യുദ്ധത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 65,000 കവിഞ്ഞു ; ഇന്നലെയും 16 മരണം, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു ; പരിക്കേറ്റവര്‍ക്ക് ആംബുലന്‍സ് പോലും വിളിക്കാനാകുന്നില്ല

ഗാസ: നഗരം പിടിച്ചടക്കാനുള്ള ആക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച കൂടുതല്‍ ഫലസ്തീനികള്‍ നഗരം വിട്ട് പലസ്തീനികള്‍ പലായനം ചെയ്യുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ കര ആക്രമണത്തിന്റെ രണ്ടാം ദിവസം നാട്ടുകാര്‍ക്ക് ആംബുലന്‍സുകള്‍ വിളിക്കുന്നത് ബുദ്ധിമുട്ടായി.
ബുധനാഴ്ച ഗാസ നഗരത്തിലെ പ്രധാന ജനവാസ ജില്ലകളിലേക്ക് ഇസ്രായേല്‍സേന കൂടുതല്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സൈന്യം പുക ബോംബുകളും പീരങ്കി ഷെല്ലുകളും പ്രയോഗിച്ചതിനുശേഷം, പ്രദേശത്തിന് ചുറ്റും കട്ടിയുള്ള പുക കാണാന്‍ കഴിഞ്ഞു. പുകയുടെ മറവില്‍ സൈന്യം മുന്നേറുകയാണ്. വടക്കന്‍ ഗാസ നഗരത്തിലെ ഷെയ്ഖ് റദ്വാന്റെ അരികുകളില്‍ ബുള്‍ഡോസറുകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ നീങ്ങുന്നതായി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഗാസ നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഷെയ്ഖ് റദ്വാന് . യുദ്ധം കരയിലേക്ക് വ്യാപിച്ചതോടെ പതിനായിരങ്ങള്‍ നഗരം വിട്ട് പലായനം ചെയ്യുകയാണ്. ഹമാസ് തീവ്രവാദ ഗ്രൂപ്പിന്റെ കൈവശമുള്ള ബന്ദികളെ സുരക്ഷിതമാക്കുകയും ചെയ്യുക. ഏകദേശം 3,000 ഹമാസ് പോരാളികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഗാസ സിറ്റി ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേല്‍ പറഞ്ഞു. ഓപ്പറേഷനെ ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.
ആസൂത്രിതമായ കര ആക്രമണത്തിന് മുന്നോടിയായി, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യോമസേനയും പീരങ്കി യൂണിറ്റുകളും നഗരത്തില്‍ 150-ലധികം തവണ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ബഹുനില കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ടെന്റിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ സൈനികരെ നിരീക്ഷിക്കാന്‍ ബഹുനില ടവറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നു. യുദ്ധത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 65,000 കവിഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയിലെ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.






