KeralaNEWS

കുട്ടികള്‍ മാത്രമുള്ള സമയത്ത് വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് തുറന്നുകൊടുത്ത് ഡിവൈഎഫ്ഐ

പാലക്കാട്: ജപ്തി ചെയ്ത വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട്‌പൊളിച്ച് തുറന്നുകൊടുത്തു. പാലക്കാട് അയിലൂര്‍ കരിങ്കുളത്താണ് സംഭവം .വായ്പ കുടിശ്ശിക മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം പ്രദേശവാസിയായ സതീഷിന്റെ വീട് ജപ്തി ചെയ്യുകയായിരുന്നു.

വിദ്യാര്‍ഥികളായ സതീഷിന്റെ മക്കള്‍ മാത്രമുള്ള സമയത്തായിരുന്നു ജപ്തി നടപടിയെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍പറഞ്ഞു. വിദ്യാര്‍ഥികള്‍ വീടിനു പുറത്തു നില്‍ക്കുന്ന വിവരം അധ്യാപകരും പിടിഎ ഭാരവാഹികളും അറിയിച്ചതോടെയാണ് പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയതെന്നും ഇവര്‍ പറയുന്നു.

Signature-ad

തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവായ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു വീടിന്റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തുകയറ്റിയിരുത്തിയത്.

 

 

Back to top button
error: