കുന്നംകുളത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായ സുജിത്തിന് ജോസഫ് ടാജറ്റിന്റെ വക സമ്മാനം സ്വര്‍ണ്ണമാല ; നിയമനിഷേധം പുറത്തുകൊണ്ടുവരാന്‍ അവസാനം വരെ കൂട്ടുനിന്ന വര്‍ഗ്ഗീസിന് പാര്‍ട്ടിയില്‍ പ്രമോഷന്

തൃശ്ശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനം. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സില്‍ വെച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനിച്ചത്. സുജിത്തിന്റെ കസ്റ്റഡിമര്‍ദ്ദനത്തിന്റെ സിസിടിവിദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അതിശക്തമായ പ്രതിഷേധങ്ങളാണ് നടത്തിവരുന്നത്്.
ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് സ്റ്റേ ഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൃശൂരിലെ പ്രതിഷേധം കുന്നംകുളം സ്റ്റേ ഷന് മുന്നില്‍ ഇന്ന് നടന്നപ്പോഴായിരുന്നു സുജിത്തിന് നേതാക്കളുടെ സ്നേഹോ പഹാരങ്ങള്‍ കിട്ടിയത്. കെപിസിസ അദ്ധ്യക്ഷന്‍ സണ്ണിജോസഫായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വരുന്ന 15ാം തിയ്യതി സുജിത്തിന്റെ വിവാഹം നടക്കാനിരിക്കെ തന്റെ കഴുത്തി ല്‍ കിടന്ന മാലയാണ് ടാജറ്റ് സുജിത്തിനെ അണിയിച്ചത്. പോലീസ് മര്‍ദ്ദനം വന്‍ വിവാദമാ യതിന് പിന്നാലെ കഴിഞ്ഞ ദിവസം സുജിത്തിനെ സന്ദര്‍ശിച്ച കെ സി വേണുഗോപാല്‍ സ്വര്‍ണ്ണമോതിരം അണിയിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി എസ് സുജിത്തിനെ നാല് പൊലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരാന്‍ പരിശ്രമി ച്ചവരില്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസിനും സമ്മേളന ത്തില്‍ സമ്മാനം കിട്ടി. സുജിത്തിന് വേണ്ടി നിയമവഴിയില്‍ അവസാനം വരെ നിലകൊണ്ട വര്‍ഗീസ് ചൊവ്വന്നൂരിന് പാര്‍ട്ടിയില്‍ പ്രമോഷന് കിട്ടി. ഡിസിസി എക്സിക്യൂട്ടീവ് അംഗമായി പ്രമോട്ട് ചെയ്തെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചു.
നേരത്തെ സുജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പാര്‍ട്ടിയില്‍ പ്രമോഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മര്‍ദ്ദനം നടത്തിയ നാലു പോലീസുകാരെയും സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ല്‍ നടന്ന സംഭവ ത്തിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസമാണ് സുജിത്തിന് കിട്ടിയത്. നിയമപോ രാട്ടം നടത്തിയായിരുന്നു സുജിത്ത് ഇത് വാങ്ങിയെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തി നെ മര്‍ദിച്ച കുന്നംകുളം പൊലീസ് സ്റ്റേഷനാണ് സംസ്ഥാനതല ഉദ്ഘാടനത്തിനായി കോണ്ഗ്ര സ് തെരഞ്ഞെടുത്തത്.






