Breaking NewsLead NewsSports

ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ്!! ആദ്യം ബാറ്റ് ചെയ്യുക പാക്കിസ്ഥാൻ, ഹാർദിക്കിനു പകരം റിങ്കു സിങ് ടീമിൽ

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് ജയിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. പരുക്കുമൂലം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫൈനൽ കളിക്കില്ല. ഹാർദിക്കിന് പുറമെ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ പുറത്തിരിക്കേണ്ടിവരും. ഇവർക്ക് പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിൽ തിരിച്ചെത്തി.

Signature-ad

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആ​ഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ‌), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

Back to top button
error: