IndiaNEWS

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബര്‍ 29നാണ് പൂജ വയ്‌ക്കേണ്ടത്. ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങള്‍ 11 ദിവസവുമായി മാറുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.

Signature-ad

സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ വിവിധ ദേവീ ക്ഷേത്രങ്ങളില്‍ നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരത്ത് നവരാത്രി വിഗ്രഹങ്ങള്‍ക്കു വരവേല്‍പ്പും ആഘോഷ ആരംഭവും ഇന്നാണ്. ചില ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷം നാളെയാണ് തുടങ്ങുന്നത്.

പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും. വൈകിട്ട് 6.30നു നവരാത്രി മണ്ഡപത്തില്‍ സം?ഗീതോത്സവം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി വേണുഗോപാല്‍ അധ്യക്ഷനാകും. തിരുവാതിരകളി, ഭരതനാട്യം, സംഗീതാര്‍ച്ചന എന്നിവയും ആദ്യ ദിവസമുണ്ട്. തുടര്‍ ദിവസങ്ങളില്‍ സം?ഗിതോത്സവം നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: