തയാറായി നിൽക്കുന്ന സ്കൂളുകളുടെ എണ്ണം 1157, ആലപ്പുഴയിൽ മാത്രം നൂറിലധികം അൺഫിറ്റ് കെട്ടിടങ്ങൾ…
കേരളം ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. സ്കൂളുകളിൽ നമ്മുടെ മക്കൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറയാൻ ആകാത്ത സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്. കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉണ്ട് എന്നതാണ് കണക്കുകൾ. ഇത്രയധികം അൺഫിറ്റായ കെട്ടിടങ്ങൾ ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന കണക്കു തന്നെയാണ്. കുട്ടികൾ വീടുകളിലെ പോലെ തന്നെ സമയം സ്കൂളുകളിലും ചിലവഴിക്കുന്നുണ്ട്, അവിടെ അവർ പൂർണമായും സുരക്ഷിതരാണ് എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകൾ വിരൽചൂണ്ടുന്നതും വിദ്യാഭ്യാസ വകുപ്പിലേക്കും സർക്കാരിലേക്കും ആണ്. ഈ 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണ് എന്നാണ് തദ്ദേശ വകുപ്പ് വിദ്യാഭ്യാസ വകുപ്പിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളത്. അൺഫിറ്റായ 1157 കെട്ടിടങ്ങളിൽ 891 കെട്ടിടങ്ങൾ…
Read More » -
Breaking News
അപകടത്തിന് കാരണം പോലീസ് വീഴ്ചയെന്ന് വിജയ് ; പതിനായിരങ്ങളുടെ സ്ഥാനത്ത് ഒരുലക്ഷം പേര്‍ വന്നെന്ന് ടിവികെ ; മരണമടഞ്ഞവര്‍ക്ക് 10 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 3 ലക്ഷവും പ്രഖ്യാപിച്ച് സര്‍ക്കാര്‍
കരൂര്‍: വിജയ് യുടെ പാര്‍ട്ടിയായ ടിവികെ യുടെ പ്രചരണ ജാഥയ്ക്കിടെ 37 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടത്തിന് കാരണമായത് പൊലീസ് വീഴ്ച്ചയെന്ന് വ്യക്തമാക്കി നടന്‍ വിജയ്. പ്രതീക്ഷിച്ചത് 10,000 പേരെയാണെന്നും എന്നാല്‍ എത്തിയത് ലക്ഷങ്ങളെന്നും ടിവികെ നേതാക്കള്‍ പറയുന്നു. മരിച്ചവരില്‍ 16 സ്ത്രീകള്‍, ആറ് കുട്ടികള്‍ ഉള്‍പ്പെടുന്നു. 50ലേറെ പേര്‍ക്ക് പരുക്കേറ്റു. അതേസമയം വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.…
Read More » -
Breaking News
അറസ്റ്റ് ചെയ്ത് മാറ്റിയത് ജോധ്പൂരിലേക്ക് ; പ്രശ്‌നത്തെ നേരിടുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടിനെ തപ്പുന്നെന്ന് വാന്‍ചുക്ക്; പിടിഐയുമായി ബന്ധം ആരോപിച്ചു ലഡാക് ഡിജിപി
ലഡാക്ക്: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പ്രതിഷേധമായി മാറിയ സംഭവത്തില്‍ അറസ്റ്റിലായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് മാറ്റിയത് രാജസ്ഥാനിലേക്ക്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ച വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും ജോധ്പൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ലഡാക്ക് ഡിജിപി ഡോ. എസ്.ഡി. സിങ് ജംവാള്‍ ശനിയാഴ്ച സെപ്റ്റംബര്‍ 24-ലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് പാകിസ്ഥാന്‍ പിടിഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. ‘അടുത്തിടെ ഞങ്ങള്‍ ഒരു പാകിസ്ഥാന്‍ പിടിഐയെ അറസ്റ്റ് ചെയ്തിരുന്നു, അയാള്‍ക്ക് സോനം വാങ്ചുക്കുമായി ബന്ധമുണ്ടായിരുന്നു, കൂടാതെ അങ്ങോട്ട് വിവരങ്ങള്‍ നല്‍കുകയും ചെയ്തി രുന്നു. ഇതിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇയാള്‍ പാകിസ്ഥാനിലെ ഒരു ഡോണ്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗ്ലാദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാളുടെ മേല്‍ ഒരു വലിയ ചോദ്യചിഹ്നമുണ്ട്… അന്വേഷണം നടക്കുന്നുണ്ട്…’ ഡിജിപി ജംവാള്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സോനം വാങ്ചുക്കിന് പ്രകോപനത്തിന്റെ ചരിത്രമുണ്ട്. അയാള്‍ അറബ്…
Read More » -
Breaking News
ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുള്ള മരണസംഖ്യ ഉയരുന്നു ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ; വിജയ്‌യെ അറസ്റ്റ ചെയ്യണമെന്ന് ഡിഎംകെയും സിപിഐഎമ്മും
നാമക്കല്‍: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടി ടിവികെ സംഘടിപ്പിച്ച പ്രചരണ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 40 ആയതായി സ്ഥിരീക രിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ ത്തില്‍ വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക രിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി എക്‌സിലിട്ട കുറി പ്പില്‍ വ്യക്തമാക്കുന്നു. കരൂര്‍ ദുരന്തത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. അനുവദനീയമായ ആളുകളിലും കൂടുതല്‍ സുപ്പര്‍താരത്തെ കാണാനായി തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണം. രാത്രിയില്‍ രാഷ്ട്രീയ റാലിക്കായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ്…
Read More » -
Breaking News
തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് ; 30,000 പേരുടെ സ്ഥാനത്ത് വന്നത് 60,000 പേര്‍, മരണസംഖ്യ ഉയര്‍ന്നേക്കും
ചെന്നൈ: തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്യുടെ റാലിയില്‍ വന്‍ ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ട് 33 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. പന്ത്രണ്ട് പേര്‍ മരിച്ച തായി ജില്ലാ കളക്ടര്‍ എം തങ്കവേല്‍ സ്ഥിരീകരിച്ചു. പോലീസ് റാലിയുടെ സംഘാടക ര്‍ക്കെ തിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. അന്വേഷണാടിസ്ഥാനത്തില്‍, രാത്രി 7.45 ഓടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നടനെ കാണാനുള്ള തിടുക്കത്തില്‍, വലിയൊരു കൂട്ടം ആളുകള്‍ സ്റ്റേജിന്റെ ബാരിക്കേഡുകളിലേക്ക് തിക്കിത്തിരക്കി. ഈ തിരക്കിനിടയില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ബോധക്ഷയമുണ്ടായി. സന്നദ്ധപ്രവര്‍ത്തകരും പോലീസും കൃത്യസമയത്ത് ഇടപെടാ ന്‍ പരാജയപ്പെട്ടതിനാല്‍ പലരും…
Read More » -
Breaking News
‘ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ? നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍’ ; സുകുമാരന്‍ നായരെ വിടാന്‍ ഉദ്ദേശമില്ല, പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍
പത്തനംതിട്ട: ആഗോളഅയ്യപ്പസംഗമത്തിന് പിന്തുണയും സര്‍ക്കാരിന് അനൂകൂലമായ നിലപാടും പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരേ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍. ചങ്ങനാശ്ശേരിയില്‍ വരവ് ചെലവ് കണക്കുകള്‍ പാസ്സാക്കാനായി ചേര്‍ന്ന പൊതുയോഗത്തിനും പ്രതിനിധി സമ്മേളനത്തിനും ശേഷം സുകുമാരന്‍ നായര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലഞ്ഞൂരില്‍ വീണ്ടും ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കലഞ്ഞൂരില്‍ തന്നെ ഇതോടെ രണ്ടു ഫ്്‌ളക്‌സുകളായി മാറിയിട്ടുണ്ട്. ‘മന്നത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വഞ്ചിച്ചു. ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ. നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍.’ എന്ന ഉള്ളടക്കത്തോടെയാണ് ഇരു ഫ്ളക്സുകളും ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ടയിലേത് കൂടാതെ ഇന്ന് ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍ ഉയര്‍ന്നിരുന്നു. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ഭാഗമായ ശാസ്താംകോട്ട വേങ്ങയിലാണ് വീണ്ടും പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേടെന്നും ബാനറില്‍ വിമര്‍ശനമുണ്ട്. ‘സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വിശ്വാസങ്ങള്‍ക്കും സാമുദായിക കാഴ്ചപ്പാടുകള്‍ക്കും അതീതമോ’യെന്നും ഫ്ളക്സില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. എന്‍ എസ് എസ്…
Read More » -
Breaking News
ഇതു രാഹുൽ ഗാന്ധിയുടെ വിജയം, ആരോപണങ്ങൾ നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന ശരിയല്ലേ?
ഒടുവിൽ രാഹുൽ ഗാന്ധിയാണ് ശരിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാഹുലിന്റെ ആരോപണങ്ങളിൽ അവസാനം നടപടിയെടുക്കാൻ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതമായിരിക്കുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, അവസാനം അക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് രാഹുലിന്റെ ഈ പോരാട്ട വിജയം. ഈ രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന നെഹ്റുവിന്റെ പിന്മുറക്കാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വോട്ടുകൊള്ളക്കാർക്ക് ഇനി മുട്ടുമടക്കേണ്ടി വരും. മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇനി മുതൽ ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും നീക്കം ചെയ്യുന്നതും ഇ- സൈൻ നിർബന്ധമാക്കിയിരിക്കുന്നു. മാത്രവുമല്ല ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ വോട്ട് പട്ടിയിൽ നിന്നും പേരുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതായത് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ ഒടുവിൽ നടപടിയെടുക്കുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ രാഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങളെ…
Read More » -
Breaking News
കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…ആദ്യമായിട്ടാണ് ഒരാള്‍ അങ്ങിനെ ചെയ്യുന്നത് ; മാതാ അമൃതാനന്ദമയിയെ ആശ്‌ളേഷിച്ച സംഭവത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍
പത്തനംതിട്ട: മാതാ അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതില്‍ അവര്‍ ഞെട്ടിപ്പോയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ സജി ചെറിയാനോട് തന്നെ പോയി ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും മതങ്ങളെ ഉള്‍ക്കൊള്ളുമെങ്കിലൂം മതഭ്രാന്തിനൊപ്പം നില്‍ക്കില്ലെന്നും പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം…
Read More » -
Breaking News
മാനസീകരോഗി അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി, ശരീരം വികൃതമാക്കി ; മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തല്ലിക്കൊന്നു
ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി. ബൈക്കില്‍ എത്തിയ മഹേഷ് എന്ന 25 കാരനാണ് കുറ്റകൃത്യം നടത്തിയത്. കാലുസിംഗ് എന്നയാളുടെ മകനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തി വീട്ടിലേക്ക് കയറി ഒരു വാക്കുപോലും പറയാതെ വീട്ടില്‍ കിടന്നിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടില്‍ തന്നെ കുട്ടിയുടെ കഴുത്ത് ഉടലില്‍ നിന്ന് മുറിഞ്ഞതായിട്ടാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തുടര്‍ന്ന് അക്രമി കുട്ടിയുടെ ശരീരം വികൃതമാക്കി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയേയും ആക്രമിച്ചു. ഇവരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടി കൈകാര്യം ചെയ്യുകയുമുണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് അയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പ്രതി മരണപ്പെടുകയും ചെയ്തു. പ്രതി മാനസീകരോഗിയാണെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അലി രാജ്പൂര്‍ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയാണ് മഹേഷ്. മൂന്ന് നാല് ദിവസമായി വീട്ടില്‍ നിന്ന് കാണാതായിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാ…
Read More »