Month: September 2025
-
Breaking News
ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേല്‍ ബോംബിംഗ് ; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഹമാസ് നേതാക്കള്‍ക്ക് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ടും ആറിലധികം തവണ ആക്രമണം നടത്തി
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. ദോഹയില്‍ നടത്തിയ ആക്രമണത്തിന്റെ പിറ്റേന്നാണ് യെമനിലും ആക്രമണം നടത്തിയിരിക്കുന്നത്. തലസ്ഥാനമായ സനായിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കട്ടിയുള്ള പുകപടലങ്ങള്‍ ഉയരുന്നതും അകലെ ശബ്ദത്തോടെയുള്ള സ്‌ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. സനായിലെയും അല്‍-ജൗഫിലെയും ഹൂതി സൈനിക ക്യാമ്പുകള്‍, ഹൂതി മാധ്യമങ്ങളുടെ ആസ്ഥാനം, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇസ്രായേലിന്റെ ആക്രമണത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി യെമന്‍ സായുധ സേനയുടെ വക്താവ് പറഞ്ഞു. യെമനില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സിലെ ഒരു പോസ്റ്റില്‍, ഹൂതി സൈനികര്‍ ഉണ്ടെന്ന് കണ്ടെത്തിയ സനാ, അല്‍-ജൗഫ് പ്രദേശങ്ങളിലെ ‘സൈനിക ക്യാമ്പുകള്‍ക്ക്’ നേരെ വ്യോമസേന ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ‘ഹൂതി…
Read More » -
Breaking News
മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി ; ഇസ്രായേല്‍ നടത്തിയത് ‘രാഷ്ട്രീയാക്രമണം’ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ‘തങ്ങളുടെ പ്രദേശങ്ങളെ ലക്ഷ്യമിടുന്ന എന്തിനോടും നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രതികാരം ചെയ്യാനുള്ള അവകാശം ഖത്തറിനുണ്ടെന്നും രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി വിശേഷിപ്പിച്ചത്. ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ‘രാഷ്ട്രീയാക്രമണം’ എന്നാണ് അല്‍-താനി വിശേഷിപ്പിച്ചത്. ഖലീല്‍ അല്‍-ഹയ്യ, സാഹിര്‍ ജബാരിന്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗസ്സ മുനമ്പിലെ വെടിനിര്‍ത്തലിനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും അല്‍-ഹയ്യ അടുത്തിടെ പങ്കാളിയായിരുന്നു. ഹമാസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് സാഹിര്‍ ജബാരിന്‍. വെസ്റ്റ് ബാങ്കിലെ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനിയാണ് ഇദ്ദേഹം. അദ്ദേഹത്തിന് ഈ ചര്‍ച്ചകളിലും പങ്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ പങ്ക് അത്ര പ്രമുഖമായിരുന്നില്ല. സംഭാഷണ പ്രതിനിധികളായ സഹോദരങ്ങളെ…
Read More » -
Breaking News
പ്രതിഷേധക്കാര്‍ ഉള്ളില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടു ; നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു…! നിലവിലെ പ്രധാനമന്ത്രിയെയും കാണ്മാനില്ല
കാഠ്മണ്ഡു: അഴിമതി വിരുദ്ധതയ്ക്ക് എതിരേയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും എതിരേ നേപ്പാളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ ചൊവ്വാഴ്ച അന്തരിച്ചു. പ്രതിഷേധക്കാര്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്നാണ് മരണം. പ്രതിഷേധക്കാര്‍ ഇവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിടുകയായിരുന്നു. സംഭവം നടന്നത് കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള അവരുടെ വീട്ടില്‍ വെച്ചാണ്. ഗുരുതരമായി പരിക്കേറ്റ ചിത്രകാറിനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വീടിനും തീയിട്ടു. ഒലി ചൊവ്വാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ (65) തലസ്ഥാനത്തെ തെരുവുകളിലൂടെ പ്രതിഷേധക്കാര്‍ പിന്തുടരുന്ന് മര്‍ദ്ദിക്കുകയും തൊഴിച്ചുവീഴ്ത്തുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചില സമൂഹമാധ്യമ സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രകോപിതരായ യുവജനങ്ങള്‍ തലേദിവസം തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെ നിരോധനം പിന്‍വലിച്ചെങ്കിലും പ്രതിഷേധക്കാര്‍ നേപ്പാളിലെ ഉന്നത…
Read More » -
Life Style
ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി തമിഴ് സംവിധായകന്‍ പ്രേംകുമാര്‍ ; 96, മെയ്യഴകന്‍ സിനിമയ്ക്ക് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ത്രില്ലര്‍, നായകന്‍ നമ്മുടെ ഫഹദ്ഫാസില്‍
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വന്‍ ഹിറ്റുകളുടെ ഭാഗമായ പാന്‍ ഇന്ത്യന്‍ നടന്‍ ഫഹദ്ഫാസില്‍ ഇനി ഒന്നിക്കാന്‍ പോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വന്‍ഹിറ്റുകളായ രണ്ടു സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകന്റെ ടീമിനൊപ്പം. ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രേം കുമാര്‍, നടന്‍ ഫഹദ് ഫാസിലുമായി ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനായി കൈകോര്‍ക്കുന്നതായിട്ടാണ് ഏറ്റുവം പുതിയ വിവരം. പ്രഖ്യാപനം ഇരുവരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന വിവരം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”എന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും, എങ്കിലും എന്റെ സിനിമകളിലെ വൈകാരികമായ സ്പര്‍ശം ഇതിനുമുണ്ടാകും. കഥയുടെ 45 മിനിറ്റ് ഭാഗം ഞാന്‍ ഫഹദിനോട് വിവരിച്ചു, അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെട്ടു.” ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റ് അഭിനേതാക്ക ളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പ്രഖ്യാപനം…
Read More » -
Breaking News
അറസ്റ്റ് ചെയ്ത വേടനെ പുറത്തുവിടണം എന്നാവശ്യപ്പെട്ട് തൃക്കാക്കരസ്‌റ്റേഷനില്‍ യുവാക്കളുടെ പരാക്രമം ; പോലീസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെറിയഭിഷേകം ; ലോക്കപ്പില്‍ കിടന്നും പ്രശ്‌നം
കൊച്ചി: ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വേടനെ പുറത്തിറക്കണം എന്നാവശ്യ പ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടു യുവാക്കള്‍. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാ ണെന്നുമാണ് സൂചന. പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ എത്തിയ ഇരുവരും സ്റ്റേഷന് മുന്നില്‍ ഇരിക്കുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം ചീത്തവിളിച്ചുകൊണ്ടാണ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ലോക്കപ്പില്‍ കിടന്നും യുവാക്കള്‍ പ്രശ്നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. രാവിലെ മുതല്‍ സ്‌റ്റേഷനില്‍ ഇരുന്ന ഇവര്‍ ഉച്ചകഴിഞ്ഞതോടെ ‘ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ’ എന്നും ചോദിച്ചുകൊണ്ട് പ്രശ്‌നമുണ്ടാക്കി. ഇരുവരും ലഹ രി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡി യില്‍ തുടരുകയാണ്. അതേസമയം ലൈംഗികാപവാദക്കേസില്‍ വേടനെ അറസ്റ്റ് ചെയ്ത ശേഷം വിട്ട യച്ചു. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍…
Read More » -
Breaking News
സ്‌റ്റേഷനില്‍ ബിജെപി നേതാവിനും ക്രൂരമര്‍ദ്ദനമേറ്റു ; പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പാര്‍ട്ടി തന്നെ കേസ് ഒതുക്കി ; ആരോപണവുമായി സന്ദീപ് വാര്യര്‍, ദൃശ്യങ്ങളും പുറത്തുവിട്ടു
തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ ബിജെപി നേതാവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി ബിജെപി തന്നെ ഒതുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളും സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. കേസ് ബിജെപി അട്ടിമറിച്ചുവെന്നും പറഞ്ഞു. മര്‍ദനമേറ്റ നേതാവിന് 10 ലക്ഷം രൂപ നല്‍കി പൊലീസുകാര്‍ പരാതി ഒതുക്കിയതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം സിഐ ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ പ്രതികളായ എഫ്ഐആര്‍ ഒരു ദിവസംകൊണ്ട് അപ്രത്യക്ഷമായെന്നും പറഞ്ഞു. ആരോപണം നടത്തിയിട്ടുള്ളത് ബിജെപിയുടെ കൗണ്‍സിലര്‍ തന്നെയാണെന്നും ബിജെപി നേതൃത്വം മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് എതിരായ എഫ്ഐആര്‍ ഹൈക്കോടതിയില്‍ പോയി ഒത്തുതീര്‍പ്പാക്കി ക്വാഷ് ചെയ്യുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി കുന്നംകുളം മുനിസിപ്പല്‍ പ്രസിഡന്റ് ആയിരുന്നു മുരളി. കള്ളപ്പണ ഇടപാടാണ് നടന്നത്. ബിജെപി കൗണ്‍സിലറുടെ…
Read More » -
Breaking News
നേപ്പാളില്‍ കലാപത്തിനിടെ ജയില്‍ചാടിയത് 7000 തടവുകാര്‍ ; അഞ്ച് കുട്ടിക്കുറ്റവാളികള്‍ വെടിയേറ്റ് മരിച്ചു ; രക്ഷപ്പെട്ട കുറ്റവാളികളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി
കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി ചൊവ്വാഴ്ച രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയ ദിവസങ്ങളോളം നീണ്ടുനിന്ന നേപ്പാളിലെ ജന്‍സീ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തുടനീള മുള്ള ജയിലുകളില്‍ നിന്നും ചാടിയത് 7000 തടവുകാരെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ നേപ്പാളി ലെ ഒരു കറക്ഷണല്‍ ഹോമില്‍ ഏറ്റുമുട്ടലില്‍ അഞ്ച് കുട്ടിക്കുറ്റവാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്കെ ജില്ലയിലെ ബൈജ്നാഥ് റൂറല്‍ മുനിസിപ്പാലിറ്റി-3-ലെ നൗബസ്ത കറക്ഷണല്‍ ഹോമില്‍ ചൊവ്വാഴ്ച രാത്രിയാണ് അഞ്ച് കുട്ടിക്കുറ്റവാളികള്‍ മരിച്ചത്. കാവല്‍ക്കാരില്‍ നിന്ന് ആയുധ ങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തുടര്‍ന്ന് പോലീസ് നടത്തി യ വെടിവയ്പ്പില്‍ അഞ്ച് കുട്ടിക്കുറ്റവാളികള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിലെ 585 തടവുകാരില്‍ 149 പേരും ജുവനൈല്‍ ഹോമിലെ 176 തടവുകാരില്‍ 76 പേരും ഈ സംഘര്‍ഷത്തിനിടെ രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീ കരിച്ചു. ഇവരെ കണ്ടെത്താനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നേപ്പാളിലുടനീളമുള്ള ജയിലുകളില്‍ നിന്ന് ഏകദേശം 7,000 തടവുകാര്‍ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ ദില്ലിബസാര്‍…
Read More » -
Breaking News
2018 ലെ ‘മിസ്‌നേപ്പാള്‍’ ശ്രീങ്കല ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട സുന്ദരി ; ജെന്‍സീ കലാപകാലത്ത് ഈ നെപ്പോകിഡിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേര്‍
കാഠ്മണ്ഡു: സാമൂഹ്യമാധ്യമ നിരോധനത്തില്‍ തുടങ്ങിയ നേപ്പാളിലെ കുഴപ്പം അഴിമതിക്കെതിരേയുള്ള പോരാട്ടമായി മാറിയതോടെ പാര്‍ലമെന്റും മന്ത്രിമാരുടെ വസതികളും നിന്നു കത്തുകയാണ്. മന്ത്രിമാരെയടക്കം പ്രതിഷേധക്കാര്‍ തെരുവില്‍ നേരിടുകയും കയ്യേറ്റം നടത്തുകയും തൊഴിച്ചുവീഴത്തുകയും ചെയ്തപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ട്രെന്റ് സൃഷ്ടിച്ചിരിക്കുന്നത് മന്ത്രിമാരുടെ മക്കളും ബന്ധുക്കളും ആഡംബരജീവിതം നയിക്കുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് എല്ലാറ്റിന്റെയും ആശയം. ജെന്‍സീ പ്രതിഷേധത്തില്‍ കോപത്തിനിരയായിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട സുന്ദരി ശ്രീങ്കല ഖതിവാഡയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവായ അവര്‍ ജെന്‍സീയുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദിവസം കൊണ്ട് അവരെ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേരാണ്. മൂന്‍ ആരോഗ്യമന്ത്രിയുടെ മകളായ ശ്രീങ്കലയെ നേപ്പാളില്‍ പുതിയതായി ഉയര്‍ന്നുവന്ന ട്രെന്റായ ‘നെപ്പോകിഡി’ ല്‍ പെടുത്തിയാണ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുള്ള അവര്‍ ഇപ്പോള്‍ നേപ്പാളില്‍ ഏറെ വെറുക്കപ്പെടുന്ന സുന്ദരിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ ആപ്പുകളുടെ നിരോധനമായിരുന്നു നേപ്പാളില്‍ പെട്ടെന്ന് കലാപമുണ്ടാകാന്‍ കാരണം. പ്രതിഷേധം പിന്നീട് അസമത്വം, അഴിമതി, നേപ്പാളിലെ…
Read More »

