Month: September 2025

  • Breaking News

    “ലോക”തത്കാലം ഒടിടിയിലേക്കില്ല, തീയേറ്ററുകളിൽ തുടരും

    കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു…

    Read More »
  • Breaking News

    നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്; ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ

    കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും…

    Read More »
  • Breaking News

    പുതിക്കിയ ജിഎസ്ടി നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ആനുകൂല്യം നേരിട്ട് ജനങ്ങള്‍ക്ക്, സാധാരണക്കാര്‍ക്ക് വന്‍നേട്ടം; വിലകുറയുന്നവയും കൂടുന്നവയും അറിയാം

    ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക. ഇതിനിടെ ‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാണ് പുതുക്കിയ വില. നേരത്തെ ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍…

    Read More »
  • Breaking News

    ‘നടിമാര്‍ ബിക്കിനി ഇട്ടാല്‍ കുഴപ്പമില്ല ഞങ്ങളിട്ടാല്‍ വേശ്യ, കോഫി ഡേറ്റിന് 5000, സെലിബ്രിറ്റീസിനൊപ്പം പോയിട്ടില്ല’

    സോഷ്യല്‍മീഡിയയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയായി മാറിയ മോഡലും നടിയുമാണ് ഗൗരി സിജി മാത്യൂസ്. നഴ്സിങ് പ്രൊഫഷന്‍ വിട്ട് മോഡലിങ്ങിലേക്ക് എത്തിയ ഗൗരി ഏറെയും ബിക്കിനി ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പത്തനാപുരത്താണ് ജനിച്ചതും വളര്‍ന്നതും. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം. അച്ഛന്‍ കുറേക്കാലം സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. മൂവി വേള്‍ഡ് മീഡിയയില്‍ ഷക്കീലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന് ഇടയില്‍ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ഗൗരി മനസ് തുറന്നു. സാരി ഫോട്ടോഷൂട്ടുകളെക്കാള്‍ തന്റെ ബിക്കിനി ഫോട്ടോഷൂട്ടിനാണ് ആരാധകര്‍ കൂടുതലെന്ന് ഗൗരി പറയുന്നു. ഈ ഫീല്‍ഡില്‍ വന്നശേഷം ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ അവസരങ്ങള്‍ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാതെ ജോലി ചെയ്ത് ഫാമിലിക്ക് കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവര്‍ ചീറ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അവര്‍ എന്നോട് ആവശ്യം പറയുമ്പോള്‍ ഞാന്‍ കൊടുക്കാറുണ്ട്. മാത്രമല്ല അവര്‍ ചോദിക്കുമ്പോള്‍ പണം കൊടുത്തില്ലെങ്കിലുള്ള മുഖം വീര്‍പ്പീരും കാണേണ്ടി…

    Read More »
  • Breaking News

    പ്രധാനമന്ത്രി എന്തുപറയും? നരേന്ദ്രമോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

    ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്തുകാര്യം പറയാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നവരാത്രി ആഘോഷം അടുത്തിരിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പുള്ള അഭിസംബോധന എന്ന നിലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് മെയ് 12 ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ കുറിച്ച് പറയാനാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാന നയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമായും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. 2016 നവംബര്‍ 8 ന് അദ്ദേഹം 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് 2019 മാര്‍ച്ച് 12 ന് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന…

    Read More »
  • Breaking News

    നാട്ടുകാര്‍ക്കും പോലീസിനും ഒരുപോലെ തലവേദന; ഓപ്പറേഷന്‍ കാപ്പ, വനിതാ ഗുണ്ടകളെ നാടുകടത്തി

    തൃശൂര്‍: ഓപ്പറേഷന്‍ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനായി 2025 ജൂണ്‍ 16 മുതല്‍ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഈ വര്‍ഷം മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 57 ഗുണ്ടകളെ ജയിലിലടച്ചു, 122…

    Read More »
  • Breaking News

    സൗദി ദേശീയ ദിനം; ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ്‌ 23ന്

    ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23ന്‌ ഐഎംസി ഹോസ്പിറ്റൽ റുവൈസിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക്‌ 12 മണി വരെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മുൻ വർഷങ്ങളിലും ഒഐസിസി സന്നദ്ധ പ്രവർത്തകർ രക്തദാനം നൽകിയിരുന്നു. ഈ വർഷത്തെ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആസിം ( ബ്ലഡ്‌ ബാങ്ക്‌ ടെക്നിഷൻ ഐഎംസി), എഎം മുർഷിദ് (‌ലൊജിസ്റ്റിക്‌ സൂപർ വൈസർ. ഐഎംസി) എന്നിവർ അറിയിച്ചു. ‌രക്തദാനം നൽകുന്നവരുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക്‌. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു. യുഎം ഹുസ്സൈൻ മലപ്പുറം- 0547473567. ഷമീർ- 0547105698, ഷംസുദ്ധീൻ- 0557775915

    Read More »
  • Breaking News

    ആ വിദ്വാനെ സൂക്ഷിക്കണം… എനിക്കൊരു ഭീഷണിയാകാന്‍ സാധ്യതയുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം!

    നാല്‍പ്പത്തിയഞ്ച് വര്‍ഷമായി മലയാള സിനിമയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ പ്രതിഭകളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങള്‍ കീഴടക്കാന്‍ മാത്രം കഴിവുള്ളവരാണെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നൊരാള്‍ മമ്മൂട്ടിയാണെന്ന് ഒരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള മമ്മൂട്ടിയുടെ കമന്റ് പിന്നീട് സത്യമായി മാറുന്നത് താന്‍ അടക്കം എല്ലാവരും കണ്ടതാണെന്നുമാണ് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. ഞാനും മമ്മൂട്ടിയും നവോദയയുടെ ഓഫീസില്‍ പോയ ദിവസം മമ്മൂട്ടിക്കാ എന്നും വിളിച്ചുകൊണ്ട് ഒരുത്തന്‍ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു. മമ്മൂട്ടിക്കയോ… നമ്മള്‍ വെണ്ടക്ക, വാഴയ്ക്ക, പേരയ്ക്ക എന്നൊക്കെ പറയുമ്പോലെ മമ്മൂട്ടിയെ കയറി മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഇവനാരടാ എന്ന് ചിന്തിച്ചു. മെലിഞ്ഞ് പൊക്കമുള്ള കണ്ണടവെച്ച ഒരുത്തനായിരുന്നു അത്. ഞാന്‍ വലിയ ഹീറോ ഒന്നുമല്ലെങ്കിലും അത്യാവശ്യം ചില പടങ്ങളിലൊക്കെ അഭിനയിച്ചുവെന്നത് സത്യമാണ്. പക്ഷെ അവന്‍ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. മമ്മൂട്ടിയും അവനും കുറേ നേരം സംസാരിച്ചു. ഓഫീസില്‍ നിന്ന് ഇറങ്ങിയശേഷം…

    Read More »
  • Breaking News

    ഖത്തറിലിരുന്ന് ഇസ്രായേലിന് ജയ് വിളി; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികള്‍; സോഷ്യല്‍ മീഡിയാ ഇടപെടല്‍ നടത്തുന്ന ഗള്‍ഫ് മലയാളികള്‍ അറിയാന്‍…

    തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകണമെന്നില്ല. പല ഗള്‍ഫ് രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യക്കാര്‍ ജയിലില്‍ അടക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ഇപ്പോഴിതാ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരു മലയാളി സോഷ്യല്‍ മീഡിയ പോസ്റ്റു ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി എന്ന വിവരമാണ് മറുനാടന്‍ മലയാളിക്ക് ലഭിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയെ സാമൂഹ്യ മാധ്യമം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഖത്തറിന്റെ രാഷ്ട്രീയ നിലപാടിനെതിരെയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് നടപടി. 40 ഇന്ത്യക്കാരെ അറസ്റ്റു ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവര്‍ മലയാളികളാണെന്നും ഇവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍…

    Read More »
  • Breaking News

    ഇനി റിവേഴ്സ് മൈഗ്രേഷന്‍ എന്ന പുത്തന്‍ തള്ള്; യുകെയില്‍നിന്നും മടങ്ങിയത് 1600 മലയാളി ചെറുപ്പക്കാര്‍; വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജോലി കിട്ടാതെ മടങ്ങുന്നതും ഇടത് സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുന്നു; കേരളം മിന്നിത്തിളങ്ങുകയാണെന്നു മന്ത്രി രാജീവ്; കേരളത്തിലേക്ക് ആകെ മടങ്ങി വന്നവര്‍ 40,000

    ലണ്ടന്‍/തിരുവനന്തപുരം: കേരളം വിടുന്ന ചെറുപ്പക്കാര്‍, ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, ഒരു സഹായത്തിനു വിളിച്ചാല്‍ അടുത്ത വീടുകളില്‍ നിന്നൊന്നും ചെറുപ്പക്കാര്‍ വിളി കേള്‍ക്കാത്ത കാലം, ഓരോ വീട്ടില്‍ നിന്നും ഒരാള്‍ എങ്കിലും ചുരുങ്ങിയത് വിദേശ മലയാളിയായ സാഹചര്യം. ഇത്തരത്തില്‍ പതിറ്റാണ്ടുകളുടെ കുടിയേറ്റ കണക്കിലേക്ക് കഴിഞ്ഞ പത്തു വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ കൂടി കൈവച്ചതോടെയാണ് കേരളം ചെറുപ്പക്കാര്‍ ഇല്ലാത്ത നാടായി മാറുന്നു എന്ന മുറവിളി ഉയര്‍ന്നത്. കോവിഡിന് ശേഷം യുകെയിലേക്കും കാനഡയിലേക്കും മാത്രമായി പതിനായിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ വിദ്യാര്‍ത്ഥി വിസ സംഘടിപ്പിച്ച് ആശ്രിതരായ കുടുംബാംഗങ്ങളെ കൂടെ കൂട്ടി കുടിയേറ്റം നടത്താന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ ഒരേ സമയം നാട് വിടുന്ന പ്രവണതയ്ക്കും കേരളം സാക്ഷിയാവുക ആയിരുന്നു. കേരളത്തില്‍ നിന്നാല്‍ രക്ഷയില്ലെന്ന ചെറുപ്പക്കാരുടെ പ്രഖ്യാപനം ഒരര്‍ത്ഥത്തില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് എതിരെയുള്ള യുദ്ധ പ്രഖ്യാപനം കൂടി ആയി മാറുക ആയിരുന്നു. ഇതോടെ എങ്ങനെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും നാട് വിടുന്നത് തടയാം…

    Read More »
Back to top button
error: