Month: September 2025
-
Breaking News
“ബ്ലഡ് വിൽ ഹാവ് ബ്ലഡ്”!! അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ടീസർ പുറത്ത്
അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. നിയമത്തെ നീതിയാൽ മറികടക്കാം, നീതിയെ ധാർമികത കൊണ്ട് മറികടക്കാം, എങ്കിലും അന്തിമ കണക്കുകൂട്ടലിൽ ധാർമികത മാത്രമേ വിജയിക്കൂ എന്ന സിദ്ധാന്തത്തിൽ ഊന്നിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അർജുനൻ്റെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും…
Read More » -
Breaking News
”നമ്മളെകൊണ്ട് ഒന്നും പറ്റില്ലെന്ന തോന്നലൊക്കെ നമുക്കേറ്റവും കൂടുതൽ അടുപ്പമുള്ളവർക്ക് എന്തെങ്കിലും പറ്റുന്നതു വരേയുള്ളൂ” … ഇത് വേറെ ലെവൽ ഐറ്റം!! ‘കരം’ ട്രെയിലർ 2 പുറത്ത്, ചിത്രം 25ന് തീയറ്ററുകളിൽ
കൊച്ചി: മലയാളത്തിൽ ഇറങ്ങുന്നൊരു ഇൻറർനാഷണൽ ലെവൽ ഐറ്റം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ ഒരു ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ 2 കാണുമ്പോൾ അത്തരത്തിൽ ആരും പറഞ്ഞുപോകും. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിൻറേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയ ആദ്യ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും മനോഹരമായ ദൃശ്യമികവുമായി എത്തിയിരിക്കുന്ന ട്രെയിലർ 2 കോരിത്തരിപ്പിക്കുന്നൊരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻറെ…
Read More » -
Breaking News
സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം വാസ്തവ വിരുദ്ധമായ വീഡിയോ നിര്‍മിച്ചതായി ആരോപണം ; കെ എം ഷാജഹാനെതിരെ പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി
കൊച്ചി: യൂട്യൂബ്് വീഡിയോയുടെ പേരില്‍ കെ എം ഷാജഹാനെതിരെ പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി. മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്. സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം വാസ്തവ വിരുദ്ധമായ വീഡിയോ നിര്‍മിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. ഷാജഹാനും യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ വിവരം ശ്രീനിജിന്‍ എംഎല്‍എ തന്നെയാണ് പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് പരാതി നല്‍കിയ വിവരം അറിയിച്ചത്. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലും കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 2025 സെപ്റ്റംബര്‍ 16 ആം തീയതി പ്രതിപക്ഷം എന്ന യു ട്യൂബ് ചാനലിലൂടെ കെ എം ഷാജഹാന്‍ എന്ന വ്യക്തി എറണാകുളം ജില്ലയിലെ 4 സിപിഐഎം എം എല്‍ എ മാരെ…
Read More » -
Breaking News
അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച് വീണ്ടും നഷ്ടം ; തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയും മരണത്തിന് കീഴടങ്ങി ; ഇതുവരെ മരിച്ചവരുടെ എണ്ണം പതിനെട്ടായി, ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചത് ഏഴ് പേര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ബോധമില്ലാത്ത നിലയില്‍ എത്തിച്ച ഇയാള്‍ക്ക് പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്‍മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ജ്വരമുണ്ടാവുകയും ചെയ്യുന്നു. 90 ശതമാനത്തിലധികം…
Read More » -
Breaking News
ഒമാന്റെ ബൗളിംഗിനെതിരേ പൊരുതി നിന്ന് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി ; ടി20-യില്‍ ഇന്ത്യക്കായി സിക്‌സറുകളിലും ഫിഫ്റ്റി ; വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുസാംസണ്‍
ഏഷ്യാ കപ്പ് 2025-ല്‍ ഒമാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു സാംസന്റെ പ്രകടനം. ബാറ്റ് ചെയ്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ ടൂര്‍ണ മെന്റിലെ മൂന്ന് മത്സരങ്ങളിലും കളിച്ച സഞ്ജു, മൂന്നാം നമ്പറില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഇന്ത്യക്ക് വേണ്ടി തന്റെ മൂന്നാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടി. ശുഭ്മാന്‍ ഗില്‍ 5 റണ്‍സിന് പുറത്തായതിന് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. തുടക്കത്തില്‍ വേഗത കുറഞ്ഞെങ്കിലും, ഒമാന്റെ മികച്ച ബൗളിങ്ങിനെ അതിജീവിച്ച് സഞ്ജു തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അബുദാബിയിലെ ഈര്‍പ്പമുള്ള വൈകുന്നേരത്തില്‍, 41 പന്തുകളില്‍ നിന്നാണ് സഞ്ജു തന്റെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ബൗണ്ടറിക്ക് മുകളിലൂടെ നിരവധി സിക്‌സറുകള്‍ അടക്കമുള്ള ശക്തമായ ഷോട്ടുകള്‍ കളിച്ചുകൊണ്ട് ഇന്ത്യന്‍ ബാറ്റിംഗിനെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ സഞ്ജു ഒരു പ്രധാന പങ്ക് വഹിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ…
Read More » -
Breaking News
കള്ളന്മാരെ സംരക്ഷിക്കുന്ന ഗ്യാനേഷ് കുമാർ!! വോട്ടുകള്ളന്മാരെ കയ്യോടെ പിടികൂടിയത് ഇങ്ങനെ..!! വിശദമായ റിപ്പോർട്ട്
വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി എവിടെയാണോ പറഞ്ഞു നിർത്തിയത് അവിടെനിന്നാണ് രണ്ടാമത്തെ പത്രസമ്മേളനം ആരംഭിച്ചത്. വ്യാജ വോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതിനെ പറ്റിയാണ് ഒന്നാം പത്ര സമ്മേളനത്തിൽ സംസാരിച്ചതെങ്കിൽ രണ്ടാമത്തെ പത്രസമ്മേളനത്തിൽ രാഹുൽ പ്രധാനമായും ഫോക്കസ് ചെയ്തത് വോട്ട് ഡിലീറ്റ് ചെയ്തു കൊണ്ട് എങ്ങനെയാണ് ഈ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആക്രമിക്കുന്നത് എന്നാണ്. രാഹുൽ ഗാന്ധി എന്താണ് രാജ്യത്തോട് പറഞ്ഞത്, വിശദമായി തന്നെ പരിശോധിക്കാം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരാരോപണം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ പത്രസമ്മേളനം ആരംഭിക്കുന്നത്. താനിത് വെറുതെ പറഞ്ഞു പോകുന്നതല്ലെന്നും, ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വത്തിൽ, പൂർണ്ണമായ ബോധ്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഉന്നയിക്കുന്നതാണെന്നും രാഹുൽ വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് വോട്ടർമാരെ ഇല്ലാതാക്കുന്നതിനായി “ആരോ” വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നു. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലാൻഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 6018…
Read More » -
Breaking News
‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ ഫ്രാന്‍സുമായി ബ്രിട്ടന്റെ പുതിയ കരാര്‍ ; നാടുകടത്തപ്പെട്ട ആദ്യയാള്‍ ഇന്ത്യാക്കാരന്‍ ; ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ പ്രവശിച്ചതിന് പിന്നാലെ നടപടി
ലണ്ടന്‍: ഫ്രാന്‍സുമായി ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ആദ്യമായി നാടുകത്തപ്പെട്ടയാള്‍ ഇന്ത്യാക്കാരന്‍. ചെറിയ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏകദേശം ഓഗസ്റ്റ് ആദ്യവാരം എത്തിയതായി കരുതുന്ന പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ, ലണ്ടനും പാരീസും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാനത്തില്‍ പാരീസിലേക്ക് അയച്ചു. നാടുകടത്തപ്പെട്ടയാള്‍ ഫ്രാന്‍സില്‍ തിരിച്ചെത്തിയാല്‍, ഇന്ത്യയി ലേക്ക് മടങ്ങുന്നതിന് പണം നല്‍കിയുള്ള സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. ഈ പദ്ധതി പ്രകാരം, അയാള്‍ക്ക് യുകെയില്‍ അഭയം തേടാന്‍ കഴിയില്ല. സ്വമേധയായുള്ള തിരിച്ചുപോക്ക് ഓപ്ഷന്‍ അംഗീകരിച്ചി ല്ലെങ്കില്‍ നിര്‍ബന്ധിതമായി നാടുകടത്തല്‍ നേരിടേണ്ടി വന്നേക്കാം. പുതിയ യുകെ-ഫ്രാന്‍സ് ഉടമ്പടി പ്രകാരം, യുകെ ബോര്‍ഡര്‍ ഫോഴ്സ് തടഞ്ഞുവെച്ച കുടിയേറ്റക്കാരുടെ ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ പൗരനെ നാടുകടത്തി. ഓഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതി…
Read More » -
Breaking News
ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ശില്‍പ്പി സ്‌കൂബാ ഡൈവിംഗിനിടയില്‍ സിംഗപ്പൂരില്‍ മരണമടഞ്ഞു ; ഗ്യാംഗ്‌സ്റ്ററിലെ ‘യാ..അലി മദത് അലി’ ഗാനം ആലപിച്ച അസമീസ് ഗായന്‍ സുബീന്‍ ഗാര്‍ഗ് വിടപറഞ്ഞു
സിംഗപ്പൂര്‍: ‘യാ അലി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ ദേശീയ തലത്തില്‍ പ്രശസ്തനായ പ്രശസ്ത അസമീസ് ഗായകനും, വ്യക്തിയുമായ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 52-കാരനായ ഈ കലാകാരന്‍, സ്‌കൂബ ഡൈവിങ്ങിനിടെ കടലില്‍ വീഴുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡൈവ് ചെയ്യുന്നതിനിടെ വെള്ളത്തില്‍ വീണ ഗാര്‍ഗിനെ സിംഗപ്പൂര്‍ പോലീസ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം ആരാധകരെയും അസമീസ് സമൂഹത്തെയും ഞെട്ടിച്ചു. ഇത് ഇന്ത്യയുടെ സംഗീത വ്യവസായത്തില്‍ ഒരു വലിയ ശൂന്യത സൃഷ്ടിച്ചു. അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആദരാഞ്ജലികളും അനുശോചനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളുടെ നഷ്ടത്തില്‍ എല്ലാവരും ദുഃഖം രേഖപ്പെടുത്തുന്നു. ”സുബീന്‍ ഗാര്‍ഗിന്റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ദുഃഖത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. സ്‌കൂബ ഡൈവ് ചെയ്യുന്നതിനിടെ…
Read More » -
Breaking News
സൈനികരുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ മണിപ്പൂരില്‍ അജ്ഞാതരുടെ പതിയിരുന്നുള്ള ആക്രമണം ; രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു
ഇംഫാല്‍: അജ്ഞാതരായ തോക്കുധാരികള്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ പതിയിരു ന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുക യും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ മുതിര്‍ന്ന മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച വൈകുന്നേരം വിവരം പുറത്തു വിട്ടത്. 33 അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുമ്പോള്‍ വൈകുന്നേരം 5.50-ഓടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ ‘ക്രൂരമായ അക്രമപ്രവര്‍ത്തനം’ എന്നാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല വിശേഷിപ്പിച്ചത്. രാജ്ഭവന്‍ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍, ഗവര്‍ണര്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാരുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കൂടാതെ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ”ഇത്തരം ക്രൂരമായ അക്രമപ്രവര്‍ത്ത നങ്ങള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, മേഖലയിലെ സമാധാനവും സ്ഥിര തയും സംരക്ഷിക്കാന്‍ ശക്തമായ…
Read More » -
Breaking News
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി ; എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായം ; ക്രൈസ്തവ നയതന്ത്രം ഓവറാകുന്നെന്ന് വിമര്‍ശനം
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി. കൂടുതല്‍ നഗരസഭകളും കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കയ്യിലുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുള്ളവയിലും ഭരണം പിടിക്കാനാണ് ആലോചന. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകള്‍ എങ്ങിനെയും പിടിക്കാനാണ് ലക്ഷ്യം. ഇതിനൊപ്പം നിലവില്‍ കയ്യിലുള്ള പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം. നിര്‍ബന്ധമായും പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കോര്‍പ്പറേഷനുകള്‍ തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരം,തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരുമെന്നും ബിജെപിയുടെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കരുതുന്നു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായവും ഉയര്‍ന്നു. ഇവരെ എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവ നയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. കോട്ടയത്ത് പാര്‍ട്ടിയിലെ ക്രൈസ്തവരുടെ യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുയര്‍ന്നു. മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖര്‍…
Read More »