Breaking NewsCrimeKeralaLead NewsNEWS

മയക്കുമരുന്നുശൃംഖല ഹരിത നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന് ; പണമിടപാട് നടത്തിയിരുന്നത് മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴി ; പിടിയിലായ യുവാക്കളെ ഇറക്കാനായി എത്തിയപ്പോള്‍ കുടുങ്ങി

കൊല്ലം: കൊല്ലം ജില്ലാജയില്‍ പരിസരത്തുവെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ട ഹരിത കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയെ നിയന്ത്രിച്ചിരുന്നത് ഒമാനിലിരുന്ന്. കൊല്ല ത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇവരെ കൊല്ലം ജില്ലാ ജയില്‍ പരിസരത്തുവെച്ച് പ്രത്യേക സംഘം അറസ്റ്റുചെയ്യുകയായിരുന്നു. മങ്ങാട് സ്വദേശി യാണ് ഇവര്‍.

മങ്ങാട് സ്വദേശിയായ ഇവര്‍ വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. രണ്ടു മാസം മുന്‍പാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖില്‍ ശശിധരന്‍ എന്നയാളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാന ത്തിലാ ണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്.

Signature-ad

ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കു ന്നതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. പിന്നാലെ കേസില്‍പ്പെട്ട പ്രതികളെ ഇറക്കാനാ യി കേരളത്തിലെത്തിയ ഹരിതയെ നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് അറസ്റ്റും ചെയ്തത്. വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്.

2022 ല്‍ സമാനമായ കേസിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം , ബാംഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഹരിതയുടെ മുത്ത ശ്ശി യുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. കേസില്‍ അഖില്‍, അവിനാശ്, ശരത് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

 

Back to top button
error: