Month: September 2025

  • Breaking News

    കുല്‍ഗാം ജില്ലക്കാരനായ 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരി ; പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായിച്ച ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

    ശ്രീനഗര്‍: ഇന്ത്യാ പാകിസ്താന്‍ ബന്ധം വഷളാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായി ച്ച ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാം ജില്ലക്കാരനായ 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരിയാണ് അറസ്റ്റിലായത്. ഈ പ്രദേശത്ത് നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഇയാള്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഇയാള്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായി കരുതപ്പെടുന്നു. ഓപ്പറേ ഷന്‍ മഹാദേവ് സമയത്ത് കണ്ടെടുത്ത ആയുധങ്ങളും മറ്റ് വസ്തുക്കളും വിശകലനം ചെയ്തതി നെ തുടര്‍ന്നാണ് കടാരിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ജൂലൈ 29-ന് ശ്രീനഗറിന് പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ആര്‍മി പാരാ കമാന്‍ഡോകള്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ സൂത്ര ധാരന്‍ സുലൈമാന്‍ എന്ന ആസിഫും ഈ സംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരായ ജിബ്രാനും ഹംസ അഫ്ഗാനിയും മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്ത വരാണ്. 2024 ഒക്ടോബറില്‍ നടന്ന സോനമാര്‍ഗ്…

    Read More »
  • Breaking News

    ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തി വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിക്കുന്നു; അണ്ടര്‍ 19 വിഭാഗത്തില്‍ 40 മാക്‌സിമം പറത്തിയ ലോകത്തിലെ ആദ്യ കളിക്കാരനായി

    ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി യൂത്ത് ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രം കൂടി കുറിച്ചു. 14 വയസ്സുകാരന്‍ അഞ്ച് സിക്‌സറുകള്‍ അടക്കം 68 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയപ്പോള്‍ തകര്‍ന്നത് പഴയ ഇന്ത്യന്‍ ഓപ്പണര്‍ ഉന്മുക്ത് ചന്ദി ന്റെ ഒരു പഴയ റെക്കോര്‍ഡ്. ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റനും 2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത് സൂര്യവംശി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാര നായി. അണ്ടര്‍ 19 വിഭാഗത്തില്‍ 40-ല്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ആദ്യ കളിക്കാരനും ഇയാ ളാണ്. 14 വയസ്സുകാരനായ സൂര്യവംശി വെറും 10 കളികളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഇതുവരെ യൂത്ത് ഏകദിന കരിയറില്‍ 540 റണ്‍സ് നേടിയ സൂര്യവംശിയുടെ ശരാശരി…

    Read More »
  • Breaking News

    അന്താരാഷ്ട്ര അംഗീകാരങ്ങൾ വാരിക്കൂട്ടിയ രാജേഷ് പികെയുടെ ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രെയ്ലർ പുറത്ത്

    കൊച്ചി: ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത ‘ബ്ലൂസ്’, ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഒരുക്കിയ അതിശയകരമായ…

    Read More »
  • Lead News

    “മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!”

    40 വർഷത്തിലേറെയായ ആത്മബന്ധം… ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം… മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി… അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല… അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം… വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം… വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത… പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം… അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം… പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു! സ്നേഹപൂർവ്വം സ്വന്തം ഗോകുലം ഗോപാലൻ.

    Read More »
  • Breaking News

    95-ാമത് സൗദി ദേശീയ ദിനത്തിൽ ഒഐസിസി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

    ജിദ്ദ: അനുദിനം പുരോഗതിയുടെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തിൽ ജിദ്ദയിലെ അൽറുവൈസിലുള്ള ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ച്‌ കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒഐസിസി സന്നദ്ധ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്ലാഘനീയമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി നിർവാഹക സമിതി അംഗവും സീനിയർ നേതാവുമായ സിടിപി ഇസ്മായിൽ വണ്ടൂർ പറഞ്ഞു. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പ്‌ ഏറ്റവും വലിയ മാതൃകാപരമായ…

    Read More »
  • Breaking News

    അമേരിക്കക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇന്ത്യാക്കാരെ തേടി ജര്‍മ്മനി ; ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തു

    ന്യൂഡല്‍ഹി: അമേരിക്ക കുടിയേറ്റം നിയന്ത്രിക്കാന്‍ എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയര്‍ത്തി ഇന്ത്യാക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജര്‍മ്മനി ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയാണ് ജര്‍മ്മനി. ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ ആഹ്വാനം ചെയ്തു. ‘എല്ലാ അതിവിദഗ്ദ്ധരായ ഇന്ത്യക്കാരോടുമുള്ള എന്റെ ആഹ്വാനമാണിത്. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളുമുള്ള രാജ്യമാണ് ജര്‍മ്മനി,’ ചൊവ്വാഴ്ച എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അക്കര്‍മാന്‍ കുറിച്ചു. പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍, ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അമേരിക്കയുടെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, ജര്‍മ്മന്‍ അംബാസഡര്‍ തന്റെ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളെ ജര്‍മ്മന്‍ കാറുകളുമായി താരതമ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വാഹനങ്ങളിലൊന്നാണ് ജര്‍മ്മന്‍…

    Read More »
  • Breaking News

    ‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ ; ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി തന്റെ ഇരകള്‍ക്ക് അയച്ച സന്ദേശം

    ന്യൂഡല്‍ഹി: ‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ – ഡല്‍ഹിയിലെ പോഷ് വസന്ത് കുഞ്ചിലുള്ള ഒരു സ്വകാര്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ഡയറക്ടര്‍’ ആയ ‘സ്വാമി ചൈതന്യാനന്ദ സരസ്വതി’ തന്റെ സംരക്ഷണയിലുള്ള യുവതികള്‍ക്കയച്ച അശ്ലീല സന്ദേശങ്ങളില്‍ ഒന്നാണിത്. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 50 യുവതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ അശ്ലീല സന്ദേശങ്ങളും നിര്‍ബന്ധിച്ചുള്ള ശാരീരിക ബന്ധവും ഉള്‍പ്പെടുന്നു. ഒരു സന്ദേശത്തില്‍ ‘സ്വാമി ചൈതന്യാനന്ദ’ ഒരു യുവതിയെ പണം വാഗ്ദാനം ചെയ്ത് വശീകരിക്കുന്നുണ്ട്. മറ്റൊരാളെ മോശം മാര്‍ക്ക് നല്‍കാമെന്ന് ഭീഷണിപ്പെടുത്തുന്നു; ‘… നിങ്ങള്‍ എന്നെ അനുസരിച്ചില്ലെങ്കില്‍, ഞാന്‍ നിങ്ങളെ തോല്‍പ്പിക്കും…’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. ഇതുവരെയുള്ള അന്വേഷണത്തെയും കണ്ടെടുത്ത സന്ദേശങ്ങളെയും അടിസ്ഥാനമാക്കി, ഒഡീഷയില്‍ ജനിച്ച പാര്‍ത്ഥസാരഥി എന്ന ‘സ്വാമി ചൈതന്യാനന്ദ’ കഴിഞ്ഞ 16…

    Read More »
  • Breaking News

    2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് ; എംബിബിഎസ് പ്രവേശന ദിവസം 19 കാരന്‍ ആത്മഹത്യ ചെയ്തു ; ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്

    പൂനെ: 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കും ഒബിസി വിഭാഗത്തില്‍ 1475 അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് പ്രവേശന ദിവസം തന്നെ ആത്മഹത്യ ചെയ്തു. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് പറഞ്ഞു കൊണ്ട് മെഡിക്കല്‍ പഠനത്തിന്റെ ആദ്യ ദിവസം മരണത്തിന് കീഴടങ്ങിയത് അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന 19 കാരനാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് അനുരാഗ്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. സിന്ധേവാഹി താലൂക്കിലെ നവാര്‍ഗാവില്‍ താമസിക്കുന്ന അനുരാഗ് കുടുംബത്തോടൊപ്പം താമസിക്കുന്ന അനുരാഗ് വലിയ വിജയത്തെ തുടര്‍ന്ന് എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനായി ഗോരഖ്പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലേക്ക്് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു വീട്ടില്‍ ആത്മഹത്യ ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ അനുരാഗിനെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് എഴുതിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല,…

    Read More »
  • Breaking News

    സ്വന്തം മനുഷ്യരെ ബോംബിട്ട് കൊല്ലുന്നതിന് പകരം ചാകുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ നോക്കൂ ; ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ആക്രമണത്തില്‍ പാകിസ്താനെ പരിഹസിച്ച് യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ

    ന്യൂഡല്‍ഹി: സ്വന്തം പ്രദേശത്ത് തന്നെ ബോംബിട്ട് സ്വന്തം ആളുകളെ കൊലപ്പെടുത്തുന്നതിന് പകരം അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്താന് ഉപദേശം നല്‍കി യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ വ്യോമസേന സ്വന്തം ജനങ്ങളെ ബോംബിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ശാസന. യുഎന്‍എച്ച്ആര്‍സി സെഷന്റെ അജണ്ട ഇനം 4 വേളയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പാകിസ്താനെ കൊട്ടിയത്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്നതിന് പകരം സ്വന്തം സമ്പദ്വ്യവസ്ഥയെ രക്ഷിക്കുന്നതിലാണ് പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇന്ത്യ പറഞ്ഞു. ‘അടിസ്ഥാനരഹിതവും പ്രകോപനപരവുമായ’ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്താരാഷ്ട്ര ഫോറത്തെ ദുരുപയോഗം ചെയ്യുകയാണ് ഇന്ത്യയെന്നായിരുന്നു പാകിസ്താന്റെ മറുപടി. ”ഞങ്ങടെ പ്രദേശങ്ങള്‍ മോഹിക്കുന്നതിനുപകരം, അവര്‍ നിയമവിരുദ്ധമായ അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യന്‍ പ്രദേശം ഒഴിപ്പിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഒരു സമ്പദ്വ്യവസ്ഥ, സൈനിക ആധിപത്യത്താല്‍ സ്തംഭിച്ച ഒരു രാഷ്ട്രീയം, പീഡനത്താല്‍ കറ പുരണ്ട മനുഷ്യാവകാശ രേഖ എന്നിവയെ രക്ഷിക്കുന്നതില്‍…

    Read More »
  • Breaking News

    ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലും പരിശോധന; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു; പ്രമുഖര്‍ വണ്ടികള്‍ വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കാന്‍?

    കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലപ്പുറം തിരൂര്‍ സ്വദേശികളില്‍ നിന്നാണ് ഇവര്‍ വാഹനം വാങ്ങിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ എത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍…

    Read More »
Back to top button
error: