Month: September 2025

  • Breaking News

    നസ്രത്തിലെ മറിയത്തിന്റെ ജീവിത നൊമ്പരങ്ങളിലൂടെ ഒരു യാത്ര, ജെറുസലേം തിരുനാളിൽ പങ്കെടുത്തുള്ള മടക്കയാത്ര ‘മൂന്നാം നൊമ്പരം’ ചിത്രം 26 ന് തിയേറ്ററുകളിലേക്ക്

    കൊച്ചി: ഏഴു നൊമ്പരങ്ങൾ… അതിൽ യേശുവിന്റെ പന്ത്രണ്ടാം വയസിൽ മറിയത്തിന്റെ വിരൽത്തുമ്പിൽ നിന്നും നഷ്ടപ്പെട്ടുപോയി മൂന്നാം ദിവസം കണ്ടെത്തിയ സംഭവമാണ് മറിയത്തിന്റെ മൂന്നാമത്തെ നൊമ്പരം. ജെറുസലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു… പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. ടെലിവിഷൻ- സിനിമ താരങ്ങളായ സാജൻ സൂര്യ, ധന്യാ മേരി വർ​ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിയെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡിഒപി രാമചന്ദ്രൻ. എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മറിയദാസ് വട്ടമാക്കൽ. മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി.…

    Read More »
  • Breaking News

    ദൃശ്യം ഫാമിലി ഡ്രാമ, മുമ്പും ത്രില്ലറായി കണക്കാക്കിയിട്ടില്ല; ‘3’ ന് അമിതപ്രതീക്ഷയോടെ വരാതിരിക്കുക: ജീത്തു ജോസഫ്

    ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ‘ദൃശ്യം’ ആദ്യ രണ്ട് ഭാഗങ്ങളെ താന്‍ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയായിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മൂന്നാംഭാഗത്തിന്റെ പൂജച്ചടങ്ങിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൂത്തോട്ട എസ്എന്‍ കോളേജിലാണ് ചിത്രത്തിന്റെ പൂജ. ‘ഒത്തിരി പ്രതീക്ഷിക്കേണ്ട. അമിത പ്രതീക്ഷയോടെ വരാതിരിക്കുക. ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന കഥയാണ് പറയുന്നത്. അത് എന്താണെന്ന് അറിയാന്‍ വരിക. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ നാലരവര്‍ഷത്തിന് ശേഷം എന്തൊക്കെ സംഭവിച്ചു, സംഭവിക്കാം എന്നുള്ളതാണ് സിനിമ പ്രതിപാദിക്കുന്നത്. അമിത പ്രതീക്ഷയില്ലാതെ, എന്നാല്‍ ആ ആകാംക്ഷയില്‍ വരണം’, ചിത്രത്തെക്കുറിച്ച് ജീത്തു പറഞ്ഞു. ‘ഞാന്‍ മുമ്പും ദൃശ്യത്തെ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയാണ്. അതില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു എന്നേയുള്ളൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജീത്തു പറഞ്ഞു.…

    Read More »
  • Breaking News

    എടിഎം കാര്‍ഡ് അടിച്ചുമാറ്റി ‘ഹോം നഴ്‌സ്’ സ്ഥലംവിട്ടു; കാല ലക്ഷം രൂപ അടിച്ചുപൊളിച്ച് തീര്‍ത്തു; കിടപ്പുരോഗിയുടെ വീട്ടില്‍നിന്ന് പണവും എടിഎം കാര്‍ഡും മോഷ്ടിച്ച യുവതി അറസ്റ്റില്‍

    പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിനിയുടെ വീട്ടില്‍ സഹായിയായി ജോലി ചെയ്തുവരവേ ഓഗസ്റ്റ് 16 ന് പ്രതി അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ജോലിക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു. പിന്നീട് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായതായി മനസിലാക്കിയ കിടപ്പുരോഗിയായ സ്ത്രീ 20ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്‌സിപിഒ: ജയരാജ് മൈലപ്രയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി, എസ്‌ഐ: അലോഷ്യസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടിഎമ്മുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനുകള്‍…

    Read More »
  • Breaking News

    ‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല’: ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; കൗണ്‍സിലറുടെ മരണത്തില്‍ പോലീസ് ഭീഷണിയെന്ന ദുര്‍ബലപ്രതിരോധവുമായി ബി.ജെ.പി

    തിരുവനന്തപുരം: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും പൊലീസിന് മൊഴി നല്‍കി. കടുത്ത സാമ്പത്തിക ബാധ്യതയാണ് അനിലിന്റെ മേല്‍ വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തതിന് പിന്നാലെയാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. വിഷാദത്തിലായിരുന്നു അനിലെന്നും, ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ പോലീസിന് മൊഴി നല്‍കി. വലിയശാല ഫാം സൊസൈറ്റിയുടെ ഭാരവാഹിയായിരുന്ന അനിലിന് കോടികളുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ലഭ്യമായ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടായിരുന്ന ആറ് കോടി രൂപയുടെ ബാധ്യതയെക്കുറിച്ചും, 11 കോടി രൂപ വായ്പയെടുത്തത് തിരിച്ചുകിട്ടാനുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. താനും കുടുംബവും പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു. തന്നെ സഹായിച്ചവരും പാര്‍ട്ടിക്കാര്‍ക്കും പണം നല്‍കിയിട്ടും അവര്‍ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൗണ്‍സിലര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു.…

    Read More »
  • Breaking News

    ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി; പിന്നാലെ ടിടിഇയുടെ ഇന്‍സ്റ്റഗ്രാം റിക്വസ്റ്റ്; റിസര്‍വേഷന്‍ ചാര്‍ട്ടില്‍നിന്ന് വ്യക്തി വിവരങ്ങള്‍ എടുത്തു; യുവതിയുടെ കുറിപ്പ് വൈറല്‍

    ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ടിടിഇയുടെ ഇടപെടയിനെതിരേ യുവതി. വനിതാ റിസര്‍വേഷനുകളുളള കംപാര്‍ട്ട്മെന്റുകള്‍, സിസിടിവി നിരീക്ഷണം, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) നിരീക്ഷണം, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുടങ്ങി ഒട്ടനവധി സേവനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. അപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം ഒരു യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാത്രക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ചാണ് കുറിപ്പ്. ടിക്കറ്റ് പരിശോധന കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞ് താന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് യുവതി പറയുന്നത്. അതേ ഉദ്യോഗസ്ഥന്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരിക്കുന്നു. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥന് തന്റെ പേരും മറ്റു വിവരങ്ങളും ലഭിച്ചത്. യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഇങ്ങനെയും ഉപയോഗിക്കാനാകുമോ? എന്നാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ പലരും ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആകുലതകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. പരാതി നല്‍കണമെന്നും ടിക്കറ്റ്…

    Read More »
  • Breaking News

    15 കോടി സമ്മാനം, ലഭിക്കാന്‍ 11 ലക്ഷം കമ്മീഷന്‍! ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി, വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി

    പാലക്കാട്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ മാസം 13ന് അര്‍ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. പ്രേമയെ കാണാതായെന്ന പരാതിയില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പിനും കേസെടുത്തു. ഗുരുവായൂരില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. പ്രേമയില്‍ നിന്നു വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ എസ്. അനീഷ് അറിയിച്ചു.

    Read More »
  • Breaking News

    ആക്ഷൻ ത്രില്ലർ ചിത്രം “പൊങ്കാല” ഒക്ടോബർ മുപ്പത്തിയൊന്നിന് തിയേറ്ററുകളിലേക്ക്

    ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിന്നെ ത്തുന്നു. ഹാർബറിൻ്റെ |പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ മുഴുനീള ത്രില്ലർആക്ഷൻ, ജോണറിൽഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്. ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം . രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – രഞ്ജിൻ രാജ്. ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ്- കപിൽ കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
  • Breaking News

    ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, ആരോ കയറിയെന്ന് പരിസരവാസികള്‍; മതില്‍ ചാടിക്കടന്നെത്തിയ പോലീസ് കണ്ടത് പിടയ്ക്കുന്ന ശരീരം; ചേര്‍ത്തു പിടിച്ച് ആശുപത്രിയിലെത്തിച്ചു…

    കൊച്ചി: ആത്മഹത്യയുടെ വക്കില്‍നിന്ന് പോലീസിന്റെ നിര്‍ണായക ഇടപെടലില്‍ കുടുംബനാഥന്‍ ജീവിതത്തിലേക്ക്. കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് ഒരു ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. അയല്‍ക്കാരാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണുന്നുവെന്ന് പറഞ്ഞായിരുന്നു കോള്‍. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന ഒരാളെയാണ്. ഉടന്‍ തന്നെ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു. പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 112 ല്‍ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികള്‍ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു…

    Read More »
  • Breaking News

    ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയില്ല; പ്രിയങ്കയെ ഹോട്ടലില്‍ എത്തി കണ്ട് ജോസ് നെല്ലേടത്തിന്റെ കുടുംബം, ‘ഒപ്പ’മുണ്ടാകുമെന്ന് ഉറപ്പ്

    വയനാട്: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയെ കണ്ടു. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്. ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക, ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നിട്ടും, ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പ്രിയങ്ക എത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജോസിന്റെ കുടുംബം പ്രിയങ്കയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചത്. ജോസ് നെല്ലേടത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന കാര്യം ഇവര്‍ പ്രിയങ്കയെ അറിയിച്ചതായാണ് വിവരം. സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുല്‍പ്പള്ളിയിലെ പ്രാദേശിക നേതാവായ തങ്കച്ചനെ കള്ളക്കേസില്‍ ആരോപണവിധേയനാണ് ജോസ് നെല്ലേടം. വീടിന് അടുത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടില്‍…

    Read More »
  • Breaking News

    അര്‍ധ സെഞ്ചുറിക്കു പിന്നാലെ ബാക്ക് തോക്കാക്കി വെടിയുതിര്‍ത്ത് പാക്ക് താരം; ഫര്‍ഹാന്റെ നടപടിയില്‍ അമ്പരപ്പോടെ സഹതാരം; വിവാദം

    ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന്  പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റെ വിവാദ ആഘോഷം. ഇന്ത്യന്‍ ബോളര്‍മാരെ കൂസലില്ലാതെ നേരിട്ട ഫര്‍ഹാന്‍ പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അര്‍ധസെ‍ഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി ‘വെടിയുതിര്‍ത്താ’യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബ് അമ്പരപ്പോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. ട്വന്‍റി20യില്‍ ഫര്‍ഹാന്‍റെ നാലാം അര്‍ധ സെഞ്ചറിയാണിത്. 50 തികച്ചതിന് പിന്നാലെ ഫര്‍ഹാന് താളം നഷ്ടപ്പെട്ടു. ഒടുവില്‍ 15–ാം ഓവറില്‍ ശിവം ദുബെയ്ക്ക് വിക്കറ്റ് നല്‍കി ഫര്‍ഹാന്‍ മടങ്ങി. ഇന്നിങ്സിന്‍റെ തുടക്കത്തിലേ ഫര്‍ഹാന്‍റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പാണ്ഡ്യ എറിഞ്ഞ പന്ത് ഫര്‍ഹാന്‍റെ ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി തേഡ്മാനിലേക്ക് എത്തിയെങ്കിലും അഭിഷേകിന്‍റെ കൈപ്പിടിയില്‍ നിന്ന് വഴുതി. വീണുകിട്ടിയ ജീവനുമായാണ് ഫര്‍ഹാന്‍ പിന്നീട് അര്‍ധ സെഞ്ചറി തികച്ചത്. ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും …

    Read More »
Back to top button
error: