Month: September 2025
-
Newsthen Special
135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും
ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…
Read More » -
Breaking News
വിജയ് സംസാരിക്കുമ്പോള്‍ വൈദ്യൂതി വിഛേദിക്കാന്‍ ടിവികെ നേതാക്കള്‍ ആവശ്യപ്പെട്ടു ; ഗുരുതരമായ ആരോപണവുമായി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ; അപേക്ഷ നിരസിച്ചു
കരൂര്‍: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ നടന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് സംസാരിക്കുന്ന സമയത്ത് വൈദ്യുതി വിച്ഛേദിക്കാന്‍ ടിവികെയുടെ പടിഞ്ഞാറന്‍ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നതായി തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് (ടിഎന്‍ഇബി) ചീഫ് എന്‍ജിനീയര്‍. ഇത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ടിഎന്‍ഇബിയുടെ പ്രസ്താവന. വിജയുടെ റാലിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്, സെപ്റ്റംബര്‍ 26-ന് വിജയുടെ പ്രസംഗവേളയില്‍ വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പടിഞ്ഞാറന്‍ സെക്രട്ടറി ടിഎന്‍ഇബിക്ക് കത്ത് നല്‍കിയിരുന്നതായി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. ഈ ആവശ്യം അന്നുതന്നെ തള്ളിക്കളഞ്ഞതായും അദ്ദേഹം അറിയിച്ചു. റാലി സമയത്ത് ലൈറ്റുകള്‍ കത്തിയിരുന്നുവെന്ന് എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണെന്നിരിക്കെ സംഘാടകര്‍ സ്ഥാപിച്ച ജനറേറ്ററുകളും ഫോക്കസ് ലൈറ്റുകളും ജനക്കൂട്ടം കാരണം ഓഫായതാണെന്നും പറഞ്ഞു. സെപ്റ്റംബര്‍…
Read More » -
Breaking News
രണ്ടാഴ്ചയ്ക്കിടയില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത് മൂന്ന് തവണ ; ടി20 ഫൈനലില്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട് കിരീടവും നേടി ; എന്നാല്‍ പരമ്പരാഗത ശത്രുക്കള്‍ വീണ്ടും മുഖാമുഖം
ദുബായ് : രണ്ടാഴ്ചയ്ക്കിയില്‍ മൂന്ന് തവണ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ ടി20 ലോകകപ്പ് കിരീടവും ഉയര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലും സുപ്പര്‍ഫോറിനും പിന്നാലെ ഫൈനലിലും കീഴടക്കി ശക്തിയും ആധിപത്യവും തെളിയിച്ചതിന് പിന്നാലെ വീണ്ടും ഹൈവോള്‍ട്ടേജ് ഇന്ത്യാ പാക് ക്രിക്കറ്റ് പോരാട്ടം വരുന്നു. ഇത്തവണ ലോകകപ്പില്‍ വനിതകള്‍ തമ്മിലാണെന്ന് മാത്രം. ഒക്ടോബര്‍ 5-ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ വനിതാ ടീമിനെ നേരിടും. മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്താന്‍ ഇന്ത്യയിലേക്ക് വരുന്നില്ല. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. സെമിയിലോ ഫൈനലിലേക്കോ പാക് ടീം എത്തിയാലും വേദിക്ക് മാറ്റമുണ്ടാകില്ല. ആ മത്സരങ്ങളും ശ്രീലങ്കയില്‍ തന്നെയായിരിക്കും. സെപ്റ്റംബര്‍ 30-ന് ഗുവാഹട്ടിയില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെ വനിതാ ലോകകപ്പ് ആരംഭി ക്കും. പാകിസ്ഥാന്‍ ഒക്ടോബര്‍ 2-ന് ബംഗ്ലാദേശിനെതിരെ അവരുടെ ആദ്യ മത്സരം കളിക്കും. ടി20 യില്‍ ഇന്ത്യന്‍…
Read More » -
Breaking News
പഞ്ചാബില്‍നിന്ന് പൊക്കിയാല്‍ അസമില്‍, ലഡാക്കില്‍നിന്ന് പിടിച്ചാല്‍ രാജസ്ഥാനില്‍! ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ ഏറെ അകലെയുള്ള ജയിലുകളിലേക്ക് മാറ്റിയതെന്തുകൊണ്ട്?
ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരാണ് പഞ്ചാബില്‍ നിന്നുള്ള അമൃത്പാല്‍ സിംഗും ലഡാക്ക് സ്വദേശിയായ സോനം വാംഗ്ചുക്കും. എന്നാല്‍, അറസ്റ്റിലായ ഇവരെ അവരുടെ സംസ്ഥാനത്തിന് പുറത്ത് വളരെയധികം അകലെയായി സ്ഥിതി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ വെച്ച് അറസ്റ്റിലായ അമൃത്പാല്‍ സിംഗിനെ അസമിലെ ദിബ്രുഗഡിലുള്ള ജയിലിലും സോനം വാംഗ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പുരിലുള്ള ജയിലിലുമാണ് പാര്‍പ്പിച്ചിരുന്നത്. എന്തുകൊണ്ട് കടുത്ത നടപടികള്‍? ഇതിന് പിന്നിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ലളിതമാണ്. പ്രദേശത്ത് ആഭ്യന്തര കലാപം വളര്‍ത്തുന്നതിനും അതിനായി ഗൂഢമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമെതിരേയുള്ള വലിയ മുന്നറിയിപ്പാണ് ഇതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം ഘടകങ്ങളെ അവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് മാറ്റി വളരെ അകലേക്ക് മാറ്റേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുവാക്കളെ വിഘടനവാദത്തിലേക്ക് പ്രേരിപ്പിച്ചും, പോലീസിനെയും ഭരണകൂടത്തെയും എതിര്‍ത്തും പാക് ചാര സംഘടനയായ ഐഎസ്ഐയുമായി സഖ്യമുണ്ടാക്കിയും അമൃത്പാല്‍ സിംഗ് പഞ്ചാബില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഏജന്‍സികളെ കബളിപ്പിച്ച് ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ പിടികൂടാന്‍…
Read More » -
Breaking News
മകളുടെ പ്രണയവിവാഹത്തില്‍ എതിര്‍പ്പ്: രണ്ടാം വിവാഹമെന്ന് ആരോപണം; ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: പ്രണയവിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്കു സമീപമായിരുന്നു സംഭവം. പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് അജീഷ(21) അഖില്‍ജിത്തിനെ ഒരുമാസം മുന്‍പ് വിവാഹം കഴിച്ചത്. എന്നാല്‍, അഖില്‍ജിത്തിന്റേത് രണ്ടാം വിവാഹമാണെന്നറിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ അജീഷയെ തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍, അജീഷ ഒരാഴ്ച മുന്‍പ് അഖില്‍ജിത്തിനൊപ്പം പോയി. ശനിയാഴ്ച വൈകിട്ടോടെ ജോണ്‍ കൊപ്പം സിഎസ്ഐ പള്ളിക്കു സമീപത്തേക്കു വരുമ്പോള്‍ അജീഷയെയും അഖിലിനെയും വഴിയരികില്‍ കണ്ടുമുട്ടി. സ്വന്തം ലോറി ഓടിച്ചുവന്ന ജോണ്‍ ഇവരെക്കണ്ട് വാഹനം നിര്‍ത്തി. ഇവര്‍ തൊട്ടടുത്ത കടയില്‍നിന്നു കാറിലേക്കു കയറുന്നതിനിടെ ജോണ്‍ ഇവര്‍ക്കുനേരേ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. അഖില്‍ജിത്ത് ലോറിക്കും കാറിനുമിടയില്‍ പെട്ടുപോയി. ഗുരുതരമായി പരിക്കേറ്റ അഖില്‍ജിത്തിനെ നാട്ടുകാര്‍…
Read More » -
Breaking News
രക്ഷകന്‍ കുടുങ്ങും? ‘നിണമണിഞ്ഞ’ കൈയുമായി വിജയ്‌യുടെ പോസ്റ്റര്‍; ‘കൊലയാളി’യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ‘വിദ്യാര്‍ത്ഥി കൂട്ടായ്മ’യ്ക്ക് പിന്നില്‍ ഡിഎംകെയും സെന്തില്‍ ബാലാജിയുമെന്ന് ടിവികെ; വിജയ്‌ക്കെതിരെ പൊലീസ് കേസെടുക്കും; നീക്കം സ്റ്റാലിന് നിയമോപദേശം ലഭിച്ചതോടെ; കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കരൂരിലെ ദുരന്തസ്ഥലത്ത്
ചെന്നൈ: 41 പേരുടെ ജീവനെടുത്ത കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്യെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റുണ്ടായാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം പൊലീസ് നടത്തും. വിജയ്‌ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നു. വിജയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താല്‍ ടി.വി.കെ അത് ഡി.എം.കെയ്ക്കെതിരെ രാഷ്ട്രീയ ആയുധം ആക്കുമെന്ന ആശങ്കയിലാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് വിവരം. അതിനിടെ, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍.മുരുകന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ നിര്‍മലയ്ക്കൊപ്പമുണ്ടായിരുന്നു. അതേ സമയം വിജയ്ക്കെതിരെ കരൂര്‍ നഗരത്തിലാകെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്നാട് വിദ്യാര്‍ത്ഥി…
Read More » -
Breaking News
ലഡാക്കിനുത്തരം പി.ഒ.കെയില്‍? ചര്‍ച്ചകള്‍ പരാജയം: പാക്ക് അധീന കശ്മീരില്‍ വന്‍പ്രക്ഷോഭം; സര്‍ക്കാരിനെതിരേ ജനം തെരുവില്‍, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി) നേതൃത്വം നല്‍കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷന്‍ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. ക്യാംപയിന്‍ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. ഒന്നുകില്‍…
Read More » -
Breaking News
ലഡാക്കിനുത്തരം? ചര്‍ച്ചകള്‍ പരാജയം: പാക്ക് അധീന കശ്മീരില്‍ വന്‍പ്രക്ഷോഭം; സര്‍ക്കാരിനെതിരേ ജനം തെരുവില്‍, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി) നേതൃത്വം നല്‍കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷന്‍ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. ക്യാംപയിന്‍ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. ഒന്നുകില്‍…
Read More » -
Breaking News
വിവരങ്ങളറിഞ്ഞ് കോടതി വരെ ഞട്ടി!!! ശബരിമല സ്വര്‍ണപ്പാളി വിവാദം വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് ഹൈക്കോടതി തീരുമാനം
കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സന്നിധാനത്തെ കാര്യങ്ങളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ശബരിമല വിജിലന്‍സ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ട്രോങ്റൂമിലെ വസ്‌കുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബര്‍ 15 വീണ്ടും പരിഗണിക്കും. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം…
Read More » -
Breaking News
സുകുമാരന്‍ നായര്‍ സമുദായത്തേ ഒറ്റുകൊടുത്തത് മരുമകന്‍ ജയിലില്‍ പോകാതിരിക്കാന്‍! വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ചു; ഗുരുതര ആരോപണങ്ങളുമായി അഡ്വ കൃഷ്ണരാജ്
കൊച്ചി: എന്‍എസ്എസ് ജനറല്‍ സിക്രട്ടറി ജി. സുകുമാര്‍ക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജ്. സ്വന്തം മരുമകനെ ജയിലില്‍ പോകുന്നതില്‍നിന്നു രക്ഷിക്കാനും 35 കോടി രൂപ തിരിച്ചടയ്ക്കാതെ ഇരിക്കാനും ആണ് സുകുമാരന്‍ നായര്‍, പിണറായിക്കൊപ്പം ചേര്‍ന്നത് എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഡ്വ കൃഷ്ണരാജ് ആരോപിച്ചു. സുകുമാരന്‍ നായര്‍ക്ക് എതിരേ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും കൂടി എതിരേ അതീവ ഗുരുതര ആരോപണം വന്നിരിക്കുകയാണിപ്പോള്‍. എന്തുകൊണ്ട് സുകുമാരന്‍ നായര്‍ സി.പി.എം പക്ഷത്തേക്ക് കൂറു മാറി. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്വ കൃഷ്ണ രാജിന്റെ പോസ്റ്റ്. എന്‍എസ്എസ് ജനറല്‍ സിക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ മരുമകനെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാനും 35 കോടി ലാഭിക്കാനും വേണ്ടി പിണറായിയുടെ കാലില്‍ വീണു. മരുമോന്‍ അശോകന്‍ വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് സുകുമാരന്‍ നായര്‍, സമുദായത്തെ ഒറ്റി കൊടുത്തതെന്ന് അഡ്വ. കൃഷ്ണരാജ് ആരോപിക്കുന്നു. വ്യാജ…
Read More »