Breaking NewsIndiaLead Newspolitics

പേരില്‍ ഗുരുതരമായ അനേകം കുറ്റങ്ങള്‍…വിദേശത്ത്് നിന്നും ഫണ്ട് സ്വീകരിക്കുന്നു; ലഡാക്കിലെ ജെന്‍സീയെ കലാപത്തിന് പ്രേരിപ്പിച്ചു; സോനം വാങ്ചുക്കിനെ ഒടുവില്‍ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ജെന്‍സീ കലാപത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ലഡാക്കിന്റെ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള സമരം ചെയ്തതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്.

വാങ്ചുക്കിന്റെ ‘സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക്’ (SECMOL) എന്ന സന്നദ്ധ സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ഔദ്യോഗികമായ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നെന്ന ആരോപണം നേരത്തേ സോനം നിഷേധിച്ചിരുന്നു. തന്റെ സന്നദ്ധ സംഘടന വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നും, എന്നാല്‍ യുഎന്‍, സ്വിസ്, ഇറ്റാലിയന്‍ സംഘടനകളുമായി ബിസിനസ് ഇടപാടുകള്‍ നടത്തുകയും എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Signature-ad

2018-ല്‍ രാമോണ്‍ മാഗ്സെസെ അവാര്‍ഡ് നേടിയ ഈ മലയോര മേഖലയിലെ പ്രവര്‍ത്തകന്‍ രണ്ട് ദിവസം മുന്‍പ് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരും കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടവും ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. സോനം വാങ്ചുക്കിന്റെ സാമ്പത്തീക ഇടപാടുകള്‍ ഇ.ഡി.യും അന്വേഷിക്കുന്നുണ്ട്. നേരത്തേ ലഡാക്കിന് സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം ലഡാക്കില്‍ നടന്നിരുന്നു. ഈ അക്രമങ്ങളില്‍ നാല് പേര്‍ മരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജനക്കൂട്ടം പട്ടാളത്തിന്റെ വാഹനത്തിന് തീയിടുകയും ബിജെപി ഓഫീസിന് നേരെ അതിക്രമം നടത്തുകയും ചെയ്തിരുന്നു. 2019-ല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള ആവശ്യത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് പിന്നില്‍ വിദേശ ശക്തികളുടേയും വിഘടനവാദികളുടെയും ഇടപെടലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നത്.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കീഴിലുള്ള ഒരു രാഷ്ട്രീയ ശൂന്യതയെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ അസംതൃപ്തി വളര്‍ന്നുവന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സോനം വാങ്ചുക്ക് പല തവണ ഉപവാസസമരം നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അപെക്‌സ് ബോഡി ലേ (ABL), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (KDA) എന്നിവയുമായി സര്‍ക്കാര്‍ സജീവമായി ചര്‍ച്ച നടത്തുകയാണെന്ന് അറിഞ്ഞിട്ടും വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അറസ്റ്റ് ദൗര്‍ഭാഗ്യകരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിശേഷിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: