Breaking NewsCrimeLead NewsNEWS

സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; സിസി ടിവി കുടുക്കി, പ്രതി പിടിയില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവമുണ്ടായത്. വടക്കഞ്ചേരിക്ക് സമീപമാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തി.

Signature-ad

പരിക്കേറ്റ് നിലത്തുവീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ലൈംഗികമായി ഉപദ്രവിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ബഹളം വെച്ചതോടെ ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് വടക്കഞ്ചേരി പോലീസെത്തി സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായത്. ഇയാള്‍ എറണാകുളത്ത് ഒരു പോക്സോ കേസിലെ പ്രതിയാണ്.

 

 

Back to top button
error: