Breaking NewsLead NewsMovieNEWS

ആ വിദ്വാനെ സൂക്ഷിക്കണം… എനിക്കൊരു ഭീഷണിയാകാന്‍ സാധ്യതയുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം!

നാല്‍പ്പത്തിയഞ്ച് വര്‍ഷമായി മലയാള സിനിമയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ പ്രതിഭകളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങള്‍ കീഴടക്കാന്‍ മാത്രം കഴിവുള്ളവരാണെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നൊരാള്‍ മമ്മൂട്ടിയാണെന്ന് ഒരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള മമ്മൂട്ടിയുടെ കമന്റ് പിന്നീട് സത്യമായി മാറുന്നത് താന്‍ അടക്കം എല്ലാവരും കണ്ടതാണെന്നുമാണ് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.

ഞാനും മമ്മൂട്ടിയും നവോദയയുടെ ഓഫീസില്‍ പോയ ദിവസം മമ്മൂട്ടിക്കാ എന്നും വിളിച്ചുകൊണ്ട് ഒരുത്തന്‍ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു. മമ്മൂട്ടിക്കയോ… നമ്മള്‍ വെണ്ടക്ക, വാഴയ്ക്ക, പേരയ്ക്ക എന്നൊക്കെ പറയുമ്പോലെ മമ്മൂട്ടിയെ കയറി മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഇവനാരടാ എന്ന് ചിന്തിച്ചു. മെലിഞ്ഞ് പൊക്കമുള്ള കണ്ണടവെച്ച ഒരുത്തനായിരുന്നു അത്. ഞാന്‍ വലിയ ഹീറോ ഒന്നുമല്ലെങ്കിലും അത്യാവശ്യം ചില പടങ്ങളിലൊക്കെ അഭിനയിച്ചുവെന്നത് സത്യമാണ്. പക്ഷെ അവന്‍ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. മമ്മൂട്ടിയും അവനും കുറേ നേരം സംസാരിച്ചു. ഓഫീസില്‍ നിന്ന് ഇറങ്ങിയശേഷം ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു… ഏതാ ആ എലുമ്പന്‍?. ഞാന്‍ നിനക്ക് പരിചയപ്പെടുത്തി തരാന്‍ മറന്നു. അവന്‍ എഴുതാനൊക്കെ കുറച്ച് കഴിവുള്ളവനാ. ധാരാളം വായിക്കും. ചെറിയൊരു ജീനിയസാണ്. മലയാള സിനിമയില്‍ അവന് അവസരം കൃത്യമായി കിട്ടിയാല്‍ ചില കാര്യങ്ങളൊക്കെ ചെയ്യും…. അവന്റെ പേര് പ്രിയദര്‍ശന്‍ എന്നാണെന്നും മമ്മൂട്ടി പറഞ്ഞു.

Signature-ad

പിന്നീട് ഒരു ദിവസം ന്യൂ വുഡ്‌ലാന്റ് ഹോട്ടലില്‍ വെച്ച് ഒരിക്കല്‍ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ചോദിച്ചു ആരേ?. ആ മോഹന്‍ലാലിനെ… അവനെ തന്നെ. അവന്‍ അടുത്ത് തന്നെ നായകനാകുമെന്ന് മാത്രമല്ല… എനിക്കൊരു ഭീഷണിയാകാനും സാധ്യതയുണ്ട്. മോഹന്‍ലാല്‍ ആ സമയത്ത് ഫുള്‍ ടൈം വില്ലനാണെന്ന് ഓര്‍ക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള കമന്റ്. മോഹന്‍ലാലിനെ കുറിച്ചും പ്രിയദര്‍ശനെ കുറിച്ചും മമ്മൂട്ടി എന്റെ അടുത്ത് നടത്തിയ പ്രവചനങ്ങളൊക്കെ ശരിയായി. അതിന്റെ അര്‍ത്ഥമെന്താണ്? മമ്മൂച്ചി ചില്ലറക്കാരനല്ലെന്നാണ്.

Back to top button
error: