Breaking NewsCrimeLead NewsNEWS

തിളച്ച എണ്ണയില്‍ കൈമുക്കി പാതിവ്രത്യം തെളിയിക്കല്‍; ഭര്‍തൃകുടുംബത്തിന്റെ ക്രൂരതയില്‍ യുവതിക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ആണ് 30 വയസുകാരിക്കാണ് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റത്.

ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തില്‍ കൈകള്‍ മുക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Signature-ad

സെപ്റ്റംബര്‍ 16നായിരുന്നു സംഭവം. പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്. ഇവര്‍ നാലുപേര്‍ ചേര്‍ന്ന് യുവതിയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.

 

Back to top button
error: