Month: September 2025

  • Breaking News

    മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും

    ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…

    Read More »
  • Breaking News

    നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്… സസ്പെൻസും, ദുരൂഹതകളും കോർത്തിണക്കി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായെത്തുന്ന ഇന്ദ്രജിത്ത് ചിത്രം ‘ധീരം’ ടീസർ പുറത്ത്

    നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് …. അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും… ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും… ഈ ബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്. ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമായിരുന്നു മേൽ കേട്ടത്. ഈ വാക്കുകൾ ചിത്രം ഒരു തികഞ്ഞ സസ്പെൻസ് ത്രില്ലർ ആണന്നു വ്യക്തമാക്കുന്നു.അടുത്തു തന്നെ റിലീസിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി എത്തുന്ന ഈ ടീസർ നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസോസിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർ – ഹബീബ് റഹ്മാൻ. ഒരു പോലീസ് കഥ അത്യന്തം സസ്പെൻസും, ദുരൂഹതകളും കോർത്തിണക്കി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്നും…

    Read More »
  • Breaking News

    ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ്!! ആദ്യം ബാറ്റ് ചെയ്യുക പാക്കിസ്ഥാൻ, ഹാർദിക്കിനു പകരം റിങ്കു സിങ് ടീമിൽ

    ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് ജയിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. പരുക്കുമൂലം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫൈനൽ കളിക്കില്ല. ഹാർദിക്കിന് പുറമെ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ പുറത്തിരിക്കേണ്ടിവരും. ഇവർക്ക് പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിൽ തിരിച്ചെത്തി. ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി. പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആ​ഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ‌), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്,…

    Read More »
  • Breaking News

    തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്കകളും!! പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നത് ഇക്കാരണങ്ങൾ കൊണ്ട്…

    തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്താണ്? എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം. 1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ…

    Read More »
  • Breaking News

    സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; സിസി ടിവി കുടുക്കി, പ്രതി പിടിയില്‍

    പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവമുണ്ടായത്. വടക്കഞ്ചേരിക്ക് സമീപമാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ് നിലത്തുവീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികമായി ഉപദ്രവിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ബഹളം വെച്ചതോടെ ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വടക്കഞ്ചേരി പോലീസെത്തി സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായത്. ഇയാള്‍ എറണാകുളത്ത് ഒരു പോക്സോ കേസിലെ പ്രതിയാണ്.    

    Read More »
  • Breaking News

    തീയറ്റർ പൂരപ്പറമ്പാക്കാൻ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനും വീണ്ടുമെത്തുന്നു!! രാവണ പ്രഭു റീ റിലീസ് ഒക്ടോബർ പത്തിന്

    കൊച്ചി: നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ രാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു, തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി. ഛായാഗ്രഹണം – പി.സുകുമാർ. വാഴൂർ ജോസ്. .

    Read More »
  • Kerala

    ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

    ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ…

    Read More »
  • Breaking News

    അച്ഛനാരാമോന്‍!!! മൂത്രമൊഴിക്കാന്‍ വഴിയിലിറക്കി, കൈവിലങ്ങുമായി രക്ഷപ്പെട്ടു; മോഷണക്കേസ് പ്രതികളായ അച്ഛനും മകനുമായി തിരച്ചില്‍

    തിരുവനന്തപുരം: അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്തലവിയും പിതാവ് അയൂബ്ഖാനുമാണ് രക്ഷപ്പെട്ടത്. വയനാട്ടില്‍നിന്ന് പിടികൂടി പാലോടേയ്ക്ക് കൊണ്ടുവരുമ്പോള്‍ കടയ്ക്കല്‍ ചുണ്ടയില്‍ വച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് വാഹനം നിര്‍ത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടര്‍ന്നാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെട്ട പ്രദേശം മലയോര മേഖലയാണ്. കൃഷിയിടങ്ങളും കാടുമായതിനാല്‍ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. നന്ദിയോട് കള്ളിപ്പാറയില്‍ വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്ന പിറ്റേ ദിവസം ഇവര്‍ കെട്ടിടത്തിന്റെ ഉടമയെ അറിയിക്കാതെ, താക്കോല്‍ പോലും കൈമാറാതെ മുങ്ങി. ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. മുന്‍പ് പെരിങ്ങമ്മല മേഖലയിലും അനവധി മോഷണങ്ങള്‍ നടത്തി നാട്ടുകാര്‍ പിടികൂടിയിട്ടുണ്ടെന്ന് പറയുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലടക്കം കേസുകളുണ്ട്.

    Read More »
  • Breaking News

    ഏറ്റുമുട്ടലുകള്‍ക്കുശേഷം ആദ്യമായി മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രമില്ല, ചടങ്ങില്‍ നിലവിളക്ക് മാത്രം; ‘എങ്കിലും’ വിയോജിപ്പ് പരസ്യമാക്കി പിണറായി

    തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ ‘രാജഹംസ് ‘ ജേര്‍ണല്‍ പ്രസിദ്ധീകരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. ജേര്‍ണല്‍ ശശി തരൂര്‍ എം.പിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശനച്ചടങ്ങില്‍ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളില്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിനിടെ, രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി ചടങ്ങില്‍ പരസ്യമാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. സര്‍ക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതോ ആയ ലേഖനങ്ങള്‍ മാസികയില്‍ വരാം. അത് ലേഖകന്റെ അഭിപ്രായം മാത്രമാണ്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ എഴുതിയിരിക്കുന്നത്…

    Read More »
  • Breaking News

    സ്‌കൂട്ടര്‍ പുഴക്കരയില്‍ ഉപേക്ഷിച്ചു, മരിക്കാന്‍ പോകുന്നുവെന്ന് കത്ത്; ലക്ഷങ്ങള്‍ തട്ടിയ ‘വില്ലത്തി’ മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍

    കോഴിക്കോട്: മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതി വച്ചശേഷം നാടുവിട്ട യുവതിയെ മൂന്ന് വര്‍ഷത്തിന് ശേഷം കണ്ടത്തി. ചെറുവണ്ണൂര്‍ മാതൃപ്പിള്ളി വര്‍ഷയെയാണ് (30) കണ്ടെത്തിയത്. ഫറോക്ക് എട്ടേമൂന്ന് വാഴപ്പുറത്തറയിലെ വാടകവീട്ടില്‍ നിന്ന് 2022 നവംബര്‍ 11ന് രാവിലെയാണ് യുവതി സ്‌കൂട്ടറില്‍ പോയത്. കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ യുവതിയുടെ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ച വര്‍ഷയെ തേടി വ്യാപക അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. കമ്മിഷണറുടെ നിര്‍ദേശപ്രകാരം നിയോഗിച്ച സ്പെഷ്യല്‍ സ്‌ക്വാഡ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരിപ്പുണ്ടെന്നും ഇന്റര്‍നെറ്റ് കോളുകള്‍ വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം പിടികൂടിയത്. യുവതി 2022 നവംബറില്‍ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ 226.5 ഗ്രാം വ്യാജ സ്വര്‍ണം പണയം വച്ച് 9.10 ലക്ഷം രൂപ കൈക്കലാക്കിയതായും ഒട്ടേറെ…

    Read More »
Back to top button
error: