Breaking NewsKeralaLead NewsNEWS

കാനഡയിലെ വിമാനാപകടം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ‘ശ്രീശൈല’ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത മകന്‍ ഗൗതം സന്തോഷ് (27) ആണ് ദാരുണമായി മരിച്ചത്.

കാനഡയിലെ ഡിയര്‍ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാന്‍ഡില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പറേറ്റഡിന്റെ വിമാനമാണു തകര്‍ന്നത്. അപകടത്തില്‍, ഗൗതമിനു പുറമേ കാനഡ സ്വദേശിയായ സീനിയര്‍ പൈലറ്റും മരിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി പൈലറ്റ് പ്രീതം റോയി ആണ് അപകട വാര്‍ത്ത അറിയിച്ചതെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് (ബെംഗളൂരു) പറഞ്ഞു.

Signature-ad

2019 മുതല്‍ കാനഡയിലാണു ജോലി ചെയ്യുന്നത്. അവിവാഹിതനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ഇന്ത്യന്‍ എംബസിയുമായും നോര്‍ക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: