Month: August 2025

  • Breaking News

    ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്; ടിബറ്റന്‍ ബുദ്ധമതത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശം; ദലൈലാമയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രസംഗം

    ബെയ്ജിങ്: ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനീസ് സ്വയംഭരണ പ്രദേശമായി ടിബറ്റ് മാറിയതിന്റെ 60-ാം വാര്‍ഷികത്തിലായിരുന്നു ഷിയുടെ സന്ദര്‍ശനം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ സ്വീകരിക്കാനെത്തിയ 20,000 ജനങ്ങളെ അഭിസംബോധന ചെയ്ത ഷി ടിബറ്റന്‍ ബുദ്ധമതം മാറേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവ് ദലൈലാമയെക്കുറിച്ച് പ്രസംഗത്തില്‍ എവിടെയും ചൈനീസ് പ്രസിഡന്റ് പരാമര്‍ശിച്ചിരുന്നില്ല. ചൈനീസ് പ്രസിഡന്റായ ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഷി ടിബറ്റില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. 2021 ലായിരുന്നു ഷി ചിന്‍പിങ്ങിന്റെ ആദ്യ ടിബറ്റന്‍ സന്ദര്‍ശനം. ടിബറ്റിന്റെ വികസനം ഉറപ്പാക്കാനും വികസനം സാധ്യമാക്കുവാനും രാഷ്ട്രീയ, സാമൂഹിക സ്ഥിരതയും വംശീയ ഐക്യം നിലനിര്‍ത്തുകയുമാണ് ആവശ്യമെന്ന് ഷി പറഞ്ഞു. ടിബറ്റില്‍ ചൈനീസ് സര്‍ക്കാര്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനത്തിന് എത്തിയത്.

    Read More »
  • Breaking News

    ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെ- റിപ്പോർട്ട്

    കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ്, എല്ലാവർക്കും താങ്ങാനാവുന്ന പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെയെന്ന് റിപ്പോർട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎൻപി പാരിബ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകൾ വിലയിരുത്തിയാണ് ബിഎൻപി പാരിബ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരേ പ്രൈസ് പെയ്ന്റിൽ ഏറ്റവും ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ ജിയോയാണ് നൽകുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും 28 ദിവസ പ്ലാനിന്റെ ചാർജ് 299 രൂപയാണ്. എന്നാൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാനിൽ ഏറ്റവും കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത് ജിയോയാണ്. മുമ്പുണ്ടായിരുന്ന വാർഷിക പ്ലാനുകളിലും ഈ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. 3599 രൂപയുടെ വാർഷിക പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ എയർടെലും വോഡഫോൺ ഐഡിയയും നൽകുന്നത് പ്രതിദിനം 2 ജിബി ഡാറ്റയാണ്. അതുപോലെ കൂടുതൽ ഡാറ്റ…

    Read More »
  • Breaking News

    യുഎസില്‍ നിന്നും കാണാതായ യുവതി ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം ‘സ്‌കോട്ടിഷ്’ വനാന്തരത്തില്‍

    എഡിന്‍ബര്‍ഗ്: യുഎസില്‍ നിന്നും കാണാതായ ടെക്‌സസ് യുവതിയെ സ്‌കോട്ട്‌ലാന്‍ഡിലെ വനാന്തരത്തില്‍ ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം കണ്ടെത്തി. ‘കുബാല കിംഗ്ഡം’ എന്നറിയപ്പെടുന്ന ഈ സംഘം എഡിന്‍ബര്‍ഗില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ തെക്ക് ജെഡ്ബര്‍ഗിനടുത്തുള്ള വനപ്രദേശങ്ങളില്‍ ഒരു ക്യാമ്പ് നിര്‍മിച്ചിട്ടുണ്ട്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈലാന്‍ഡ്‌സിലെ തങ്ങളുടെ പൂര്‍വികരില്‍ നിന്ന് മോഷ്ടിച്ച ഭൂമി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജെഡ്ബര്‍ഗിലെ വനത്തില്‍ തങ്ങള്‍ താമസമാക്കിയതെന്ന് സ്വയംപ്രഖ്യാപിത ഗോത്രം പറയുന്നതായി യുകെ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ എസ്ഡബ്ല്യുഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌സസില്‍ നിന്നുള്ള കൗറ ടെയ്ലറിനെയാണ് കാണാതായത്. ആഫ്രിക്കന്‍ ഗോത്രത്തിനുള്ളില്‍ ഇവരെ ദാസി എന്നര്‍ഥം വരുന്ന ‘അസ്‌നത്ത്’, അല്ലെങ്കില്‍ ‘ലേഡി സഫി’ എന്നാണ് വിളിക്കുന്നത്. ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തില്‍, തന്നെ കാണാതായിട്ടില്ലെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ‘എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു മുതിര്‍ന്ന ആളാണ്, നിസ്സഹായായ കുട്ടിയല്ല.’ അവര്‍ യുകെ അധികൃതരോട് വ്യക്തമാക്കി. എപ്പോഴാണ് എവിടെ വച്ചാണ് ടെയ്‌ലറിനെ കാണാതായതെന്നോ കുടുംബത്തിന് ഇതേക്കുറിച്ചോ…

    Read More »
  • Breaking News

    ‘യുവനടി അടുത്ത സുഹൃത്ത്, എന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല; ചാറ്റിന്റെ ബാക്കി ഭാഗം എന്തുകൊണ്ട് പുറത്തുവിടുന്നില്ല’

    പത്തനംതിട്ട: രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവുമായി എഐസിസി നേതാക്കളുമായി സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. അവര്‍ തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവയ്ക്കുന്നുവെന്ന് അറയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ പേരില്‍ പുറത്തുവന്ന ഓഡിയോ സംഭാഷണവും രാഹുല്‍ തള്ളി. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കിയാല്‍ താന്‍ അതിനു മറുപടി പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ”ഈ സമയത്ത് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. സിപിഎമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. ചര്‍ച്ചകളെ വ്യതിചലിപ്പിക്കുകയാണ്. ഞാന്‍ രാജ്യം വിട്ടു പോയിട്ടില്ല. ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയാണ്. സിപിഎം വിചരിച്ചാല്‍ എളുപ്പത്തില്‍ പരാതി…

    Read More »
  • Breaking News

    കോട്ടയം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    കോട്ടയം: നഗരത്തില്‍ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ജെ. വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് കടിയേറ്റിരുന്നു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയുള്ള സമയത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ചത്. പിടികൂടി എബിസി സെന്ററിലേക്ക് മാറ്റിയ നായ പിന്നീട് ചത്തിരുന്നു.

    Read More »
  • Breaking News

    ഹൂ കെയേഴ്‌സ്? ആദ്യം വീണത് ചാക്കോ; മന്ത്രിമാര്‍ മുതല്‍… കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച പീഡന വിവാദങ്ങള്‍

    കേരള രാഷ്ട്രീയത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സദാചാര, പീഡന ആരോപണങ്ങളില്‍ വിധേയരായ രാഷ്ട്രീയ നേതാക്കളുടെ എണ്ണം കുറവല്ല. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ നിരവധി ആരോപണങ്ങള്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കുറച്ചു നാളുകളായി കേരളത്തിലെ ഒരു യുവ എം എല്‍ എയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ വ്യക്തതയില്ലാതെ ഉയര്‍ന്നിരുന്നു. ആരും ഇക്കാര്യത്തില്‍ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സൂചനകളുടെ അടിസ്ഥാനത്തില്‍ ഹൂ കെയേഴ്‌സ് എന്ന മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനോട് പ്രതികരിച്ചു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞു, മാധ്യമ പ്രവര്‍ത്തകയായിരുന്ന നടി ഹൂ കെയേഴ്‌സ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് തന്നോട് യുവനേതാവ് സ്വീകരിച്ച മോശം സമീപനത്തെ കുറിച്ച് ആദ്യം സോഷ്യല്‍ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും വെളിപ്പെടുത്തി. അതിന് ശേഷം പ്രവാസി മലയാളിയും സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍മാങ്കൂട്ടത്തിന്റെ പേര് വെളിപ്പെടുത്തി മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണം ഉന്നയിച്ചു. കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആരോപണം ഉയര്‍ന്നത്,…

    Read More »
  • Breaking News

    ‘ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ രാജി ആവശ്യപ്പെട്ടിട്ടല്ല, ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍’; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

    തിരുവനന്തപുരം: ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായും ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • Breaking News

    ഐശ്വര്യയുടെ നായകനാവാന്‍ പലരും വിസമ്മതിച്ചത് ഈ കാരണം കൊണ്ട്, പക്ഷെ മമ്മൂട്ടി അത് കാര്യമാക്കിയില്ല

    കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന 2000ല്‍ പുറത്തിറങ്ങിയ രാജീവ് മേനോന്‍ സംവിധാനം ചെയ്ത റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ, തമിഴ് സിനിമയിലെ മോഡേണ്‍ ക്ലാസ്സിക്കുകളില്‍ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാര്‍, അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ, ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒപ്പം, എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ഗാനങ്ങളും, ഇന്നും ഏറെ പ്രശസ്തമാണ്. അടുത്തിടെ, സംവിധായകന്‍ രാജീവ് മേനോന്‍, ക്ലാസിക് ചിത്രത്തിന്റെ കാസ്റ്റിംഗ് കഥകള്‍ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഏറ്റവും ബുദ്ധിമുട്ടിയത് മമ്മൂട്ടി അവതരിപ്പിച്ച മേജര്‍ ബാല എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിനാണ് എന്നാണ് സീനിയര്‍ ഛായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ പറഞ്ഞത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗ് നടക്കുമ്പോള്‍, ബാല ആയി അഭിനയിക്കാന്‍ പല പ്രമുഖ താരങ്ങളെയും താന്‍ സമീപിച്ചിരുന്നുവെന്നും രാജീവ് മേനോന്‍ വെളിപ്പെടുത്തി. ഏറ്റവും അവസാനമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്. ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയെ മാറി നിന്ന് സ്‌നേഹിക്കുന്ന…

    Read More »
  • Breaking News

    ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോയായെത്തുന്ന ‘പൊങ്കാല’ ടീസർ പുറത്ത്

    കൊച്ചി: ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോയായി അവതരിപ്പിക്കുന്ന ചിത്രംപൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു.എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, (പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ,, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ- ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി ക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ . കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ…

    Read More »
  • Breaking News

    ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ മുന്‍സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

    ബെംഗളൂരു: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് മുന്‍ സഹപ്രവര്‍ത്തകയായ യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് രവി അറസ്റ്റിലായത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശ്വേത, മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യര്‍ഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോള്‍ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍…

    Read More »
Back to top button
error: