Month: September 2025
-
Breaking News
നീരജ്‌ചോപ്രയുടെ പുറത്താകല്‍ കായികവേദിയെത്തന്നെ ഞെട്ടിച്ചു ; നാലുവര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ക്ക് അവസാനം ; ഏഴു വര്‍ഷത്തിനിടയില്‍ മെഡല്‍ ഇല്ലാതെ നീരജ് മടങ്ങുന്നത് ആദ്യം
ടോക്കിയോ: ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല കായികലോകവും ഞെട്ടി. ഏഴു വര്‍ഷത്തിനിടയില്‍ ഇതാദ്യമാ യിട്ടാണ് നീരജ് മെഡല്‍ ഇല്ലാതെ മടങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും ലോകചാംപ്യന്‍ഷിപ്പ് വേദിയില്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞ നീരജിന് പക്ഷേ ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. നാല് വര്‍ഷം മുന്‍പ് തന്റെ ചരിത്രപരമായ ഒളിമ്പിക് സ്വര്‍ണം നേടിയ അതേ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാമ ത്തെ ശ്രമം ഫൗളായിപോയി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മെഡല്‍ നേടാന്‍ കഴിയാതെ വരുന്നത് ഇത് ആദ്യമായാണ്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ മികച്ച പ്രകടനത്തിനും ഇതോടെ അവസാനമായി. ടോക്കിയോയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലന ത്തിനിടെ തനിക്ക് പുറംവേദനയുണ്ടായെന്ന് നീരജ് വെളിപ്പെടുത്തി. ടോക്കിയോയിലെ ഈ തോല്‍വി നീരജിന്റെ തിളക്കമാര്‍ന്ന…
Read More » -
Breaking News
രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ വിരണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ആലന്ദില്‍ 24 പരാതികള്‍ മാത്രമായിരുന്നു 5,994 എണ്ണം തെറ്റായിരുന്നതിനാല്‍ തള്ളിക്കളഞ്ഞു ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി
ബംഗലുരു: രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്ഷേപത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണത്തില്‍ 2022-ല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6,000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചതായി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ലഭിച്ച 6,018 പരാതികള്‍ രണ്ട് വര്‍ഷം മുന്‍പ് അന്വേഷിച്ചപ്പോള്‍ 24 എണ്ണം മാത്രമാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയതെന്ന് കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കേസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസിനു കൈമാറിയതായും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കമ്മീഷന്റെ നേരിട്ടുള്ള മറുപടിയായിരുന്നു ഇത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതായി ആലന്ദിലെ വിവരങ്ങള്‍ കാണിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ മേധാവിയും ‘വോട്ട് മോഷ്ടാക്കളെ’ സംരക്ഷിക്കുകയാണെന്നും, വിവരങ്ങള്‍ കര്‍ണാടക സിഐഡിക്ക് ഉടന്‍ കൈമാറണമെന്നും…
Read More » -
Breaking News
റഷ്യന്‍ എണ്ണ: ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കും; ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉടന്‍; വ്യാപാര ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധികത്തീരുവ യുഎസ് പിന്‍വലിച്ചേക്കും. നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരര്‍ വെളിപ്പെടുത്തി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരിച്ചടിത്തീരുവ 25 ശതമാനത്തില്‍നിന്ന് പത്താഴ്ചയ്ക്കുള്ളില്‍ 10 മുതല്‍ 15 ശതമാനത്തിലേക്ക് വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അധികത്തീരുവയെ തുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതലായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് യുഎസ് സംഘം വ്യാപാര ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്ന്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്ത്യ ഇന്ധനം വാങ്ങുന്നത് വഴി റഷ്യന്‍…
Read More » -
Breaking News
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട്: അദാനിക്ക് ക്ലീന്‍ചിറ്റ്; ‘റിപ്പോര്‍ട്ടില്‍ പറയുന്ന ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ല, പരിഗണിക്കാന്‍ കഴിയുക 2021ലെ ഭേദഗതിക്കു ശേഷമുള്ള ഇടപാടുകള്‍’
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കി സെബി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ തട്ടിപ്പോ, അധാര്‍മികമായ വ്യാപരമോ നടന്നിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും. 2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍…
Read More » -
Breaking News
ഏതുരാജ്യത്തിന് നേരെയുള്ള ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കരുതും ; പാകിസ്താനുമായി പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു സൗദി അറേബ്യ; ഇന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍
സൗദി അറേബ്യ ആണവശക്തിയായ പാകിസ്ഥാനുമായി ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കും നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യയ്ക്ക് എതിരേയുള്ളതായി മാറുമോ എന്നാണ് ആശങ്ക. എന്നാല്‍ ഈ കരാര്‍ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മറ്റൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരിക്കു മ്പോള്‍, സൗദി റോയല്‍ എയര്‍ഫോഴ്‌സ് അവരുടെ എഫ്-15, യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിമാനങ്ങള്‍ ഇസ്ലാമാബാദിനെ സഹായിക്കാന്‍ അയക്കുമോ എന്ന് വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്. പക്ഷേ ഈ കരാര്‍ ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. സൗദി ഒരു കാരണവശാലും ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു. ബുധനാഴ്ച സൗദി അറേബ്യയും ആണവശക്തിയായ പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച ‘തന്ത്രപരമായ പരസ്പര പ്രതിരോധ ഉടമ്പടി’ അതിന്റെ ഉള്ളടക്കം കാരണം ശ്രദ്ധ നേടി.…
Read More » -
Breaking News
കടവുമില്ല, കുടുംബപ്രശ്‌നവുമില്ല ; പാമ്പ് കടിച്ചെന്ന് അലറി വിളിച്ച് ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു ; കാറില്‍ നിന്നും ചാടിയിറങ്ങി ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് കടലില്‍ചാടി മരിച്ചു
മുംബൈ: വ്യാപാരിയായ 47 കാരന്‍ മുംബൈയില്‍ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധേരി (വെസ്റ്റ്) സ്വദേശിയായ അമിത് ചോപ്ര എന്നയാളാണ് മരിച്ചത്. കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടല്‍പാലത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ ഒരു പാമ്പ് കടിച്ചതായി പറഞ്ഞ് അദ്ദേഹം ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു. ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങിയോടി സീ ലിങ്കില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ കാബ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു. ചോപ്രയുടെ മൊബൈല്‍ ഫോണും സ്ലിംഗ് ബാഗും കാറില്‍ നിന്ന് കണ്ടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനാല്‍ പോലീസ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം ജുഹു കടല്‍ത്തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും അവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.…
Read More » -
Breaking News
അഞ്ചാം ത്രോ ഫൗളായി ; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത് ; ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്, ഒരു ഘട്ടത്തിലും 85 മാര്‍ക്ക് മറികടക്കാനായില്ല
ദോഹ: ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത്. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ട് സ്വര്‍ണ്ണം നേടിയപ്പോള്‍ നീരജിന്റെ അഞ്ചാംത്രോ ഫൗളായി എട്ടാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ലോകചാംപ്യനായിരുന്നു നീരജ്. ഒരു ഘട്ടത്തില്‍ പോലും 85 മാര്‍ക്ക് കടക്കാന്‍ നീരജിന് കഴിഞ്ഞില്ല. കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗള്‍, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗള്‍ എന്നിങ്ങനെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ടിനാണ് സ്വര്‍ണ്ണം(88.16 മീറ്റര്‍), ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളി (87.38), അമേരിക്കയുടെ കര്‍ട്ടിസ് തോംസണ് വെങ്കലം( 86.67). മറ്റൊരു ഇന്ത്യന്‍താരം സച്ചിന്‍ യാദവിനും മെഡല്‍ നഷ്ടമായി. 86.27 മീറ്റര്‍ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
Read More » -
Breaking News
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു ; പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുമെന്ന് ഷൈന്‍ ടീച്ചര്‍
കൊച്ചി: തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പോലീസിനും പരാതി നല്‍കുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈന്‍ ടീച്ചര്‍. തന്നെ അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണെന്നും പറഞ്ഞു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ടെന്നും സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും പറഞ്ഞു. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും…
Read More » -
Breaking News
യുദ്ധത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 65,000 കവിഞ്ഞു ; ഇന്നലെയും 16 മരണം, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു ; പരിക്കേറ്റവര്‍ക്ക് ആംബുലന്‍സ് പോലും വിളിക്കാനാകുന്നില്ല
ഗാസ: നഗരം പിടിച്ചടക്കാനുള്ള ആക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച കൂടുതല്‍ ഫലസ്തീനികള്‍ നഗരം വിട്ട് പലസ്തീനികള്‍ പലായനം ചെയ്യുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ കര ആക്രമണത്തിന്റെ രണ്ടാം ദിവസം നാട്ടുകാര്‍ക്ക് ആംബുലന്‍സുകള്‍ വിളിക്കുന്നത് ബുദ്ധിമുട്ടായി. ബുധനാഴ്ച ഗാസ നഗരത്തിലെ പ്രധാന ജനവാസ ജില്ലകളിലേക്ക് ഇസ്രായേല്‍സേന കൂടുതല്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സൈന്യം പുക ബോംബുകളും പീരങ്കി ഷെല്ലുകളും പ്രയോഗിച്ചതിനുശേഷം, പ്രദേശത്തിന് ചുറ്റും കട്ടിയുള്ള പുക കാണാന്‍ കഴിഞ്ഞു. പുകയുടെ മറവില്‍ സൈന്യം മുന്നേറുകയാണ്. വടക്കന്‍ ഗാസ നഗരത്തിലെ ഷെയ്ഖ് റദ്വാന്റെ അരികുകളില്‍ ബുള്‍ഡോസറുകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ നീങ്ങുന്നതായി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഗാസ നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഷെയ്ഖ് റദ്വാന്‍ . യുദ്ധം കരയിലേക്ക് വ്യാപിച്ചതോടെ പതിനായിരങ്ങള്‍ നഗരം വിട്ട് പലായനം ചെയ്യുകയാണ്. ഹമാസ് തീവ്രവാദ ഗ്രൂപ്പിന്റെ കൈവശമുള്ള ബന്ദികളെ സുരക്ഷിതമാക്കുകയും ചെയ്യുക. ഏകദേശം…
Read More »
