Month: September 2025

  • Breaking News

    ‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

    ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ…

    Read More »
  • Breaking News

    താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

    ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

    Read More »
  • Breaking News

    മഅദനി പ്രതിയായ കേസില്‍ നാലു മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി ; പതിനാറ് വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ താന്‍ ജയിലില്‍ ആണെന്ന് താജുദ്ദീന്‍

    ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ കേസില്‍ നാലു മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണക്കോടതിയോടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്്. കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന മഅദനി നിലവില്‍ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീം കോടതി നല്‍കിയ ജാമ്യവ്യവസ്ഥയില്‍ കേരളത്തില്‍ ചികിത്സയിലാണ്. കേസിലെ മറ്റൊരു പ്രതി താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പതിനാറ് വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ താന്‍ ജയിലില്‍ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച കോടതി അന്തിമവാദങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. 2008ല്‍ ബെംഗളൂരുവില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീന്‍.

    Read More »
  • Breaking News

    ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി ; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

    തൃശൂര്‍: ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദ രേഖ. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ശരത് നടത്തിയത്. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി…

    Read More »
  • Breaking News

    അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍ ; പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് 10 ന്യായ് വാഗ്ദാനങ്ങള്‍ ; ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യാസഖ്യത്തിന്റെ നീക്കം

    ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ന്യായ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍, എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പാസാക്കും. പിന്നോക്ക വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സ്വകാര്യ സ്‌കൂളുകളില്‍ നീക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ പകുതി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യും. തദ്ദേശസ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തും. യുപിഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് ഇത് നടപ്പികള്‍ക്കുന്നതെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. പാര്‍ലമെന്റില്‍, പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ ഞാന്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. രാജ്യമെമ്പാടും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്നതാണ് ആദ്യം, രണ്ടാമതായി, 50% സംവരണ മതില്‍ ഞങ്ങള്‍ തകര്‍ക്കണമെന്നുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”15 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ഞങ്ങള്‍ ബീഹാറിലെ വിവിധ ജില്ലകളില്‍ പോയി ഭരണഘടന…

    Read More »
  • Breaking News

    മയക്കുമരുന്നുശൃംഖല ഹരിത നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന് ; പണമിടപാട് നടത്തിയിരുന്നത് മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴി ; പിടിയിലായ യുവാക്കളെ ഇറക്കാനായി എത്തിയപ്പോള്‍ കുടുങ്ങി

    കൊല്ലം: കൊല്ലം ജില്ലാജയില്‍ പരിസരത്തുവെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ട ഹരിത കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയെ നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന്. കൊല്ല ത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇവരെ കൊല്ലം ജില്ലാ ജയില്‍ പരിസരത്തുവെച്ച് പ്രത്യേക സംഘം അറസ്റ്റുചെയ്യുകയായിരുന്നു. മങ്ങാട് സ്വദേശി യാണ് ഇവര്‍. മങ്ങാട് സ്വദേശിയായ ഇവര്‍ വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. രണ്ടു മാസം മുന്‍പാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖില്‍ ശശിധരന്‍ എന്നയാളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാന ത്തിലാ ണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കു ന്നതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. പിന്നാലെ കേസില്‍പ്പെട്ട പ്രതികളെ ഇറക്കാനാ യി കേരളത്തിലെത്തിയ ഹരിതയെ നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് അറസ്റ്റും ചെയ്തത്. വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. 2022 ല്‍ സമാനമായ കേസിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നു.…

    Read More »
  • Breaking News

    ‘വലിയൊരു കൂട്ടുകുടുംബത്തിന്റെ നായകനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്’; നടന്‍ മധുവിനെക്കുറിച്ച് എഴുതിയ ഗായകന്‍ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

    ഗായകന്‍ ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പാണ് കഴിഞ്ഞ ദിവസം ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്തായി മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്‍റെ…

    Read More »
  • Breaking News

    ശബ്ദരേഖാ വിവാദം: ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

    തൃശൂര്‍:  സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി സംസാരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.പി.ശരത് പ്രസാദിനെ തരംതാഴ്ത്തി. കൂറ്ററാല്‍ ബ്രാഞ്ചിലേക്കാണ് ശരത്പ്രസാദിനെ തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംഭവത്തില്‍ അച്ചടക്ക നടപടി വന്നേക്കും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായ ശരത് പ്രസാദിന്‍റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ ശബ്ദ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ വെട്ടിലായി. എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍, കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്ന് വി.പി.ശരത് പ്രസാദ് പറയുന്നതാണ് ഓഡിയോയിലുണ്ടായിരുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയാ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് ശരത് നേരിട്ട് സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖയാണ് പുറത്തുവന്നത്. അതേസമയം, സി.പി.എം നേതാക്കളായ എ.സി.മൊയ്തീനേയും എം.കെ.കണ്ണനേയും കരിവാരിത്തേയ്ക്കാനാണ് ശ്രമമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിവാദ ഓഡിയോയിലൂടെ പുറത്തുവന്നത് സി.പി.എമ്മിന്‍റെ അഴിമതിയുടെ ഒരറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറയുകയുണ്ടായി. dyfi-leader-vp-sharath-prasad-demoted-after-audio-leak

    Read More »
  • Breaking News

    ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ കൃത്രിമമഴയും പരീക്ഷിക്കാനൊരുങ്ങുന്നു ; തലസ്ഥാനത്ത് പരീക്ഷിക്കുന്ന ക്ലൗഡ് സീഡിംഗ് തീയതിയും സമയപരിധിയും വെളിപ്പെടുത്തി

    ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് അംഗീകൃത ഓപ്പറേഷന്‍ മാനുവലുകള്‍ക്ക് അനുസൃതമായി ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം നടത്താന്‍ അനുമതി. ഇതോടെ ഡല്‍ഹി ഇന്ത്യയിലെ ആദ്യത്തെ കൃത്രിമമഴയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയത് പദ്ധതിയാണിത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം 2025 ഒക്ടോബര്‍ 1-ന് ആരംഭിക്കും. കൂടാതെ, ഐഐടി കാണ്‍പൂരിനും അധികാരികള്‍ക്കും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്രിമ മഴ അല്ലെങ്കില്‍ ക്ലൗഡ് സീഡിംഗ് പ്രക്രിയ ഒക്ടോബര്‍ 10-ന് ആരംഭിച്ച് നവംബര്‍ 11-ന് അവസാനിക്കും. അതായത്, ഇത് ഏകദേശം രണ്ട് മാസത്തോളം ദില്ലിയില്‍ തുടരും. വിമാനവും ജീവനക്കാരും, എഞ്ചിനീയര്‍മാരും ഡിജിസിഎയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും, പൈലറ്റുമാര്‍ക്ക് നിലവിലെ പ്രൊഫഷണല്‍ ലൈസന്‍സും മെഡിക്കല്‍ ഫിറ്റ്‌നസ് കറന്‍സിയും ഉണ്ടായിരി ക്കണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു. ദില്ലിയില്‍, വായുവിലെ മലിനീകരണങ്ങളെ ഒഴിവാ ക്കുന്നതിനായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ…

    Read More »
  • Breaking News

    പ്രത്യേക പരിഗണനയും സംസ്ഥാന പദവിയും വേണം ; നേപ്പാളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ട പുതിയ തലമുറയുടെ പ്രതിഷേധത്തീ ലഡാക്കിലും, പ്രകടനക്കാര്‍ ബിജെപി ഓഫീസിനും തീയിട്ടു

    ലെ: നേപ്പാളില്‍ ആഴ്ചകള്‍ക്ക് മുമ്പ് കണ്ട ജെന്‍സീ പ്രതിഷേധം ലഡാക്കിലേക്ക്. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കള്‍ സിആര്‍പിഎഫ് വാഹനത്തിന് തീയിട്ടു. ചില യുവാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ലഡാക്കിലെ ജെന്‍സീ ഏറ്റെടുത്തതോടെയാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്ര സര്‍ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കള്‍ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു…

    Read More »
Back to top button
error: