Month: August 2025

  • Breaking News

    മദ്യമെടുത്ത് കുടിച്ചതിന് ക്രൂരത; ആദിവാസിയെ 6 ദിവസം മുറിയിലടച്ചിട്ട് മര്‍ദിച്ചു, ഭക്ഷണം ഒരു നേരം

    പാലക്കാട്: മുതലമടയിലെ റിസോര്‍ട്ടില്‍ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ചിട്ടു മര്‍ദിച്ചു. ഇടുക്കപ്പാറ ഊര്‍ക്കുളം കാട്ടിലെ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മര്‍ദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയില്‍ വച്ച് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നല്‍കിയിരുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ റിസോര്‍ട്ട് ഉടമ വെള്ളയനെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ അടച്ചിടുകയായിരുന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരു പണിക്കാരന്‍ പ്രദേശത്തെ ദളിത് നേതാവായ ശിവരാജനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശിവരാജന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. ഇവര്‍ ഒരു സംഘം സ്ത്രീകളുമായി റിസോര്‍ട്ടിലെത്തി. യുവാവിനെ തിരഞ്ഞെത്തിയ സംഘത്തെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയതായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത് വകവെയ്ക്കാതെ ഇവര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്.…

    Read More »
  • Breaking News

    വേടന്‍ പാഠമാണ്! റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാലയും; പീഡന പരാതിയില്‍ ഒളിച്ചുകളി തുടരുന്നു

    തിരുവനന്തപുരം: റാപ്പര്‍ വേടന്റെ സംഗീതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഇംഗ്ലീഷ് ബിരുദ കോഴ്സില്‍ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുളളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തില്‍ പറയുന്നത്. നാല് വര്‍ഷ ബിരുദ കോഴ്സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്റ് കള്‍ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഡികോഡിംഗ് ദ് റൈസ് ഒഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്. വേറിട്ട സംഗീതത്തിലൂടെ മലയാള റാപ്പ് രംഗത്ത് ശാക്തീകരണത്തിന്റെ പ്രതീകമായി വേടന്‍ മാറിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. കാലിക്കറ്റ് സര്‍വകലാശാല…

    Read More »
  • Breaking News

    മാങ്കൂട്ടത്തിലിനെതിരേ തിടുക്കത്തില്‍ കേസെടുക്കില്ല; ശബ്ദ സന്ദേശത്തിലെ പെണ്‍കുട്ടി പരാതിയുമായി വന്നാല്‍ കേസെടുക്കും

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതിയില്‍ തിടുക്കത്തില്‍ കേസ് എടുക്കണ്ടെന്ന് പൊലീസ് തീരുമാനം. പരാതിക്കാരന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയാല്‍ മാത്രം കേസെടുത്താല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ പെണ്‍കുട്ടി പരാതിയുമായി വന്നാല്‍ കേസെടുക്കും. അതേസമയം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതി ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് അടക്കം എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് കോണ്‍ഗ്രസ് തീരുമാനം. മാത്രമല്ല സംഘടനാ പരമായി കോണ്‍ഗ്രസ് നടപടി എടുത്തു എന്നതും മറുവാദങ്ങള്‍ക്കുള്ള മറുപടിയാകും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്…

    Read More »
  • NEWS

    ‘ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്’; ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്റെ ലക്ഷ്യമാണ് മറക്കുന്നതെന്ന് ഹൈക്കോടതി

    കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണ് മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്ത് സൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാ പിതാവ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍…

    Read More »
  • Breaking News

    ഏതു ചീഞ്ഞുനാറിയ കഥയ്ക്കൊപ്പവും ചേര്‍ത്തു അപഹസിക്കാനുള്ളതല്ല എന്റെ ജീവിതം; അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി ടി സിദ്ദിഖിന്റെ ഭാര്യ

    കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സാമുഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണമെന്ന് ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുനീസയും മകനും ഇരിക്കുന്ന ഫോട്ടോ അധിക്ഷേപ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാണ് പരാതി. ഫോട്ടോയുള്‍പ്പെടെ പങ്കുവച്ച ശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഷറഫുന്നീസ പരാതി നല്‍കിയത്. ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും തന്നെയും തന്റെ കുടുംബത്തെയും വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഷറഫുന്നീസ ഉന്നയിക്കുന്നു. വ്യാഴാഴ്ച ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഷറഫുന്നീസയുടെ പ്രതികരണം. ”ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്തു നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്” എന്നും ഷറഫുന്നീസ പറയുന്നു. പോസ്റ്റ്…

    Read More »
  • Breaking News

    റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുകള്‍ തൂക്കിനോക്കും: സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍; അധിക ഭാരത്തിന് കൂടുതല്‍ ചാര്‍ജ്; കേരളത്തില്‍ ഏഴ് സ്റ്റേഷനുകളില്‍ നിയന്ത്രണം

    ന്യൂഡല്‍ഹി: വിമാന യാത്രയിലെ പോലെ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ അധിക ലഗേജുമായി വരുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണം വരിക. ഇത്തരത്തില്‍ രാജ്യത്ത് 100 സ്റ്റേഷനുകളുണ്ട്. യാത്രക്കാര്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷീനുകള്‍ വഴി അവരുടെ ലഗേജ് കൈമാറണം. അനുവദനീയമായ പരിധിക്കപ്പുറം ബാഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. കേരളത്തില്‍ ഏഴ് സ്റ്റേഷനുകളിലാണ് നിയന്ത്രണം വരിക. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, കൊല്ലം, എറണാകുളം ടൗണ്‍, വര്‍ക്കല എന്നി സ്റ്റേഷനുകളിലാണ് ലഗേജ് തൂക്കിനോക്കുന്നതിനും മറ്റും സംവിധാനം വരാന്‍ പോകുന്നത്. സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന ബാഗേജ് നിയന്ത്രണങ്ങള്‍ റെയില്‍വേ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50…

    Read More »
  • Breaking News

    തര്‍ക്കിച്ചിട്ടെന്തിനാടാ… വാഹനം മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ ഏറ്റുമുട്ടി നടന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും; കസ്റ്റഡിയില്‍ എടുത്തു, പിന്നീട് വിട്ടയച്ചു

    തിരുവനന്തപുരം: നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനിലായിരുന്നു സംഭവം. ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന്‍ മാധവ് സുരേഷ്. ഇവിടെവെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണ ഓടിച്ച വാഹനവുമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. വാഹനം കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോള്‍, അവിടെ തന്നെ നിര്‍ത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കെപിസിസി അംഗമാണ് വിനോദ് കൃഷ്ണ. തര്‍ക്കത്തെ തുടര്‍ന്ന് ആളുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. 15 മിനിറ്റോളം ഇരുവരും വാക്കുതര്‍ക്കത്തില്‍ എര്‍പ്പെട്ടു. വിനോദ് കൃഷ്ണ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി വിനോദ് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് മാധവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിനോദിനോടും പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനയില്‍ മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തി കേസെടുക്കാതെ…

    Read More »
  • Breaking News

    യുദ്ധഭൂമിയായി സിഎംഎസ് കോളജ്; 37 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ കെഎസ്യുവിന്, 15ല്‍ 14 സീറ്റും നേടി

    കോട്ടയം: സിഎംഎസ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വന്‍ വിജയം. 15 ല്‍ 14 സീറ്റും നേടിയാണ് കെഎസ്യു വിജയിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കെഎസ്യു യൂണിയന്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച കോളജില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യര്‍ഥന പ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കെഎസ്യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ യൂണിയന്‍ ഇലക്ഷന്‍ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പൊലീസിന്റെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് രംഗം ശാന്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകള്‍ കൂടി എത്തിയതോടെ കൂടുതല്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് നേരിട്ട് എത്തി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതി

    കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് അടക്കം എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് കോണ്‍ഗ്രസ് തീരുമാനം. മാത്രമല്ല സംഘടനാ പരമായി കോണ്‍ഗ്രസ് നടപടി എടുത്തു എന്നതും മറുവാദങ്ങള്‍ക്കുള്ള മറുപടിയാകും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. നടി റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വൈകുന്നേരം രാഹുലിന്റെ പേരുപറയാതെ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യാഴാഴ്ച രാവിലെ എഴുത്തുകാരി ഹണി ഭാസ്‌കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു സ്ത്രീയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • Breaking News

    ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി ഈ മാസം പ്രാബല്യത്തില്‍ വരും; ചട്ടം ഇടുക്കിക്ക് മാത്രമല്ല, മറ്റ് ജില്ലകള്‍ക്കാകെ ഗുണം ചെയ്യുമെന്ന് മന്ത്രി

    തിരുവനന്തപുരം: ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഭൂപതിവ് ചട്ടം ഇടുക്കിക്കു മാത്രമല്ല, മറ്റു ജില്ലകള്‍ക്കാകെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ ‘വിഷന്‍ ആന്റ് മിഷന്‍ 2021-26’ ന്റെ അഞ്ചാമത് യോഗത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. 2023 സെപ്റ്റംബര്‍ 14ന് നിയമസഭ ഏകകണ്ഠമായാണ് ഭൂനിയമ ഭേദഗതി ബില്‍ പാസാക്കിയത്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുവാന്‍ ആറ് മാസത്തെ താമസമുണ്ടായി. ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കാതെ തന്നെ ചട്ടം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

    Read More »
Back to top button
error: