Month: September 2025
-
Newsthen Special
‘ഈ വാതിലാണോ നിങ്ങള്‍ ചവിട്ടിപ്പൊളിച്ചു എന്നു പറയുന്നത്?’ എംഎല്‍എയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; പറവൂരില്‍നിന്നാണ് ഇതിനു നേതൃത്വം നല്‍കുന്നത്’: കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്
കൊച്ചി: അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇരുവരും പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകള്‍ അടുത്ത് താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടെ, ചെറിയ ശബ്ദം കേട്ടാല്‍ പോലും എല്ലാവരും നോക്കും’ അങ്ങനെയുള്ളയിടത്ത് ഇത്തരത്തില്‍ ഒരു വലിയൊരു കഥ മെനഞ്ഞുകൊണ്ട് ഞങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പറയുന്ന എംഎല്‍എയെ നേരില്‍ കണ്ടിട്ട് കുറെയായി. ഷൈന്‍ സൂചിപ്പിച്ചത് പോലെ ഇതിന് നേതൃത്വം നല്‍കുന്നത് പറവൂരില്‍ നിന്നാണ്.’ കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു. തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിന്…
Read More » -
Breaking News
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയോ? ഐക്യരാഷ്ട്ര സഭ കണ്ടെത്തല്‍ നടത്തിയത് എങ്ങനെ? ജൂത കൂട്ടക്കൊലയ്ക്കുശേഷം കോടതിയില്‍ തെളിഞ്ഞത് മൂന്നു വംശഹത്യകള്‍ മാത്രം; സമരവുമായി യുഎന്‍ ജീവനക്കാര്‍; യുഎന്‍ വാദങ്ങള്‍ വിചിത്രമെന്ന് വിമര്‍ശിച്ച് അമേരിക്കയും
ന്യൂയോര്‍ക്ക്: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി അമേരിക്കയും ഇസ്രയേലും രംഗത്തെത്തി. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേല്‍ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്ക്കെതിരായ തെളിവാണെന്നുമാണ് യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ‘2023-ല്‍ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേല്‍പ്പിക്കുക, ജനനം തടയുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്’ എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഗാസയില്‍ വംശഹത്യ നടത്തുന്നെന്നു യുഎന്‍ കണ്ടെത്തിയത്? കോടതിയില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക? ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജൂതന്‍മാര്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം രൂപീകരിച്ച മനുഷ്യാവകാശ നിയമത്തിനു പിന്നാലെ അപൂര്‍വമായിട്ടു മാത്രാണ് വംശഹത്യ കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. 1948ലെ വംശഹത്യ കണ്‍വന്‍ഷന്‍ ‘ഒരു ദേശീയ, വംശീയ-അല്ലെങ്കില്‍…
Read More » -
Breaking News
ഏഷ്യ കപ്പിലെ ഷോയ്ക്ക് മുട്ടന്‍ പണി; പാകിസ്താനെതിരേ നടപടിക്ക് ഐസിസി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടു
ദുബായ്: ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍…
Read More » -
Breaking News
മയക്കുമരുന്ന് കടത്തിന്റെയും നിര്‍മാണത്തിന്റെയും കേന്ദ്രം? ട്രംപിന്റെ പട്ടികയില്‍ അഫ്ഗാനൊപ്പം ഇന്ത്യയും; താലിബാന്‍ മയക്കുമരുന്നു വിറ്റ് തീവ്രവാദി സംഘടനകളെ സഹായിക്കുന്നു; ബൊളീവിയയും വെനസ്വേലയും ഒരു നടപടിയും എടുക്കുന്നില്ല; പട്ടിക പുറത്ത്
ന്യൂയോര്‍ക്ക്: മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ 19 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. മയക്കുമരുന്നു കടത്ത്, ഉത്പാദനം എന്നിവയുടെ കാര്യത്തില്‍ വ്യോമയാന വിഭാഗത്തിനുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പട്ടിക പുറത്തുവിട്ടത്. അമേരിക്കയിലേക്ക് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് യുഎസ് പാര്‍ലമെന്റില്‍ ട്രംപ് പട്ടിക സമര്‍പ്പിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളുമായുള്ള ഔദ്യോഗിക ബന്ധങ്ങളെ ഇതു ബാധിക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ മയക്കുമരുന്നിനെതിരേ തീവ്രമായ നടപടികള്‍ തുടരുമ്പോഴും അപകട സാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളെന്ന നിലയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നത്. പട്ടികയില്‍ ഏറ്റവും മുമ്പിലുള്ളത് താലിബാന്‍ ഭരണം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനാണ്. പണ്ടുമുതല്‍ തീവ്രവാദ സംഘടനകളുടെ പണത്തിന്റെ സ്രോതസ് എന്ന നിലയില്‍ മയക്കുമരുന്നിനു നിര്‍ണായക സ്ഥാനമുണ്ട്. കൊക്കൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ അഫ്ഗാന്‍ മുന്നിലാണ്. പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ, കൊളംബിയ, വെനസ്വേല എന്നിവ മയക്കുമരുന്നിനെതിരേ…
Read More » -
Breaking News
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സുമതി വളവ്’ സെപ്റ്റംബർ 26 മുതൽ ഓടിടിയിലേക്ക്
കൊച്ചി: പ്രേക്ഷക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ഫാമിലി എന്റെർറ്റൈനർ സുമതി വളവ് സെപ്റ്റംബർ 26 മുതൽ സീ ഫൈവ് മലയാളത്തിൽ സ്ട്രീം ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഓടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത…
Read More » -
Breaking News
സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദം പുറത്തുകൊണ്ടുവന്നത് ബിജെപിയിലെ ഭിന്നത ; നിവേദനം സ്വീകരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍, അസൂയ നന്നല്ലെന്ന് സുരേന്ദ്രന്‍
തൃശൂര്‍: സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത. നേരത്തേ പരോക്ഷ വിമര്‍ശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വരികയും പിന്നാലെ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി ബിജെപിയിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്ത് വന്നതോടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. കലുങ്ക് സംവാദത്തില്‍ രണ്ടുപേരുടെ നിവേദനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തള്ളിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളാണ് പാര്‍ട്ടിയിലെ നേതാക്കളെ രണ്ടു തട്ടിലാക്കിയത്. സുരേഷ്‌ഗോപിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ ഇറക്കിയ പ്രസ്താവനയ്ക്ക് എതിരേ പാര്‍ട്ടിയിലെ അനേകം നേതാക്കളാണ് രംഗത്ത് വന്നത്. കെ സുരേന്ദ്രന് പുറമേ യുവരാജ് ഗോകുലും പരോക്ഷമായി രാജീവ് ചന്ദ്രശേഖറെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി എന്തുകൊണ്ടാണ് നിവേദനം സ്വീകരിക്കാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അദ്ദേഹം എന്തിനത് ചെയ്തു, എങ്ങനെ ചെയ്തു എന്നതിന്റെ സാഹചര്യം തനിക്കറിയില്ല. ബിജെപി 30 ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്‍പ് ഡെസ്‌കുകളുണ്ട്.…
Read More » -
Breaking News
‘ബിജെപിയുടെ ഗൂഢ പദ്ധതികൾ ഒന്നും തിരിച്ചറിയാനാവാത്ത സമുദായ നേതാക്കളോട്, പ്രത്യേകിച്ച് കത്തോലിക്കാ മെത്രാന്മാരോടും കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ’…
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളിലേക്കും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകളുടെ വീട്ടിലേക്കും വിവിധ കോളനികളിലേക്കും സുരേഷ് ഗോപി യാത്രകൾ നടത്തിയത് വോട്ടർ പട്ടികയിലെ കൊള്ള പുറത്തറിയാതിരിക്കാൻ ആണ് എന്ന് പറയുന്നത് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിട്ടില്ല. സുരേഷ് ഗോപി തൃശ്ശൂർ ജയിച്ചത് വോട്ട് കൊള്ളയിലൂടെയാണോ എന്ന സംശയവും തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ എംഎ ജോൺസൺ എഴുതിയ ലേഖനത്തിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഉണ്ടായ വോട്ടർമാരുടെ എണ്ണത്തിലെ അവിശ്വസനീയമായ വർദ്ധനവും ബിജെപിയുടെ വോട്ട് മോഷണ തന്ത്രങ്ങളും വളരെ വ്യക്തമായി തന്നെ വിശകലനം ചെയ്യുന്നുണ്ട്. 2014 നിന്ന് 2019 ലേക്ക് എത്തിയപ്പോൾ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 4.88 ശതമാനമാണ്. എന്നാൽ ഇത് 2019ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോൾ…
Read More » -
Breaking News
അണ്ടര്‍ 23 എഎഫ്‌സിയിലെ ബ്രൂണെയ്ക്ക് എതിരേയുള്ള ആ രണ്ട് ഗോളുകള്‍ ; ബ്‌ളാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് ഐമനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിച്ചു ; ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷ വളരുന്നു
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ ഏറെയാണ്. എന്നാല്‍ കളി നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് നല്ലകാലമാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും യുവതാരങ്ങള്‍ മികവോടെ കയറി വരുമ്പോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ താരമായ മുഹമ്മദ് ഐമന്‍, എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ലോക ക്ലാസ്സ് ടച്ച് ഉണ്ടായിരുന്നതായിട്ടാണ് വിലയിരുത്തല്‍. ഐമന്റെ കൂടുതല്‍ കളികള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ബ്രൂണൈക്കെതിരെ അദ്ദേഹം നേടിയ രണ്ട് ഗോളുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വര്‍ഷങ്ങളോളം ഓര്‍ക്കാന്‍ കഴിയുന്നതാണ്. ഈ മികച്ച പ്രകടനത്തിലൂടെ ഐമന് സിംഗപ്പൂരില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി വന്നു. രാജ്യത്തെ ഫുട്‌ബോളിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ബ്രൂണെയ്ക്ക് എതിരേയുള്ള ഈ ഗോളുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പകരക്കാരനായി ഇറങ്ങിയായിരുന്നു ഈ പ്രകടനം. തന്റെ കളിയിലെ ഭയമില്ലാത്ത ശൈലിക്ക് ഐമന്‍ തന്റെ…
Read More »

