Month: September 2025
-
Breaking News
കേന്ദ്രമന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല ;പാര്‍ട്ടിയോടോ സംസ്ഥാനനേതൃത്വത്തോടോ ഒന്നും ആലോചിക്കുന്നില്ല ; ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ സുരേഷ്‌ഗോപിക്ക് വിമര്‍ശനം ;
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ കേന്ദ്രമന്ത്രി സൂരേഷ്‌ഗോപിക്ക് വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നില്ലെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വവുമായി ഒരു കൂടിയാലോചനകളും സുരേഷ്‌ഗോപി നടത്തുന്നില്ല. എംപി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിനും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം സുരേഷ്‌ഗോപിക്ക് അനുകൂലമായും പാര്‍ട്ടിയോഗത്തില്‍ ശബ്ദമുയര്‍ന്നു. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നും കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ലെന്നും വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തണമെന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. എയിംസ് കൊണ്ടുവരുന്ന കാര്യത്തിലും സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സുരേഷ്‌ഗോപി ആലപ്പുഴയില്‍ കൊണ്ടുവരണമെന്ന് പറയുമ്പോള്‍ രാജീവ് ചന്ദ്രശേഖറിനും പാര്‍ട്ടിക്കും തിരുവനന്തപുരം…
Read More » -
കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് ഏറ്റെടുത്തിരിക്കും ; നിയമപരമായ ബാദ്ധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും എന്നാല്‍ ധാര്‍മ്മികതാ ബാദ്ധ്യത പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സണ്ണിജോസഫ്
വയനാട്: ഒരു കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കടബാദ്ധ്യത പാര്‍ട്ടി തീര്‍ക്കുമെന്നും അതില്‍ ഉത്തരവാദിത്വം കാണിക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. എന്‍എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യതയില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ടെന്നും എന്‍എം വിജയന്റെ ബാധ്യത ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതങ്കിലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണെന്നും പറഞ്ഞു. വിഷത്തില്‍ പ്രതികരണവുമായി കുടുംബവും രംഗത്തെത്തി. കുടുംബവുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ല എന്ന് എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. അവര്‍ സംസാരിച്ച ശേഷം തുടര്‍ അഭിപ്രായം പറയാമെന്നും വ്യക്തമാക്കി. നേതൃത്വം സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 2ന് സമരവുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു. പിന്നീട്…
Read More » -
Breaking News
സുരേഷ്‌ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്‍കി ; പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം
തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്‌ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്‍കി. സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. ആനന്ദവല്ലി പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരം ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സുരേഷ്‌ഗോപിയോട് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകള്‍ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്‌തെന്ന് ആനന്ദവല്ലി പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ആനന്ദവല്ലിയോട്…
Read More » -
Breaking News
ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയയാളാണ് മുഖ്യമന്ത്രി ; പമ്പയില്‍ കാലുകുത്തിയാല്‍ പാപഭാരം കൊണ്ടു അദ്ദേഹം വിയര്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അയ്യപ്പസംഗമത്തിന് ചുക്കാന്‍ പിടിക്കുകയാണെന്നും പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പാപഭാരം കൊണ്ടുവിയര്‍ത്ത് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിശ്വാസ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞു. അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കി നടത്തുന്ന പ്രഹസനമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പമ്പാതീരത്ത് നടക്കുന്ന പരിപാടിയിലേക്ക് 3000 പേര്‍ക്കാണ് പ്രവേശനം. മുഖ്യമന്ത്രിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. അതേസമയം ഒമ്പത് വര്‍ഷവും ഇല്ലാത്ത പരിപാടി പത്താം വര്‍ഷം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.
Read More » -
Breaking News
സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടു വഴിയില്‍; സുരേഷ്‌ഗോപിക്ക് എയിംസ് ഇഷ്ടം ആലപ്പുഴയില്‍ ; രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കും താല്‍പ്പര്യം പാറശ്ശാലയിലോ തൃശൂരോ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും തമ്മില്‍ ബിജെപിയില്‍ ശീതസമരം. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴയില്‍ വേണമെന്ന സുരേഷ്‌ഗോപിയുടെ പ്രതികരണമാണ് പ്രശ്‌നത്തിന് കാരണം. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ആലപ്പുഴയില്‍ എയിംസിന് സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു സുരേഷ് ഗോപി യുടെ പ്രസ്താവന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവു മായി ആലോചിക്കാതെയും പറയാതെയും സുരേഷ്‌ഗോപി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് സംസ്ഥാന അധ്യക്ഷന് അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖരന് താല്‍പ്പര്യം. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. ഈ പദ്ധതിയാണ് അനാവശ്യമായ പ്രസ്താവന നടത്തി സുരേഷ്‌ഗോപി പൊളിച്ചത്. ഇതോ ടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടുവഴിക്കാണെന്ന സൂചനയായി മാറിയിട്ടുണ്ട്. ഇതോടെ സുരേഷ്‌ഗോപി നടത്തുന്ന കലുങ്ക് സദച്ച് ചര്‍ച്ചകളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശന ങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍…
Read More » -
Breaking News
യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വം ; വോട്ടുകൂടുതല്‍ കിട്ടിയ അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ്, അഭിജിത്തിനായി എഗ്രൂപ്പ് , ബിരുചുള്ളിയിലിന് വേണ്ടി കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പുതിയ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം. വോട്ടിന്റെ കണക്ക് പ്രകാരം അബിന്‍ വര്‍ക്കിക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും ഒ ജെ ജിനീഷ് കുമാര്‍, ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, എന്‍ എസ് യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരും സാധ്യതാപട്ടികയിലുണ്ട്. നിയമനം എത്രയും വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിന്‍ വര്‍ക്കി, രാണ് അന്തിമ പട്ടികയില്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച അബിന്‍ വര്‍ക്കിക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. അതേസമയം കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന സംസ്ഥാന നേതാക്കള്‍…
Read More » -
Breaking News
ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം, ആറാം തവണയും വീറ്റോ ചെയ്ത് അമേരിക്ക; 20 ലക്ഷം പലസ്തീനികള്‍ ‘ചെകുത്താനും കടലി’നുമിടയ്ക്ക്
ന്യൂയോര്‍ക്ക്: ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. അമേരിക്ക വീറ്റോ ചെയ്തതില്‍ അതിശയിക്കാനില്ലെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രത്യക വക്താവ് മോര്‍ഗാന്‍ ഒര്‍താഗസ് പറഞ്ഞു. ‘ഹമാസിനെ അപലപിക്കാനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മനസിലാക്കാനും ഈ പ്രമേയം പരാജയപ്പെട്ടു. ഹമാസിന് ഗുണം ചെയ്യുന്ന തെറ്റായ വിവരണങ്ങളെ നിയമാനുസൃതമാക്കുന്നു’, അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് ഖേദകരവും വേദനാജനകവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ അംബാസഡര്‍…
Read More » -
Breaking News
കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെട്ടതായും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എംഎല്‍എ അറിയിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തില്‍ കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു. സിപിഎം ഒരു കാലത്തും അഴിമതി നടത്തുന്നവരെ സംരക്ഷിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഈ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരം വൃത്തിക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി പാര്‍ട്ടി എല്ലായിപ്പോഴും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പാര്‍ട്ടി അതു തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും വി ജോയ് പറഞ്ഞു. കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ…
Read More » -
Breaking News
മെസ്സി കൊച്ചിയില്‍ പന്തുതട്ടും! അര്‍ജന്റീനയെ കലൂരില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന
കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും കൊച്ചിയില്‍ പന്തുതട്ടിയേക്കും. കേരളത്തിലെ അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തേ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കേരളത്തിലെത്തുന്നത് സംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അടുത്തിടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്. നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.
Read More »
