Breaking NewsKeralaLead NewsNEWS
കോട്ടയം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: നഗരത്തില്‍ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ജെ. വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് കടിയേറ്റിരുന്നു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയുള്ള സമയത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ചത്. പിടികൂടി എബിസി സെന്ററിലേക്ക് മാറ്റിയ നായ പിന്നീട് ചത്തിരുന്നു.






