NEWS

എഴുന്നൂറോളം സിനിമകൾ, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങൾ, 8 സംസ്ഥാന പുരസ്കാരങ്ങൾ, ഞങ്ങളുടെ സൂപ്പർ താരം ഉർവശിക്ക് കയ്യടികളോടെ വരവേൽപ്… ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: 1979 മുതൽ 2025 വരെ എഴുന്നൂറോളം സിനിമകൾ, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും, ഞങ്ങളുടെ സൂപ്പർ താരം ഉർവ്വശി… കയ്യടികളോടെ ഉർവ്വശിക്ക് ‘ആശ’ സെറ്റിൽ ലഭിക്കുന്ന വരവേൽപ്പോടെ ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയേയും കാണാം.

മലയാളത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്.

Signature-ad

പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിൻറേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറ പ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: