Month: September 2025
-
Breaking News
റെക്കോർഡുകൾ ഭേദിച്ച് “ലോക”, ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും നമ്പർ വണ്ണായി കുതിപ്പ് തുടരുന്നു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വമ്പൻ റെക്കോർഡ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയും ചിത്രം മാറി.…
Read More » -
Breaking News
ജി.എസ്.ടി. പരിഷ്‌കാരം നോട്ടു നിരോധനം പോലെ പഠനം നടത്താതെ; സ്ഥിതി വീണ്ടും രൂക്ഷമാക്കും; ലോട്ടറി മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കും: വിമര്‍ശനവുമായി ധനമന്ത്രി
തിരുവനന്തപുരം: ജിഎസ്ടി നിരക്ക് പുതുക്കലില്‍ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നോട്ട് നിരോധനം പോലെ തന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് ധനമന്ത്രി. കേരളത്തിന് പതിനായിരം കോടിവരെയും രാജ്യത്തിന് രണ്ടുലക്ഷം കോടിയുടെയും നഷ്ടമുണ്ടാകും. ആശങ്ക പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി വളരെ മോശമാകുമെന്നും മുന്നറിയിപ്പ് നല്‍കി. ലോട്ടറികള്‍ക്ക് വിലകൂടില്ലെന്നും ധനമന്ത്രി. ലോട്ടറി മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കുടുംബ ബജറ്റില്‍ വലിയ ആശ്വാസം നല്‍കുന്ന ജി.എസ്.ടി ഇളവ് പ്രാബല്യത്തില്‍ . 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ എടുത്തുകളഞ്ഞതോടെ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും കാര്യമായി വിലകുറയും. നിത്യോപയോഗ സാധനങ്ങളായ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങി പൊറോട്ട, ചപ്പാത്തി, ഗൃഹോപകരണങ്ങള്‍, ചെറു കാറുകള്‍ എന്നിവയ്ക്കുവരെ കാര്യമായി വില കുറയും. 36 അവശ്യ മരുന്നുകള്‍ക്കും ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കിയതും കാര്യമായ ആശ്വാസമാണ്. കാര്‍ഷിക, വിദ്യാഭ്യാസ, നിര്‍മാണ മേഖലകളിലും ജി.എസ്.ടി പരിഷ്‌കാരം പ്രകടമായ മാറ്റമുണ്ടാക്കും. 12 ശതമാനം സ്ലാബില്‍…
Read More » -
Breaking News
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിനെ ഉണ്ണിമുകുന്ദൻ നയിക്കും
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും…
Read More » -
Breaking News
പാലസ്തീന്‍ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല; ഇതു ഭീകരതയ്ക്കുള്ള സമ്മാനം, മറുപടി നല്‍കും; യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവയ്ക്കു മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
ജറുസലം: പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ”നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും”നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച്…
Read More » -
Breaking News
സൗദി പൗരനുമായി തര്‍ക്കം, മലയാളി യുവാവ് ദമാമില്‍ കൊല്ലപ്പെട്ടു
റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. സ്വദേശി പൗരനുമായുള്ള വാക്ക് തര്‍ക്കത്തിനിടെ പടികളില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. സൗദി പൗരനുമായുള്ള സംഘര്‍ഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്മാമിന് സമീപം ഖത്തീഫില്‍ എ.സി ടെക്നീഷ്യനാണ് അഖില്‍. ഏഴ് വര്‍ഷമായി പ്രവാസിയാണ്. എന്നാല്‍ ഖത്തീഫിലുള്ള അഖില്‍ എന്തിന് ബാദിയയില്‍ വന്നു എന്നതിനെ കുറിച്ച് വിവരമില്ല. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട സൗദി പൗരനെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറാലുംമൂട് അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അശോകകുമാര്‍ സുന്ദരേശന്‍ നായര്‍, സിന്ധു തങ്കമ്മ എന്നിവരുടെ മകനാണ് മരിച്ച അഖില്‍. രണ്ട് വര്‍ഷം മുന്‍പാണ് അഖിലിന്റെ വിവാഹം. സന്ദര്‍ശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.…
Read More » -
Breaking News
ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന “ഓ പ്രേമാ” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
ഡോ.സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ പ്രേമാ. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി വന്ന് തുടർന്ന് , ഹൈ- വേപോലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും, ഈ സ്നേഹതീരത്ത്, അടിപ്പാലം,ഷൂട്ടിംഗ് പൂർത്തിയാക്കിയ ക്ലാ..ക്ലാ.. ക്ലി.. ക്ലി..നസ്രിയ തിരിഞ്ഞ് നോക്കി , ഏണി എന്നീ ചിത്രങ്ങളിൽ പ്രൊജക്റ്റ് ഡിസൈനർ ആയും ഡോ സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്. മറുത എന്ന ചിത്രത്തിൽ ബാല നടനായി അരങ്ങേറ്റം കുറിച്ച പ്രഷീബ് ഈ ചിത്രത്തിൽ രാമു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി,ഏണി എന്നീ സിനിമകളിൽ ഉപനായകനായി ഇതിനുമുമ്പ് പ്രഷീബ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ താരം കൂടിയാണ് പ്രഷീബ് , മറ്റു മൂന്ന് മുഖ്യ വേഷം ചെയ്യുന്നത് ജംഷി മട്ടന്നൂർ, (നിഴൽ, ഫ്രൈഡേട്രിപ്പ് എന്നീ ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട് ) ജാഫർ വയനാട് ,എബിൻ വി എസ് എന്നിവരാണ്. :കാടകം ”…
Read More » -
Breaking News
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ ആക്രമണം; മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തി, നിലത്തിട്ട് ചവിട്ടി; രണ്ടുപേര്‍ക്ക് പരുക്ക്; തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്ന് മലയാളി സംഘടനകള്‍
ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കള്‍ക്കു നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരുടെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കോളറൈന്‍ ബാലികാസില്‍ റോഡില്‍ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകള്‍ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം അഴിച്ചു വിട്ടത്. ‘ഗോ ഹോം’ എന്ന് ആവശ്യപ്പെട്ട് ഇവരെ ഓടിക്കുകയായിരുന്നത്രെ. ഒരാളുടെ…
Read More » -
Breaking News
ജിഎസ്ടി 2.0: ഇന്നു മുതല്‍ 413 ഉത്പന്നങ്ങള്‍ക്ക് വിലകുറയും; രാജ്യത്തെ ഏറ്റവും വലിയ കാല്‍വെപ്പ്
ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകള്‍ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങള്‍ക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയര്‍ന്നനിരക്കും നടപ്പാക്കുകയാണ്. ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ വാഹനനിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 413 ഉത്പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിലകുറയും (പുതിയ നിരക്ക് %) 5% ഫീഡിങ് ബോട്ടില്‍, കുട്ടികള്‍ക്കുള്ള നാപ്കിന്‍, ക്‌ളിനിക്കല്‍ ഡയപ്പര്‍, തുന്നല്‍യന്ത്രവും ഭാഗങ്ങളും, വസ്ത്രങ്ങള്‍,(2500 രൂപയില്‍ താഴെ), ജൈവകീടനാശിനികള്‍ 0%…
Read More » -
Breaking News
പലസ്തീന്‍ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല, ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മറുപടി നല്‍കും: രണ്ടും കല്പിച്ച് നെതന്യാഹു
ജെറുസലേം: പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ”നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും”നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച്…
Read More » -
India
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം
തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്. അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബര്‍ 29നാണ് പൂജ വയ്‌ക്കേണ്ടത്. ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങള്‍ 11 ദിവസവുമായി മാറുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം. സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ വിവിധ…
Read More »