Month: August 2025

  • India

    ക്ഷേത്രത്തില്‍ മന്ത്രിസഹോദരന്റെ ഗുണ്ടായിസം: വാഗ്വാദത്തിനിടെ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു; വ്യാപക വിമര്‍ശനം

    വിശാഖപട്ടണം: ക്ഷേത്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് മന്ത്രിസഹോദരന്‍. ആന്ധ്രാപ്രദേശ് റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പ് മന്ത്രിയും ടിഡിപി നേതാവുമായ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ സഹോദരനാണ് പൊലീസിന്റെ മുഖത്തടിച്ചത്. നന്ദ്യാല്‍ ജില്ലയിലെ കൊലിമിഗുണ്ട്‌ല പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം. ജസ്വന്ത് എന്ന കോണ്‍സ്റ്റബിളിനെയാണ് മന്ത്രിയുടെ സഹോദരന്‍ മദന്‍ ഭൂപാല്‍ റെഡ്ഡി തല്ലിയത്. ക്ഷേത്രത്തിനുള്ളിലെ നിരോധിത മേഖലയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മദന്‍ ഭൂപാല്‍ റെഡ്ഡി കോണ്‍സ്റ്റബിളിനെ തല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഹീെ ഞലമറ: വ്യാപക വിമര്‍ശനമാണ് മന്ത്രിസഹോദരനെതിരെ ഉയരുന്നത്. വീഡിയോ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരു ആയുധമാക്കി എടുത്തിട്ടുണ്ട്. ടിഡിപി നേതാക്കളും കുടുംബവും അഹങ്കാരം കാണിക്കുകയാണെന്നും നിയമത്തിന് പുല്ലുവിലയാണ് അവര്‍ നല്‍കുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. അധികാരം കയ്യാളുന്നവരുടെ വേണ്ടപ്പെട്ടവര്‍ പോലും നിയമത്തെ അവഗണിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മദന്‍ ഭൂപാല്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജനാര്‍ദ്ദന്‍…

    Read More »
  • Breaking News

    തെളിവുകളെല്ലാം എതിര്! ഗതികെട്ടു; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ജീവനക്കാര്‍ കീഴടങ്ങി

    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ജീവനക്കാര്‍ കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ജീവനക്കാരായ വിനീത, രാധു എന്നിവര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍നിന്നു 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് ദിയയുടെ പിതാവും നടനുമായ ജി. കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

    Read More »
  • Breaking News

    ബന്ധുവായ കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യംചെയ്തതിനു പിന്നാലെ അര്‍ധരാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്‍ച്ചെ; ‘അവളെന്നെ ചതിച്ചു’ എന്ന മരണമൊഴിക്കു പിന്നാലെ പോലീസ്

    എറണാകുളം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ ബന്ധുവായ കാമുകി കുറ്റം സമ്മതിച്ചതായി സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കാമുകി വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതുകാരിയായ യുവതി ഇപ്പോള്‍ കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണ്. അന്‍സിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകിയെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുന്‍പ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ചേലാട് സ്വദേശിയായ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സല്‍ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അന്‍സല്‍…

    Read More »
  • Breaking News

    കാനഡയിലെ വിമാനാപകടം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ ശ്രമം

    തിരുവനന്തപുരം: കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ‘ശ്രീശൈല’ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത മകന്‍ ഗൗതം സന്തോഷ് (27) ആണ് ദാരുണമായി മരിച്ചത്. കാനഡയിലെ ഡിയര്‍ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാന്‍ഡില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പറേറ്റഡിന്റെ വിമാനമാണു തകര്‍ന്നത്. അപകടത്തില്‍, ഗൗതമിനു പുറമേ കാനഡ സ്വദേശിയായ സീനിയര്‍ പൈലറ്റും മരിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി പൈലറ്റ് പ്രീതം റോയി ആണ് അപകട വാര്‍ത്ത അറിയിച്ചതെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് (ബെംഗളൂരു) പറഞ്ഞു. 2019 മുതല്‍ കാനഡയിലാണു ജോലി ചെയ്യുന്നത്. അവിവാഹിതനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ഇന്ത്യന്‍ എംബസിയുമായും നോര്‍ക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • Breaking News

    അയല്‍വാസിയൊരു ദരിദ്രവാസി! സുഹൃത്തിനു കൊടുത്തുവിട്ട അച്ചാറില്‍ എംഡിഎംഎ; വിമാനം കയറുംമുമ്പ് കണ്ടുപിടിച്ചു; തലപോകാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ മിഥിലാജ്

    കണ്ണൂര്‍: ഗള്‍ഫിലെ സുഹൃത്തിനു കൊടുക്കാനായി അയല്‍വാസി ഏല്‍പിച്ച അച്ചാര്‍കുപ്പിയില്‍ ലഹരിമരുന്ന്; വിമാനം കയറും മുന്‍പ് കണ്ടെത്തിയതിനാല്‍ യുവാവ് രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റില്‍. ചക്കരക്കല്‍ കുളംബസാറില്‍ കെ.പി.അര്‍ഷാദ് (31), കെ.കെ.ശ്രീലാല്‍ (24), പി.ജിസിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയില്‍ ജോലി ചെയ്യുന്ന വഹീന്‍ എന്നയാള്‍ക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്‌സ്, മസാലക്കടല, അച്ചാര്‍ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിന്‍ ഏല്‍പിച്ചത്. സുഹൃത്ത് ശ്രീലാല്‍ ജിസിന്റെ കയ്യില്‍ ഏല്‍പിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോണ്‍ വിളിച്ചതും അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാത്തതുമാണ് സംശയം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കള്‍ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ 3.40 ഗ്രാം ഹാഷിഷ് ഓയില്‍, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്…

    Read More »
  • Breaking News

    ‘ലവ് സ്പാര്‍ക്ക്’ എനിക്കുണ്ടായത് അച്ഛന്‍ മരിച്ചപ്പോള്‍! മരണ വീടാണെന്ന് പോലും തോന്നിയില്ല, മോശം അനുഭവങ്ങളുണ്ട്

    തമിഴ് സിനിമയില്‍ കൊമേഡിയന്‍ റോളുകള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് റെഡിന്‍ കിങ്സ്ലി. 2023ല്‍ ആയിരുന്നു നടന്റെ വിവാഹം. സീരിയല്‍ നടിയായി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സംഗീതയാണ് റെഡിന്റെ ജീവിത പങ്കാളി. ഇരുവരും തമ്മില്‍ രൂപത്തിലും പ്രായത്തിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ വിവാഹ വാര്‍ത്തയും ഫോട്ടോയും പങ്കുവെച്ചപ്പോള്‍ വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് അനുഭവിക്കേണ്ടി വന്നിരുന്നു. വിവാഹ ജീവിതം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി പ്രണയകഥയും ദാമ്പത്യത്തെ കുറിച്ചും മനസ് തുറക്കുകയാണ് സംഗീത. അച്ഛന്‍ മരിച്ച സമയത്താണ് റെഡിനോട് ലവ് സ്പാര്‍ക്ക് ഉണ്ടാകുന്നതെന്നും സംഗീത ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ പരിഭ്രാന്തിയും പേടിയുമായിരുന്നു. ലൈഫ് എങ്ങനെയാകും എന്നതിനെ കുറിച്ചെല്ലാം നിരവധി കണ്‍ഫ്യൂഷനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വയറ്റില്‍ ബട്ടര്‍ഫ്‌ലൈ പറക്കുന്ന ഫീലിങ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. വീടിന് മുന്നിലുള്ള ഒരു റോഡില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ആയിരുന്നു. ബൊക്കേയും സ്വീറ്റ്‌സും…

    Read More »
  • Breaking News

    ട്യൂഷന് പോയി മടങ്ങിവരുമ്പോള്‍ കാണാതായി, 5 ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍; 13 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

    ബംഗളൂരു: നഗരത്തില്‍ തട്ടിക്കൊണ്ടുപോയ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ ബന്ധപ്പെട്ടു. ട്യൂഷന്‍ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായി ടീച്ചര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ മകനായുള്ള തിരച്ചില്‍ ആരംഭിച്ചു. നിശ്ചിതിന്റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി അധികം വൈകാതെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂലിമാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ്…

    Read More »
  • India

    ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; തള്ളി പാര്‍ട്ടി നേതാക്കള്‍

    ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും ട്രംപിന്റെ വാദത്തെ തള്ളി രംഗത്തെത്തിയതോടെ രാഹുല്‍ ഒറ്റപ്പെട്ടു. ശശി തരൂര്‍, രാജീവ് ശുക്ല, ശിവസേന ഉദ്ധവ് വിഭാഗം നേതാക്കള്‍ തുടങ്ങിയവരാണ് ട്രംപിനെ തള്ളി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മരിച്ച സമ്പദ്വ്യവസ്ഥയാണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപിന്റെ വാദം ശരിയാന്നെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും നമ്മുടേത് ഒരു മരിച്ച സമ്പദ്വ്യവസ്ഥയാണെന്ന് അറിയാമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ട്രംപ് സത്യമാണ് പറഞ്ഞതെന്നും അദാനിയെ സഹായിക്കാനായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബിജെപി തീര്‍ത്തുകളഞ്ഞെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ മറുപടിയെ പിന്തുണയ്ക്കാതെയാണ് പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയില്ലെങ്കിലും ഇന്ത്യക്ക് മറ്റ് ഓപ്ഷനുകളുണ്ട് എന്നായിരുന്നു ശശി തരൂര്‍ പ്രതികരിച്ചത്. ‘ നമ്മള്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയിലാണ്, ബ്രിട്ടനുമായി ഒരു കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചയിലാണ്. അമേരിക്കയ്ക്ക് പുറത്തും നമുക്ക്…

    Read More »
  • Kerala

    കുട്ടികള്‍ മാത്രമുള്ള സമയത്ത് വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് തുറന്നുകൊടുത്ത് ഡിവൈഎഫ്ഐ

    പാലക്കാട്: ജപ്തി ചെയ്ത വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട്‌പൊളിച്ച് തുറന്നുകൊടുത്തു. പാലക്കാട് അയിലൂര്‍ കരിങ്കുളത്താണ് സംഭവം .വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളായ സതീഷിന്റെ മക്കള്‍ മാത്രമുള്ള സമയത്തായിരുന്നു ജപ്തി നടപടിയെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍പറഞ്ഞു. വിദ്യാര്‍ഥികള്‍ വീടിനു പുറത്തു നില്‍ക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിന്റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.    

    Read More »
  • Breaking News

    കന്യാസ്ത്രീകളുടെ മോചനം പ്രധാനമന്ത്രിയും അമിത് ഷായും ഉറപ്പുതന്നു; മാര്‍ താഴത്തിനെ കാണാനെത്തി രാജീവ് ചന്ദ്രശേഖര്‍

    തൃശൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപതയില്‍ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയില്‍ ഇടപെട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കില്‍…

    Read More »
Back to top button
error: