Breaking NewsLead NewsNEWSpolitics

വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി

ഗവര്‍ണറുമായുള്ള വിയോജിപ്പിനിടെ രാജ്ഭവനില്‍ മാസിക ഉദ്ഘാടനത്തിനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്റെ ത്രൈമാസിക ശശി തരൂരിന് നല്‍കി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാജ്ഭവന്‍ ഭാരതാംബ ചിത്രം ഒഴിവാക്കി. എന്നാല്‍ ചടങ്ങില്‍ മാസികയിലെ ഉള്ളടക്കത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രകാശനം ചെയ്ത മാസികയിലെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ച ലേഖനത്തോടാണ് വിമര്‍ശനം. എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. മാസികയ്ക്ക് ഏറെ പ്രസക്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

Signature-ad

സര്‍ക്കാരില്‍ നിന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നേക്കാം. ആ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതെന്ന് കരുതേണ്ട. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: