Month: September 2025

  • Breaking News

    തെളിവുകള്‍ ചാരമാക്കി സെബാസ്റ്റ്യന്‍! കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ മാസങ്ങള്‍ക്കു ശേഷം പുറത്തെടുത്ത് കത്തിച്ചു; പ്രകോപന കാരണം 1.5 ലക്ഷം രൂപ; ബിന്ദു കേസില്‍ നിര്‍ണായകമായത് സഹോദരന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്

    ആലപ്പുഴ: ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് കൊലക്കേസ് എന്നതിലേക്കു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്ന ഘട്ടം വരെ അന്വേഷണം എത്തിച്ചത് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറിന്റെ ഉറച്ച നിലപാടും പരാതിയും. ബിന്ദുവിനെ കാണാനില്ലെന്ന് 2017ലാണു പ്രവീണ്‍ പരാതി നല്‍കിയത്. സഹോദരിയെ അപായപ്പെടുത്തിയിരിക്കാമെന്നും സെബാസ്റ്റ്യന് അതില്‍ പങ്കുണ്ടെന്നും പ്രവീണ്‍ സംശയിച്ചിരുന്നു. ആ സംശയം ശരിയായി. ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നു സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തി. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രവീണ്‍ ഇറ്റലിയില്‍ ജോലിസ്ഥലത്താണ്. ”വളരെ ക്രൂരമായി ബിന്ദുവിനെ കൊലപ്പെടുത്തിയെന്നാണു കേള്‍ക്കുന്നത്. അതേപ്പറ്റി എന്തെങ്കിലും പ്രതികരിക്കാന്‍ പോലും എനിക്കു ശക്തിയില്ല” പ്രവീണ്‍ മനോരമയോടു പറഞ്ഞു. ജെയ്‌നമ്മ കേസുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ്, തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ബിന്ദുവിന്റെ കേസും സജീവമായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിദേശത്തായിരുന്ന പ്രവീണുമായി ബിന്ദു അകല്‍ച്ചയിലായിരുന്നു. എന്നാല്‍ ബിന്ദുവിന്റെ കൊച്ചിയിലുള്ള വസ്തുവിന്റെ വില്‍പനയ്ക്കു സെബാസ്റ്റ്യന്‍ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കിയതും ബിന്ദുവെന്ന വ്യാജേന മറ്റൊരു സ്ത്രീയെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാക്കിയെന്ന വിവരവും പുറത്തുവന്നതോടെയാണു പ്രവീണിനു ചില…

    Read More »
  • Breaking News

    ദുര്‍ഗാ പൂജയ്ക്കിടെ ഇസ്ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്; കൈയടിച്ച് മമത; വിമര്‍ശനവുമായി ബിജെപി

    കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പാട്ടിന് കയ്യടിക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ഹൃദയത്തില്‍ കാഅബ, കണ്‍കളില്‍ മദീന എന്നാണ് ഈ വരികളുടെ അര്‍ഥം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍‌ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന ധര്‍മത്തെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നത് ഇങ്ങനെയാണെന്ന് ബി.ജെ.പി. വക്താവ് അമിത് മാള്‍വ്യ ആരോപിച്ചു. ഹിന്ദുത്വത്തിലെ ശക്തിക്കെതിരെ പോരാടണമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. നവരാത്രി സമയത്ത് അതിന് തുടക്കമിട്ടു എന്നുവേണം കരുതാനെന്ന് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു. പ്രീണന രാഷ്ട്രീയത്തിന്‍റെ എല്ലാ പരിധികളും കടന്നുവെന്നും ഇന്ത്യ സഖ്യം മറുപടി പറയണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നു.

    Read More »
  • Breaking News

    കരൂരില്‍ മരിച്ചത് ഒന്‍പത് കുട്ടികളടക്കം 39 പേര്‍; ഒന്നര വയസുകാരിയും രണ്ടു ഗര്‍ഭിണികളും ദുരന്തത്തിനിരയായി; 111 പേര്‍ പരിക്കേറ്റ് ചികിത്സയില്‍; 10 പേരുടെ നില അതീവ ഗുരുതരം; കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; റാലില്‍ പങ്കെടുത്തവരില്‍ 15 വയസ്സില്‍ താഴെയുള്ള പതിനായിരത്തോളം കുട്ടികള്‍

    ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയ രാഷ്ട്രീയ റാലി മഹാദുരന്തമായി മാറിയിരിക്കുകയാണ്. ഇനിയും എത്രയാളുകള്‍ മരിക്കുമെന്നതില്‍ യാതൊരു അറിവും ഇല്ല. നിലില്‍ ഈ മഹാദുരന്തത്തില്‍ മരിച്ചിരിക്കുന്നത് 39 പേരാണ്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. 111 പേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരം എന്നാണ് പറുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി കുട്ടികളെയും കാണാതായിട്ടുണ്ട്. ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണവും കാരണക്കാരെയും കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അതേസമയം, വിജയയുടെ ആരാധകരും കൂടുതല്‍ കുട്ടികളുമാണ്…

    Read More »
  • Breaking News

    വിദ്യാര്‍ഥിനികള്‍ക്ക് അശ്‌ളീല സന്ദേശം മുതല്‍ പീഡനം വരെ; പുറമേ 122 കോടിയുടെ തിരിമറിയും! തുടര്‍ച്ചയായി രൂപവും ഒളിത്താവളങ്ങളും മാറ്റി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

    ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥി ആഗ്രയില്‍ വച്ച് അറസ്റ്റിലായി. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ഓഗസ്റ്റ് മാസം മുതല്‍ ഒളിവിലായിരുന്നു. കോളേജിന്റെ ഉടമസ്ഥരായ ശ്രീ ശൃംഗേരി ശാരദാ പീഠത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പി.എ. മുരളി ഓഗസ്റ്റ് 5-ന് നല്‍കിയ പരാതിയിലാണ് കൂട്ടബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് പേജുള്ള എഫ്‌ഐആറില്‍ 21 വയസ്സുള്ള ഒരു വിദ്യാര്‍ഥിനിയുടെ മൊഴിയും സന്യാസിയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള പീഡനങ്ങളെക്കുറിച്ച് കോളേജ് കൗണ്‍സിലുമായി വിവരങ്ങള്‍ പങ്കുവെച്ച മറ്റ് 32 സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുണ്ട്. പീഡന പരാതികളുടെയും കോടികളുടെ ട്രസ്റ്റ് തട്ടിപ്പിന്റെയും പശ്ചാത്തലത്തില്‍ പ്രതിയുമായുള്ള ബന്ധം വിച്ഛേദിച്ചതായി കോളേജിന് നേതൃത്വം നല്‍കുന്ന പീഠം നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.…

    Read More »
  • Breaking News

    സൂപ്പര്‍ താരം എറിഞ്ഞു കൊടുത്ത വെള്ളക്കുപ്പിക്കള്‍ എങ്ങനേയും സ്വന്തമാക്കാന്‍ ആരാധകര്‍ തിക്കും തിരക്കമുണ്ടാക്കി; ആളുകള്‍ മരിച്ചു വീണിട്ടും എസി മുറിയിലിരിക്കാനായി ‘ഇളയ ദളപതി’ സ്‌കൂട്ടായി? പോലീസ് നീലാങ്കരയിലെ വസതി വളഞ്ഞത് സുരക്ഷയ്‌ക്കോ അറസ്റ്റിനോ? എല്ലാ കണ്ണുകളും ‘മുതലമച്ചര്‍’ സ്റ്റാന്‍ലിനില്‍

    ചെന്നൈ: കരൂറില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. പരിക്കേറ്റ് 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്. വിജയ് സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്. അറസ്റ്റിനും സാധ്യതയുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന…

    Read More »
  • Breaking News

    വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍

    ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക്  നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന്…

    Read More »
  • Breaking News

    ഒരാഴ്ച മുമ്പും കോടതി പറഞ്ഞു: ‘പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട നേതാവ്’; കേള്‍ക്കാതെ വിജയ്; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കോടതിയുടെ ചോദ്യം ബാക്കി; മുമ്പു നടന്ന യോഗത്തിലുണ്ടായ അനുഭവം കൊണ്ടും പഠിച്ചില്ല

    ചെന്നൈ: സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് മദ്രാസ് കോടതി പറഞ്ഞത്. പിന്നാലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണപ്പെടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം തിക്കിലും തിരക്കിലും 33 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. 16 സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ്. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. 45 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും…

    Read More »
  • Breaking News

    ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും

    ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിവരുത്താന്‍ ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ പുറത്ത്. 21 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറാണ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രംപ് ഗാസ ഏറ്റെടക്കുന്നതിനെക്കുറിച്ചു നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. തവിടുപൊടിയായ ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, ട്രംപിന്റെ പദ്ധതിയെല്ലാം മാറി. പാലസ്തീന്‍ രാജ്യം നിലവില്‍വരുന്നതുവരെ ഗാസയില്‍ പലസ്തീനികളെ തുടരാന്‍ അനുവദിക്കുന്നതടക്കം 21 ഇന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കല്‍, ഹമാസിനെ അധികാരത്തില്‍നിന്നു നീക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കിടെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുമായി ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യുഎസിന്റെ പ്രത്യേക…

    Read More »
  • Business

    ഏതാനും ആഴ്ചകളില്‍ കമ്പനി വിട്ടത് 10 സീനിയര്‍ ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് ഫോക്‌സ് വാഗനും സ്‌കോഡയും; അടിമുടി നവീകരിക്കാന്‍ പദ്ധതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്ന് ഏജന്‍സിയെ നിയമിച്ചു

    ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ഫോക്‌സ് വാഗന്‍. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സമഗ്രമായ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ആഭ്യന്തര തലത്തില്‍ പുറപ്പെടുവിച്ച മെമ്മോയിലാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തേറ്റവും കൂടുതല്‍ വാഹന ഇറക്കുമതി നികുതി നിലനില്‍ക്കുന്ന ഇന്ത്യയിലേക്ക് 1.4 ബില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നിട്ടും മറ്റു വാഹന നിര്‍മാതാക്കളുമായി മത്സരിക്കുന്നതില്‍ വിയര്‍ക്കുകയാണ് ഫോക്‌സ് വാഗന്‍. വിപണി വിഹിതം കാര്യമായി ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡായ സ്‌കോഡ ഓട്ടോയാണ് ഇന്ത്യയിലെ വിപണന തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ‘കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവയില്‍ സമഗ്രമായ അവലോകനം നടത്തുന്നതിനും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിച്ചെന്നു’ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് മേധാവി പിയൂഷ് അറോറ സെപ്റ്റംബര്‍ എട്ടിനു…

    Read More »
  • Breaking News

    ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും

    ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനു വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവ ബോംബ് വികസിപ്പിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തില്‍ ലോകശക്തികള്‍ 2015ല്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിനു കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉപരോധം ആക്കംകൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്. ഇറാന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്തു ഭീഷണിയുണ്ടായാലും സമാധാനപരമായ ആണവ പദ്ധതി തുടരുമെന്നും ആണവോര്‍ജ പദ്ധതികളുടെ തലവന്‍ മുഹമ്മദ് ഇസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മര്‍ദങ്ങള്‍കൊണ്ട് പദ്ധതി പിന്നോക്കം പോകില്ലെന്നും ഉപരോധമെന്നാല്‍ ‘ആകാശം ഇടിഞ്ഞുവീഴല്‍ അല്ലെന്നും’ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഞായറാഴ്ച വീണ്ടും നിലവില്‍ വരും. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിക്കുകയും ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍…

    Read More »
Back to top button
error: