സൗദി പൗരനുമായി തര്‍ക്കം, മലയാളി യുവാവ് ദമാമില്‍ കൊല്ലപ്പെട്ടു

റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. സ്വദേശി പൗരനുമായുള്ള വാക്ക് തര്‍ക്കത്തിനിടെ പടികളില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. സൗദി പൗരനുമായുള്ള സംഘര്‍ഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ദമ്മാമിന് സമീപം ഖത്തീഫില്‍ എ.സി ടെക്നീഷ്യനാണ് അഖില്‍. ഏഴ് വര്‍ഷമായി പ്രവാസിയാണ്. എന്നാല്‍ ഖത്തീഫിലുള്ള അഖില്‍ എന്തിന് ബാദിയയില്‍ വന്നു എന്നതിനെ കുറിച്ച് വിവരമില്ല. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട സൗദി പൗരനെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആറാലുംമൂട് അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അശോകകുമാര്‍ സുന്ദരേശന്‍ നായര്‍, സിന്ധു തങ്കമ്മ എന്നിവരുടെ മകനാണ് മരിച്ച അഖില്‍. രണ്ട് വര്‍ഷം മുന്‍പാണ് അഖിലിന്റെ വിവാഹം. സന്ദര്‍ശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.






