Month: September 2025
-
Breaking News
ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍നിന്ന് ചെമ്പുപാത്രം; ഉള്ളില്‍ രത്നവും സ്വര്‍ണരൂപങ്ങളും
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ച ചെമ്പുപാത്രത്തില്‍ രത്നവും സ്വര്‍ണരൂപങ്ങളും പുരാതന നാണയവും ഉള്‍പ്പടെയുള്ള വസ്തുക്കള്‍. ഗണപതി, സുബ്രഹ്‌മണ്യന്‍, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം. ഗോമേദകം എന്ന തേന്‍നിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വര്‍ണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീര്‍ത്ഥം നല്‍കുന്ന ഉദ്ദരണിയും ലഭിച്ചു. 1822ല്‍ ഇറക്കിയ കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയവും ഇതില്‍ ഉണ്ടായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ (വാല്യുബിള്‍ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസര്‍ രാമചന്ദ്രന്‍, ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണര്‍ ബിജു ആര്‍.പിള്ള തുടങ്ങിയവരും തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടും ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാടും വസ്തുക്കള്‍ പരിശോധിച്ചു. ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍ പറഞ്ഞു. പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവില്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഇതിനുള്ളിലെ സുബ്രഹ്‌മണ്യപ്രതിഷ്ഠ…
Read More » -
Breaking News
മോദി മൗനം വെടിയണം!! ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്, വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ല- സോണിയ ഗാന്ധി
ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടുപോരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസ്സംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. 1998 നവംബർ…
Read More » -
Breaking News
ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നാളെ 10 ന്
കണ്ണൂര്‍: മാടായി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ഇ ദാമോദരന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍ ധന്യ സുധീര്‍. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നീവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള സ്വവസതിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക്.
Read More » -
Breaking News
വോട്ട് ചോരി വിവാദത്തില്‍ കിടുങ്ങി; ബിഹാര്‍ പിടിക്കാന്‍ 45 അംഗ സ്‌പെഷല്‍ ടീമിനെ ഇറക്കി ബിജെപി; മിഷന്‍ ബിഹാര്‍ വിക്ടറി എന്ന പേരില്‍ മണ്ഡലങ്ങളുടെ ചുമതല; കേരളത്തില്‍നിന്ന് ആരുമില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ബിഹാറില്‍ കൂടുതല്‍ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ ബിജെപി. പാര്‍ട്ടി ലക്ഷ്യമിടുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയം ലക്ഷ്യമിട്ട് 45 അംഗ സ്‌പെഷല്‍ ടീമിനെയും ഇറക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കിയത്. ഓരോ നേതാവിനും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയാണു നല്‍കുക. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ നേതാക്കളും എത്തും. ശരാശരി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക രാജ്യത്തെ മുതിര്‍ന്ന നേതാക്കളായിരിക്കും. അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിനാണു ലക്ഷ്യം. പാറ്റ്‌നയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഹൈലെവല്‍ മീറ്റിംഗിലാണ് തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഇവര്‍ക്കെല്ലാം ഓരോ ചുമതലയും സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ചുമതലകളും കൈമാറി. ‘മിഷന്‍ ബിഹാര്‍ വിക്ടറി’ എന്നു പേരിട്ടാണു പദ്ധതി നടപ്പാക്കുക. ബിജെപി സംസ്ഥാന…
Read More » -
Breaking News
ഒന്നും മിണ്ടാതെ ഓടിപ്പോയി, അയാളെ അറസ്റ്റ് ചെയ്യണം! ദുരന്തത്തിനിടെ ചെന്നൈയിലേക്ക് ‘മുങ്ങിയ’ വിജയിനെതിരെ രൂക്ഷവിമര്‍ശനം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം പ്രഖ്യാപിച്ച് സൂപ്പര്‍താരം
ചെന്നൈ: ടിവികെ റാലിക്കിടെ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് പോയതില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായതോടെ, വിജയ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാത്രി 10.10 ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. വലിയ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ വിജയിന്റെ ഭാഗത്തു നിന്നും ഉടന്‍ പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്, വിമാനത്താവളത്തില്‍ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും ഒഴിവാക്കി, ആരോടും ഒന്നും മിണ്ടാതെ വിജയ് തിരിച്ചുപോയത്. കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല. കരൂരിലേക്ക് റോഡു മാര്‍ഗം എത്തിയ വിജയ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസി മുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തില്‍ നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെ പുലര്‍ത്തുന്ന മൗനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘റാലിയില്‍…
Read More » -
Breaking News
വിജയദശമി ദിനത്തില്‍ പൂര്‍ണ ഗണവേഷത്തില്‍ പഥസഞ്ചലനത്തിന് മുന്‍ ഡിജിപി; സേവനത്തിന് നല്ലത് ആര്‍എസ്എസ് എന്ന് വിശദീകരണം; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്‍; ജേക്കബ് തോമസിന് മാതൃക മോഹന്‍ ഭാഗവതിന്റെ അച്ഛന്‍
തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പഥ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ് ജേക്കബ് തോമസ്. പൊലീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. ആര്‍എസ്എസ് ശതാബ്ദി വര്‍ഷത്തിലാണ്. ഈ ആഘോഷത്തിനിടെ നടക്കുന്ന വിജയദശമി പഥസഞ്ചലനത്തിലാകും ജേക്കബ് തോമസ് ഗണവേഷം അണിയുക. ജേക്കബ് തോമസ് ബി.ജെ.പിയില്‍ എത്തിയതും ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത്. 2019ല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സര്‍വീസില്‍ നിന്നു സസ്പെന്‍ഷനിലായ ജേക്കബ് തോമസ് ആദ്യം സഹകരിച്ചത് ട്വിന്റി-ട്വിന്റിയുമായാണ്. പിന്നീട് ബിജെപിയില്‍ എത്തുകയായിരുന്നു.…
Read More » -
Breaking News
വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി
ഗവര്‍ണറുമായുള്ള വിയോജിപ്പിനിടെ രാജ്ഭവനില്‍ മാസിക ഉദ്ഘാടനത്തിനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്റെ ത്രൈമാസിക ശശി തരൂരിന് നല്‍കി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാജ്ഭവന്‍ ഭാരതാംബ ചിത്രം ഒഴിവാക്കി. എന്നാല്‍ ചടങ്ങില്‍ മാസികയിലെ ഉള്ളടക്കത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രകാശനം ചെയ്ത മാസികയിലെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ച ലേഖനത്തോടാണ് വിമര്‍ശനം. എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. മാസികയ്ക്ക് ഏറെ പ്രസക്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നേക്കാം. ആ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതെന്ന് കരുതേണ്ട. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Breaking News
‘മാതാ അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം’; മന്ത്രി സജി ചെറിയാനെ സിപിഎം തള്ളിപ്പറയില്ല; ‘അമൃതാനന്ദമയിയെ ആരാധിക്കണമെന്നോ പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല; ആശ്ലേഷിച്ചതില്‍ തെറ്റില്ല’
തിരുവനന്തപുരം: സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ”ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ…
Read More » -
Breaking News
നാമക്കലില്‍ യോഗം നടക്കുമെന്ന് പറഞ്ഞത് രാവിലെ 8.45ന്; സൂപ്പര്‍താരം പുറപ്പെട്ടത് തന്നെ 8.45 ന്റെ വിമാനത്തില്‍; കരൂരില്‍ എത്തിയത് ഏഴ് മണിക്കൂര്‍ വൈകിയും; ദുരന്തം സൃഷ്ടിക്കപ്പെട്ടതോ? വിജയ്‌ക്കെതിരേ നടപടിക്ക് മുറവിളി
ചെന്നൈ: കരൂര്‍ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേര്‍ മരിച്ച ദുരന്തം വിജയ് ഉണ്ടാക്കിയെന്നതാണ് ആരോപണം. ദുരത്തിന് പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു. ചെന്നൈയിലെത്തിയ വിജയ് സംഭവത്തില്‍ പ്രതികരിച്ചു. ഹൃദയം തകര്‍ന്നുവെന്നായിരുന്നു പ്രതികരണം. സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമാണ് ദുരന്തമായത്. 10000 പേര്‍ക്ക് പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി തേടിയത്. എന്നാല്‍ അവിടെ എത്തിയത് ജനസാഗരമായി. അപകടം സംഭവിച്ചയുടന്‍ ഒന്നും പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് അപകടം നടന്നത്. തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളും16…
Read More »
