Month: August 2025

  • Breaking News

    കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്; കുത്തിയത് ജോലിക്കുനിന്ന വീട്ടില്‍ രാത്രി മതില്‍ച്ചാടിയെത്തി, യുവാവ് പിടിയില്‍

    കൊല്ലം: അഞ്ചാലും മൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷന്‍ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മന്‍സിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മന്‍സിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്നത്. ഇന്നലെ രാത്രി 10.25ഓടെ ഇവിടെ മതില്‍ ചാടിയെത്തിയ ജിനു, രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഒാടിക്കൂടിയവര്‍ രേവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.…

    Read More »
  • Breaking News

    പുറത്തിറങ്ങിയാല്‍ വേലി, അകത്തിട്ടാല്‍ വയ്യാവേലി! സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; കൊടി സുനിയുടെ പരോള്‍ റദ്ദാക്കി

    കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ്റ്റേഷന്‍ സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ വ്യവസ്ഥ പ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൊടി സുനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. വിചാരണ നടപടികള്‍ക്ക് മാത്രം തലശ്ശേരി കോടതിയില്‍ വരാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടിസുനി വയനാട്ടിലേക്ക് പോയെന്നും, മീനങ്ങാടിയില്‍ താമസിക്കുന്നുവെന്നുമാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീനങ്ങാടിയില്‍ കൊടിസുനി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൊടി സുനി സംസ്ഥാനത്തിന് പുറത്താണ് ഉണ്ടായിരുന്നതെന്ന് സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ റദ്ദാക്കിയത്. കൊടി സുനിയെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. അമ്മയുടെ അസുഖം, വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി നല്‍കിയ…

    Read More »
  • Breaking News

    പെണ്‍കുട്ടിയുടെപേരില്‍ യുവാക്കള്‍ നഗരമധ്യത്തില്‍ ഏറ്റുമുട്ടി; വ്യാജ അക്കൗണ്ടുണ്ടാക്കി വിളിച്ചുവരുത്തി കുത്തി

    ആലപ്പുഴ: നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ താഴെചൊവ്വയില്‍ റിയാസി (25)നാണ് കുത്തേറ്റത്. കാലിനും പിന്‍ഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ വടക്കേചമ്പടിയില്‍ വീട്ടില്‍ വിഷ്ണുലാല്‍ (25), കല്ലയം ശിവാലയം വീട്ടില്‍ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. വൈകിട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ഏറ്റുമുട്ടിയത്. ഇരുവര്‍ക്കും അടുപ്പമുള്ള പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയുള്ള മറ്റിടപാടുകള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടര്‍ന്ന്, സ്റ്റാന്‍ഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികള്‍ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടന്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട്…

    Read More »
  • Breaking News

    വായില്‍ തോര്‍ത്തു തിരുകി, കഴുത്തുഞെരിച്ചു; പീഡനത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു; യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും പാടുകള്‍

    പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലന്‍കുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യന്‍ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 30നു രാത്രി ഒന്‍പതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയന്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു.…

    Read More »
  • Breaking News

    ‘പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കി’യെന്ന് മൊഴി; കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

    കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിപ്പാറയിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍വച്ചാണ് അന്‍സിലിന്റെ ഉള്ളില്‍ വിഷം ചെന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ഇത്. തുടര്‍ന്ന് അന്‍സിലും പെണ്‍സുഹൃത്തും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാണ് വിവരം. പൊലീസെത്തി ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. അന്‍സിലിന്റെ ബന്ധു…

    Read More »
  • Breaking News

    ചോര കൊതിച്ച് തെരുവ് നായ: പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ മരിച്ചത് 23 പേര്‍; കൂടുതലും കുട്ടികള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞ മാസം മാത്രം മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരില്‍ അധികവും കുട്ടികളാണ്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ എത്തിയിട്ടില്ല. എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതി വിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഇക്കഴിഞ്ഞ മാസം സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് പേവിഷബാധയേറ്റു. അവര്‍ മൂന്ന് പേരും മരണപ്പെടുകയും ചെയ്തു. ഓരോ മാസവും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പേവിഷബാധ സ്ഥിരീകരിക്കുന്നവരില്‍ ആരും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുമില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്തെ പേവിഷബാധ സ്ഥിരികരിച്ചത് 21 പേര്‍ക്കാണ്. മുഴുവന്‍ പേരും മരിച്ചു. രണ്ട് പേര്‍ക്ക് പേവിഷബാധ സംശയിച്ചു. അവരും മരണപ്പെടടിരുന്നു. നായകളെ…

    Read More »
  • Breaking News

    ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ: ഉത്തരവില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപുമായി ചര്‍ച്ച തുടരാന്‍ ഇന്ത്യ; 68 രാജ്യങ്ങളെ ഇത് ബാധിക്കും

    വാഷിംഗ്ടണ്‍: ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 10 സതമാനം മുതല്‍ 41 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യന്‍ യൂണിയന്‍ അടക്കം 68 രാജ്യങ്ങളെ ഇത് ബാധിക്കും. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് ചുമത്തിയിരിക്കുന്നത് 41 ശതമാനം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അതിനുമേല്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. വ്യാപാര ചര്‍ച്ചകളില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുഎസ് ചര്‍ച്ച അഞ്ച് വട്ടം കഴിഞ്ഞിരുന്നു. അടുത്ത ചര്‍ച്ച ഓഗസ്റ്റ് മധ്യത്തില്‍ നടത്താനും…

    Read More »
  • Breaking News

    കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി; സഭയെ അനുനയിപ്പിക്കാന്‍ നീക്കം; തദ്ദേശതിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും

    തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവസമൂഹത്തിലുയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി. പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും വ്യത്യസ്തനിലപാട് എടുത്തതാണ് കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നത്. അമിത് ഷായുടെ ഇടപെടലില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യംകിട്ടിയാല്‍ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കില്‍പ്പോലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാല്‍, ഛത്തീസ്ഗഢിലും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കര്‍ശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓര്‍മ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവര്‍ത്തനം ആരുനടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി തുറന്നടിച്ചു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോള്‍, ജോര്‍ജ് കുര്യന്‍ ഛത്തീസ്ഗഢ് സര്‍ക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം…

    Read More »
  • Breaking News

    കൊടി സുനി ഉള്‍പ്പെടെയുള്ള ടിപി കേസ് പ്രതികള്‍ക്ക് മദ്യം നല്‍കി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം കോടതിയിലേയ്ക്ക് കൊണ്ടുപോകവേ

    കണ്ണൂര്‍: കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളും ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെന്നാണ് പരാതി. പുറത്തിറങ്ങിയാല്‍ വേലി, അകത്തിട്ടാല്‍ വയ്യാവേലി! സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; കൊടി സുനിയുടെ പരോള്‍ റദ്ദാക്കി ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തി മദ്യം നല്‍കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിക്കുകയും ചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

    Read More »
  • Breaking News

    ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് സഹായത്തിനായി കാത്തുനിന്ന 91 പേര്‍

    ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്കുനേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്. 22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.

    Read More »
Back to top button
error: