Month: August 2025
-
Breaking News
അഭിലാഷ് ആർ നായർ- സിജു വിൽസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മെഡിക്കൽ ക്രൈം തില്ലർ ‘ഡോസ്’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് റാന്നി വടശ്ശേരിക്കര ശ്രീ അയ്യപ്പമെഡിക്കൽ കോളജിൽ ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ലതാ മോഹൻ ഭദ്രദീപം തെളിയിച്ചു. നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാം ‘പ്രൊഡ്യൂസർആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആൻ്റാഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദൂരെ എന്ന മ്യൂസിക്ക് ആൽബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈ മുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; കടുത്ത നടപടി എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്ത്
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതി വാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് നടപടികള്‍ കടുപ്പിച്ചത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ്…
Read More » -
Breaking News
വെൺമതി ഇനി അരികിൽ നീ മതി… ‘ഹൃദയപൂർവ്വം’ വീഡിയോ ഗാനം പുറത്ത്, ചിത്രം 28ന് തിയറ്ററുകളിൽ
കൊച്ചി: ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട സിദ്ദി ശീറാം പാടിയ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്. അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ. വളരെ പ്ലസൻ്റ്…
Read More » -
Breaking News
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല, യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണം; ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം
തിരുവനന്തപുരം: യുവ നടിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചേക്കുമെന്ന് വിവരം. രാജി വയ്ക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങള്‍ വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് രാഹുലിനോട് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കമാന്റിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്‌ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്. അഭിമുഖത്തിലായിരുന്നു യുവനടി യുവനേതാവില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ചര്‍ച്ച നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നായിരുന്നു ചര്‍ച്ചയിലെ…
Read More » -
Breaking News
‘സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്ത് ചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്’; രാഹുലിനെതിരെ മുഖം നോക്കാതെ നടപടിയെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരായാലും നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ താന്‍ തന്നെ മുന്‍കൈയെടുക്കും. ഇന്നലെയാണ് ആരോപണം ഉയര്‍ന്നത്. ഇതിന് മുന്‍പ് വരെ തനിക്കും പാര്‍ട്ടിക്കും രേഖാമൂലമുള്ള പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. മെസേജ് തെറ്റായി അയച്ചു എന്ന് ഒരു പെണ്‍കുട്ടി വന്നു പറഞ്ഞാല്‍ പിതാവ് എന്തു ചെയ്യും?. അത് താന്‍ ചെയ്തിട്ടുണ്ട്. വി.ഡി സതീശന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ഗൗരവമായി പരിശോധിക്കും. നടപടി സ്വീകരിക്കും.…
Read More » -
Breaking News
കാറുകളില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന; പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു; പിടികൂടിയത് മുഴുവന്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം
കുവൈത്ത് സിറ്റി: വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ച് രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാറുകളില്‍ നിറയെ മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസ് വാഹനം കണ്ടതോടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇവരെ ഉടന്‍ പിടികൂടുമെന്ന് കുവൈത്ത് പൊലീസ് വ്യക്തമാക്കി. കുവൈത്തിലെ ജിലീബ് അല്‍-ഷുയൂഖ് എന്ന പ്രദേശത്താണ് ആദ്യത്തെ സംഭവം നടന്നത്. അവിടെയുള്ള സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിശോധന നടത്താനായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പൊലീസ് വാഹനം കണ്ടതോടെ കാറിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപെടുക ആയിരുന്നു. ഇയാളുടെ വാഹനത്തിനുള്ളില്‍ 109 കുപ്പി വിദേശ മദ്യം കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.…
Read More » -
Breaking News
നടിയെ പോലുള്ള രൂപം ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വ്യായാമം, ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി
ലക്നൗ: ബോളിവുഡ് നടിയുടെ രൂപത്തിലെത്താന്‍ യുവതിയോട് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടുംക്രൂരത. നടി നോറ ഫത്തേഹിയുടെ രൂപം ലഭിക്കാന്‍ തന്നെക്കൊണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുമെന്നും ചെയ്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നുമാണ് 26കാരിയായ യുവതി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഭര്‍ത്താവ് സ്ത്രീലംബടനാണെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരതകള്‍ക്കിരയായത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു. സ്ത്രീധനമായി 16 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍, പോക്കറ്റ് മണിയായി പത്തുലക്ഷം രൂപ എന്നിവയുള്‍പ്പെടെ 75 ലക്ഷം രൂപയാണ് പെണ്‍വീട്ടുകാര്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അദ്ധ്യാപകനാണ് വരന്‍. ഭര്‍തൃമാതാവ് എപ്പോഴും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമെന്നും ഭര്‍ത്താവുമൊത്ത് പുറത്തുപോകാന്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു. മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടേതുപോലുള്ള രൂപം വേണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അതിനായി ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം…
Read More » -
Breaking News
കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
ലഖ്നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി മുഹമ്മദ് അനീസ് വ്യക്തമാക്കി. നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അവയെ നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. നായ, പൂച്ച, കുരങ്ങ് കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സിന്‍ ഉടന്‍ എടുക്കണം.…
Read More » -
Breaking News
കണ്ണൂരില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; ആക്രമണം വെള്ളം ചോദിച്ചെത്തി
കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ പ്രവീണ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു യുവതി ഉണ്ടായിരുന്നത്. ജിജേഷ് ഇവിടെയെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവതിയും ഇയാളുമായി മുന്‍പരിചയമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിജേഷിന്റെ മൊഴി എടുത്ത ശേഷവും മാത്രമേ സംഭവത്തെ…
Read More »
